CLASS 4 DURUS 20- P2 | MADRASA NOTES

صدقة الفقير

فُقَرَاءُ المُهَاجِرِينَ أتَوْا رَسُولَ اللّه ﷺ
മുഹാജിറുകളിൽ നിന്നുള്ള പാവപ്പെട്ടവർ നബി തങ്ങളുടെ അരികിൽ വന്നു

فَقَالُو : ذَهَبَ أهۡلُ الدُّثُورِ بِالدَّرَجَاتِ العُلَی
അവർ പറഞ്ഞു :- സമ്പന്നർ ഉന്നതമായ പദവികൾ നേടി (പദവികളുമായിപോയി)

وَالنَّعِيمِ المُقِيم
അവർ സ്ഥിരമായ അനുഗ്രഹത്തിന്റെ മേലിലുമാണ്

فَقَالَ : وَمَا ذَاكَ ...؟
നബിതങ്ങൾ ചോദിച്ചു :- എന്താ നിങ്ങൾ പറയുന്നത്....?

فَقَالُوا : يُصَلُّونَ كَمَا نُصَلِّي ،
പാവപ്പെട്ട മുഹാജിറുകൾ പറഞ്ഞു :- ഞങ്ങൾ നിസ്കരിക്കുന്നത് പോലെ അവരും നിസ്കരിക്കുന്നു.

وَيَصُومُونَ كَمَا نَصُومُ ،
ഞങ്ങൾ നോമ്പനുഷ്ടിക്കുന്നത് പോലെ അവരും നോമ്പനുഷ്ഠിക്കുന്നു

وَيَتَصَدَّقُونَ وَلَا نَتَصَدَّقُ ،
അവർ ധർമ്മം ചെയ്യുന്നു ഞങ്ങൾ ധർമ്മം ചെയ്യുന്നില്ല.

وَيَعۡتِقُونَ وَلَا نَعۡتِقُ ،
അവർ അടിമകളെ മോചിപ്പിക്കുന്നു. ഞങ്ങൾ അടിമകളെ മോചിപ്പിക്കുന്നില്ല.

فَقَالَ رَسُولُ اللّهِ ﷺ : أَفَلَا أُعَلِّمُكُمْ شَيۡئًا
അപ്പോൾ നബി തങ്ങൾ പറഞ്ഞു :- നിങ്ങൾക്ക് ഞാനൊരു കാര്യം പഠിപ്പിച്ചു തരട്ടെ....

تُدۡرِكُونَ بِهِ مَنۡ سَبَقَكُمۡ ،
നിങ്ങൾക്ക് മുൻ കഴിഞ്ഞുപോയവരുടെ പദവി ലഭിക്കുന്ന ഒരു കാര്യം

وَتَسۡبِقُونَ بِهِ مَنۡ بَعۡدَكُمۡ ،
നിങ്ങൾക്ക് ശേഷം വരുന്നവരെ മുൻ കടക്കുന്ന ഒരു കാര്യവും

وَلَا يَكُونُ اَحَدٌ أَفۡضَلَ مِنۡكُمۡ
നിങ്ങളെക്കാൾ ഏറ്റവും ശ്രേഷ്ഠരായ ഒരാളും ഉണ്ടാവുകയില്ല

إِلَّا مَنۡ صَنَعَ مِثۡلَ مَا صَنَعۡتُمۡ....؟
നിങ്ങൾ ചെയ്യുന്നതുപോലെ ചെയ്താലൊഴിച്

قَالُوا : بَلَی يَا رَسُولَ اللّه ﷺ ،
പാവപ്പെട്ട മുഹാജിറുകൾ പറഞ്ഞു :- " അതെ " നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതന്നാലും....!

قَالَ : تُسَبِّحُونَ وَتُكَبِّرُونَ وَتُحَمِّدُونَ ،
നബി തങ്ങൾ പറഞ്ഞു :- നിങ്ങൾ തസ്ബീഹ് ചൊല്ലുക , നിങ്ങൾ തക്ബീർ ചൊല്ലുക , നിങ്ങൾ ഹമീദ് ചൊല്ലുക.

دُبُرَ كُلِّ صَلَاةٍ ثَلَاثًا وَثَلَاثِينَ مَرَّةً.
എല്ലാ നിസ്കാരങ്ങൾക്ക് പിറകെയും 33 പ്രാവശ്യം

Post a Comment