CLASS 12 FIQH 4 | SKSVB | Madrasa Notes

الحجّ والعمرة

أفضل البلاد...........................الحرام
ഏറ്റവും ശ്രേഷ്ടമായ നാട് മക്കയാകുന്നു. ഏറ്റവും ശ്രേഷ്ടമായ പള്ളി പരിശുദ്ധ കഅ്ബയാകുന്നു. കഅ്ബാലയം അല്ലാഹുവിന്റെ ഉത്തമ ഗേഹമാണ്.

وكلّ نبيّ....................................ماشيا
അല്ലാഹു നിയോഗിച്ച എല്ലാ നബിമാരും കഅ്ബാലയത്തിലെത്തി ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. ആദം ( അ ) ഇന്ത്യയിൽ നിന്നും നടന്ന് പോയി നാൽപത് ഹജ്ജ് നിർവഹിച്ചിട്ടുണ്ട്.

وكانت.............................آلاف سنة
ആദം നബി (അ) ന്റെ ഏഴായിരം കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മലക്കുകൾ കഅ്ബാലയത്തെ ത്വവാഫ് ചെയ്തിരുന്നു.

وحجّ نبيّنا..............................الوداع
ഹിജ്റക്ക് മുമ്പ് നബി ( സ ) പല ഹജ്ജുകളും നിർവഹിച്ചു. ഹിജ്റയുടെ ശേഷം ഹജ്ജത്തുൽ വദാഅല്ലാതെ മറ്റൊരു ഹജ്ജ് നിർവഹിച്ചിട്ടില്ല.

قال تعالی :- *۞وللّه علی.............سبيلا۞*
അല്ലാഹു പറഞ്ഞു :- കഅ്ബാലയത്തിലേക്ക് എത്തിപ്പെടാൻ സൗകര്യമുള്ള ആളുകളുടെ മേൽ അല്ലാഹുവിന് വേണ്ടി ഹജ് നിർവഹിക്കൽ നിർബന്ധ ബാധ്യതയാകുന്നു.

*۞وأتمّوا الحجّ والعمرة للّه۞*
അല്ലാഹുവിന് വേണ്ടി നിങ്ങൾ ഹജ്ജും ഉംറയും പൂർത്തിയാക്കി വീട്ടുക.

حجّ البيت واعتماره هو النّسك
കഅ്ബാലയത്തിൽ ഹജ്ജ് ചെയ്യലും ഉംറ് നിർവഹിക്കലാണ് നുസ്ക് എന്ന് പറയുന്നത്.

والنّسك فرض.............................أوبغيره
സ്വന്തമായോ മറ്റുള്ളവർ മുഖേനയോ കഴിവുള്ള സ്വതന്ത്രരായ പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിന്റെ മേലും ആയുസ്സിൽ ഒരു തവണ് ഹജ്ജും ഉംറയും നിർവഹിക്കൽ വ്യക്തിപരമായ ബാധ്യതായാകുന്നു.

والإستطاعة بنفسه تتحقّق بستّة أمور
ആറ് കാര്യങ്ങളെ കൊണ്ട് സ്വന്തമായി കഴിവുണ്ടാവുക എന്ന കാര്യം സ്ഥിരപ്പെടും.

الأوّل :- ........................إلی الإياب
1..പോക്ക് മുതൽ മടക്കം വരെയുള്ള അവന്റെ ഭക്ഷണവും അവന്റെ ആശ്രിതരുടെ ചിലവിനുള്ള സമ്പാദ്യം എത്തിക്കുക.

والثّاني :- ........................عن المشي
2..നടക്കാനാവധില്ലാത്ത മക്കയുടെ അടുത്ത് താമസിക്കുന്ന ആളും മക്കയേ തൊട്ട് വിദൂരത്തായ വ്യക്തിയും യാത്രക്കാവശ്യമായ വാഹനം എത്തിക്കുക.

والثّالث :- .........................ومسكنه
3...ഭക്ഷണവും വാഹനവും അവന്റെ കടം , താമസ സ്ഥലം എന്നിവയെ തൊട്ട് മിച്ചം വന്നതാവുക.

والرّابع :- أمن الطّريق
4..വഴി നിർഭയത്വമുള്ളതാവുക.

والخامس :- قوّة البدن
5..ശാരീരികാരോഗ്യമുള്ളവരാകുക.

والسّادس :- .......................الإستطاعة
6. ഈ പറഞ്ഞ കഴിവുകൾ ഒത്തു കൂടിയതിന് ശേഷം മക്കയിലേക്ക് എത്തിപ്പെടാൻ സാധിക്കുക.

والأستطاعة................................أوبتربّع
മറ്റുളളവർ വഴി കഴിവുണ്ടാവൽ കൊണ്ടുള്ള വിവക്ഷ അശക്തനായ വ്യക്തി മിനിമം കൂലിക്ക് പകരമോ അല്ലെങ്കിൽ സൗജന്യമായോ ഒരു പകരക്കാരനെ എത്തിക്കലാണ്.

وترك الميّت.......................تركة
ഹജ്ജ് നിർബന്ധ ബാധ്യതയായിരിക്കേ മരണപ്പെട്ടു പോയ വ്യക്തി അനന്തര സ്വത്തുണ്ടാവലുമാണ്.

فالعاجز يستنيب
അശക്തനായ വ്യക്തി പകരക്കാരനെ നിശ്ചയിക്കണം.

ووارث..............................من تركته
മയ്യിത്തിന്റെ അനന്തരാവകാശി മരണപ്പെട്ട വ്യക്തിക്കു പകരം ഹജ്ജ് നിർവഹിക്കുകയോ അല്ലെങ്കിൽ അവന്റെ അനന്തര സ്വത്തിൽ നിന്ന് ചിലവ് എടുത്ത് കൊണ്ട് ചെയ്യിക്കുകയോ വേണം.

وشرط لصحّة...........................والإسلام
ഹജ്ജും ഉംറയും സ്വഹീഹാകുന്നതിന് മുസ്ലിമായിരിക്കലും നിശ്ചയിക്കപ്പെട്ട സമയത്തായിരിക്കലും ശർത്താണ്.

ولمباشرته هما والتّمييز
ഹജ്ജും ഉംറയുമായി ബന്ധപ്പെടുന്നതിന് ഇവ രണ്ടിനും പുറമെ വകതിരവാകൽ ശർത്താണ്.

ولوقوعه..............................والحرّيّة
ഇസ്ലാമിന്റെ ഫർളായ ഹജ്ജും ഉംറയു മായിത്തീരാൻ ഇവകൾക്കു പറമേ സ്വതന്ത്രനായിരിക്കലും മുകല്ലഫായിരിക്കലും ശർത്താണ്.

ولوجوبه جميع ما سبق والإستطاعة
ഹജ്ജും ഉംറയും നിർബന്ധമാവാൻ മേൽ പറയപ്പെട്ട എല്ലാ നിബന്ധനകൾക്കും പുറമെ കഴിവുണ്ടായിരിക്കൽ കൂടി ശർത്താണ്.

ووقت الإحرام.........................يوم النّحر
ഹജ്ജ് കൊണ്ട് ഇഹ്റാം ചെയ്യാനുള്ള സമയം ശവ്വാൽ ആദ്യം മുതൽ പെരുന്നാൾ ദിവസം പ്രഭാതം വരെയാകുന്നു.

وبالعمرة جميع السنة مالم يكن محرما
അവൻ മുഹ് രിമല്ലാത്ത കാലത്തോളം വർഷം മുഴുവൻ ഉംറക്കായി ഇഹ്റാം ചെയ്യാവുന്നതാണ്.

ويصحّ..................................أولا
വകതിരിവുള്ളതോ അല്ലാത്തതോ ആയ കുട്ടിയെ തൊട്ട് രക്ഷിതാവിന് ഇഹ്റാം ചെയ്യാവുന്നതാണ്.

فيطوف به..................................كلّها
രക്ഷിതാവ് കുട്ടിയേയും കൊണ്ട് ത്വവാഫ് ചെയ്യുകയും, സഅ് യ് നിർവഹിക്കുകയും, നിൽക്കേണ്ട സ്ഥലങ്ങളിലെല്ലാം കുട്ടിയെ സന്നിഹിതനാക്കുകയും വേണം.

ويصحّ........................الوليّ
രക്ഷിതാവിന്റെ സമ്മതത്തോടെ വകതിരിവായ കുട്ടി ഇഹ്റാം ചെയ്യൽ സ്വഹീഹാകും.

فيطوف.............................بنفسه
അപ്പോൾ അവൻ സ്വയം ത്വവാഫ് , സഅ് യ് , ഏറ് എന്നിവ നിർവഹിക്കുകയും നിൽക്കേണ്ട സ്ഥലങ്ങളിലെല്ലാം ഹാജറാവുകയും വേണം.

ولايقع.....................................يقع نفلا
കുട്ടിയുടെ ഹജ് ഉംറ് ഇസ്ലാമിലെ നിർബന്ധ കർമമായി സംഭവിക്കില്ല. മറിച്ച് സുന്നത്തായിട്ടേ സംഭവിക്കൂ....

Post a Comment