CLASS 6 FIQH 10 | SKSVB | Madrasa Notes

الزّكاة

قال تعالی :- ۞خذ من ..........عليم
അല്ലാഹു പറയുന്നു :- നിങ്ങൾ അവരുടെ സ്വത്തിൽനിന്ന് സകാത്ത് വാങ്ങുക. അതവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും. നിങ്ങൾ അവർക്കുവേണ്ടി പ്രാർഥിക്കുക. നിശ്ചയമായും അങ്ങയുടെ പ്രാർഥന അവർക്ക് ശാന്തിയേകും. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.

قال رسول الله ﷺ :- مانع...........في النّار
തിരുദൂതർ പറയുന്നു :- സകാത്തിനെ തടയുന്നവൻ അന്ത്യദിനത്തിൽ നരകത്തിലാണ്.

وعن ابن عبّاس......................للمساكين
അബ്ബാസ് (റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.. നോമ്പുകാരൻറെ അനാവശ്യങ്ങളിൽ നിന്നും അശ്ലീലഥകളിൽ നിന്നുമുള്ള ശുദ്ധീകരണവും അശരണർക്ക് അന്നവുമായാണ് ഫിതർ സകാത്ത് തിരുനബി നിർബന്ധമാക്കിയത്.

من أدّاها قبل.........................الصّدقات
ഒരാൾ പെരുന്നാൾ നിസ്കാരത്തിനു മുമ്പതിനെ വീട്ടിയാൽ അത് സ്വീകാര്യമായ സകാത്തും നിസ്കാരത്തിനു ശേഷമാണു വീട്ടിയതെങ്കിൽ അത് സ്വദഖകളിൽ നിന്നുള്ള സ്വദഖയുമാണ്.

حكم الزّكاة
സകാത്തിന്റെ വിധികൾ

الزّكاة قسمان
സക്കാത്ത് രണ്ടുവിധമുണ്ട്.

زكاة البدن وزكاة المال
1)ശരീരത്തിന്റെ സകാത്ത് 2)സമ്പത്തിന്റെ സകാത്ത്.

إنّما تجب.........................أوالغنم
സമ്പത്തിലെ സകാത്ത് നിർബന്ധമാവൽ സ്വർണ്ണം, വെള്ളി, ഭക്ഷണസാധനം, ഈന്തപ്പഴം, മുന്തിരി, ഒട്ടകം, മാട്, ആട് മുതലായ സകാത്ത് നിർബന്ധമായ സാധനങ്ങളിൽ നിന്ന് സകാത്തിന്റെ നിശ്ചിത കണക്ക് ഉടമയാക്കിയ സ്വതന്ത്രനായ മുസ്ലിമിനാണ്.

ويشترط............................الحول
സ്വർണം വെള്ളി എന്നിവയുടെ സകാത്ത് നിർബന്ധമാകാൻ നിശ്ചിത അളവ് ഉടമയാക്കലും കൊല്ലം തികയലും നിബന്ധനയാണ്.

ونصاب الذّهب عشرون مثقالا
സ്വർണ്ണത്തിൽ സകാത്ത് നിർബന്ധമാവാനുള്ള നിശ്ചിത് അളവ് 20 മിസ്കാലാണ്.

أي خمسة وثمانون جراما تقريبا
അതായത് ഏകദേശം 85 ഗ്രാമാണ്

ونصاب الفضّة مائتا درهم
വെള്ളിയിൽ സക്കാത്ത് നിർബന്ധമാക്കാനുള്ള നിശ്ചിത അളവ് 200 ദിർഹമാണ്

أي ٥٩٥ جراما تقريبا
അതായത് ഏകദേശം 595 ഗ്രാമാണ്.
والواجب فيهما ربع العشر
ഇവ രണ്ടിലും സകാത്ത് കൊടുക്കൽ നിർബന്ധമായ അളവ് പത്തിലൊന്നിൻറെ നാലിലൊന്നാണ്. അഥവാ 2.5%.

ولا زكاة........................ادّخاره
അനുവദനീയമായ ആഭരണങ്ങളിൽ സംഭരിച്ച് വെക്കുക എന്ന ഉദ്ദേശമില്ലെങ്കിൽ സകാത്ത് നിർബന്ധമില്ല.

ونصاب القوت ثلاثمائة صاع
ഭക്ഷണസാധനത്തിൽ സകാത്ത് നിർബന്ധമാവുന്നതിനുള്ള അളവ് 300 സ്വാഹ് ആണ്.

وإن كان............................صاع
ഇനി നെല്ല് പോലെ സാധാരണ തിന്നപ്പെടുന്നതല്ലാത്ത തൊലിയോടുകൂടി ഉള്ളതാണെങ്കിൽ 600 സ്വാഹും ആണ്.

والواجب فيها ................بلا مؤنة
ഇവയിൽ സകാത്ത് കൊടുക്കൽ നിർബന്ധമായ അളവ് ചെലവ് കൂടാതെ നനഞ്ഞു ഉണ്ടായതെങ്കിൽ പത്തിലൊന്ന് അഥവാ 10% നൽകണം.

وإلّا فنصف العشر
നനക്കാൻ ചെലവ് വന്നിട്ടുണ്ടെങ്കിൽ പത്തിലൊന്നിന്റെ പകുതി അഥവാ 5% വുമാണ് നൽകേണ്ടത്.

زكاة التّجارة
കച്ചവടത്തിന്റെ സകാത്ത്

مال التّجارة........................قيمته
വർഷാവസാനത്തിൽ കച്ചവടസ്വത്ത് സക്കാത്തിനു കണക്കാക്കപ്പെട്ട നിശ്ചിത അളവ് ഉണ്ടെങ്കിൽ മൊത്തം മൂല്യത്തിന്റെ പത്തിലൊന്നിന്റെ നാലിലൊന്ന് സകാത്ത് കൊടുക്കൽ നിർബന്ധമാണ്.

وإن كان ملكه بدون نصاب
അവൻഉടമപ്പെടുത്തുന്ന സമയത്ത് നിസാബ് ഇല്ലെങ്കിലും.

ويضم الرّبح..........................نقدا
കച്ചവട സ്വത്തിനെ അവൻ പൂർണമായും നാണയമാക്കി മാറ്റിട്ടില്ലായെങ്കിൽ വർഷത്തിനിടയിൽ ലഭിച്ച ലാഭം അവൻറെ മുതൽമുടക്കിലേക്ക് കൂട്ടും.

وينقطع...............................الحول
മുതലാക്കി മാറ്റുക എന്ന നിയ്യത്ത് കൊണ്ടും വർഷത്തിനിടയിൽ ഉടമസ്ഥാവകാശം നീങ്ങൽ കൊണ്ടും കച്ചവടത്തിന്റെ കൊല്ലം മുറിയും.

زكاة الفطر
ശരീരത്തിൻറെ സകാത്ത്

زكاة الفطر هي زكاة البدن
ശരീരത്തിൻറെ സകാത്താണ് ഫിത്തർ സക്കാത്ത്.

تجب علی كلّ حرّ بغروب الشّمس ليلة الفطر
പെരുന്നാൾ ദിവസത്തിൻറെ രാത്രി സൂര്യനസ്തമിക്കൽ കൊണ്ട് എല്ലാ സ്വതന്ത്രരുടെ മേലിലും ഫിത്ർ സകാത്ത് നിർബന്ധമാവും.

عن نفسه.............................وكذا عن دينه
പെരുന്നാൾ ദിവസത്തെ രാത്രിയിലും പകലിലും തന്റെയും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും ഭക്ഷണം, വസ്ത്രം, താമസം, ആവശ്യാനുസരണം നിയമിച്ച സഹായി, അതുപോലെതന്നെ് കടം, എന്നിവ കഴിച്ചതിനുശേഷം സമ്പത്ത് ബാക്കിയുള്ള സ്വതന്ത്രരായ എല്ലാവരും തന്റെയും താൻ ചെലവ് കൊടുക്കൽ നിർബന്ധമായ എല്ലാ മുസ്‌ലിംകളുടെയും സകാത്ത് കൊടുക്കൽ നിർബന്ധമാണ്.

هي صاع عن.........................بلده
നാട്ടിലെ സാധാരണ ഭക്ഷണത്തിൽനിന്ന് ഓരോരുത്തരുടെ മേലിലും ഒരു സ്വാഹ് കൊടുക്കണം.

ووقت أدائها........................يوم الفطر
നിർബന്ധമായ സമയം മുതൽ പെരുന്നാൾ ദിവസം സൂര്യൻ അസ്തമിക്കുന്നതുവരെയാണ് ഫിത്ർ സകാത്ത് വീട്ടുന്നതിന്റെ അദാആയ സമയം.

ويجوز تعجيلها من أوّل رمضان
റമളാനിൻറെ ആദ്യം മുതൽതന്നെ കൊടുത്തു വീട്ടൽ അനുവദനീയമാവും.

ويكره تأخيرها عن صلاة العيد
പെരുന്നാൾ നിസ്കാരത്തെ തൊട്ട് പിന്തിക്കൽ കറാഹത്താണ്.

ويحرم تأخيرها عن يوم العيد بلا عذر
കാരണം കൂടാതെ പെരുന്നാൾ ദിവസത്തെ തൊട്ടു പിന്തിക്കൽ ഹറാമാണ്.

فيجب القضاء فورا
അങ്ങനെ വന്നാൽ പെട്ടെന്ന് ഖളാഹ് വീട്ടൽ നിർബന്ധവുമാണ്.

أداء الزّكاة

لأداء الزّكاة شرطان
സകാത്ത് കൊടുത്തു വീട്ടുന്നതിനു രണ്ട് നിബന്ധനകളുണ്ട്.

الأوّل :- النّيّة.......................أوبدني
1..നിയ്യത്ത്... ഇത് എൻറെ സമ്പത്തിൻറെ അല്ലെങ്കിൽ ശരീരത്തിന്റെ സക്കാത്താവുന്നു എന്ന കരുതും പോലെ.

والثّاني :- إعطاؤها................المستحقّين
2..അവകാശികളിൽ നിന്ന് എത്തിക്കപ്പെട്ടവർക്ക് സകാത്ത് നൽകുക.

وهم المذكورون في قوله تعالی
ഈ ആയത്തിൽ പറയപ്പെടുന്നവരാണ് സക്കാത്തിന്റെ അവകാശികൾ.

إنّما الصّدقٰت...............عليم حكيم
സകാത്ത് മുതലുകൾ ( നൽകേണ്ടത് ) ദരിദ ന്മാർക്കും , അഗതികൾക്കും , അതിൻറകാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും ( ഇസ്ലാമുമായി ) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും , അടിമകളുടെ ( മോചനത്തിൻറ ) കാര്യത്തിലും , കടംകൊണ്ട് വിഷമിക്കുന്നവർക്കും , അല്ലാഹുവിന്റെ മാർഗ്ഗ ത്തിൽ ധർമ്മ സമരത്തിൽ സന്നദ്ധരായവർക്കും , വഴിയാത്രക്കാർക്കുമാണ്. അല്ലാ ഹുവിങ്കൽ നിന്നു നിശ്ചയിക്കപ്പെട്ടതാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

Post a Comment