CLASS 12 FIQH 3 | SKSVB | Madrasa Notes

الدّعاء مخّ العبادة

١..قال رسول اللّه ﷺ
1..റസൂലുല്ലാഹി ( സ ) പറഞ്ഞു :-

٢..الدّعاء هو العبادة
2..പ്രാർത്ഥന ഇബാദത്താകുന്നു.

٣..الدّعاء مخّ العبادة
3..പ്രാർത്ഥന ആരാധനയുടെ മജ്ജയാകുന്നു.

٤..ليس شيء.................................من الدّعاء
4.. അല്ലാഹുവിന്റെയടുക്കൽ പ്രാർത്ഥനയേക്കാൾ മഹത്തമുള്ള മറ്റൊരു കാര്യവും ഇല്ല.

٥..من فتح.....................................العافية
5..ആർക്കെങ്കിലും പ്രാർത്ഥനയുടെ കവാടം തുറക്കപ്പെട്ടാൽ അവന് കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു . ആരോഗ്യത്തെ ചോദിക്കലിനേക്കാൾ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു കാര്യത്തെയും അവനോട് ചോദിക്കപ്പെട്ടിട്ടില്ല.

٦..من سرّه.....................................في الرّخاء
6..പ്രയാസ ഘട്ടങ്ങളിൽ അല്ലാഹു ദുആക്ക് ഉത്തരം നൽകൽ ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവൻ സന്തോഷ സാഹചര്യത്തിൽ ദുആഇനെ അധികരിപ്പിച്ച് കൊള്ളട്ടെ.

٧..إنّ ربّكم.....................................صفرا
7..നിങ്ങളുടെ രക്ഷിതാവ് ലജ്ജയുള്ളവനും മാന്യനുമാണ് . അവന്റെ അടിമ അവനിലേക്ക് ഇരു കൈകളും ഉയർത്തിയിട്ട് അവനെ വെറുതെ മടക്കലിനെ തൊട്ട് അവൻ ലജ്ജിക്കും.

وقال رسول اللّه ﷺ :-............من السّوء مثلها
നബി തങ്ങൾ പറഞ്ഞു :- ഏതൊരു മുസ്ലിമും കുറ്റമോ കുടുംബ ബന്ധം മുറിക്കലോ ഇല്ലാത്ത ഒരു ദുആ നടത്തിയാൽ മൂന്നാലൊരു വിധേന അല്ലാഹു അവന് ഉത്തരം നൽകും : ഒന്നുകിൽ വളരെ വേഗത്തിൽ തന്നെ അവന്റെ ആവശ്യം നിർവഹിച്ച് കൊടുക്കും, ഒന്നുകിൽ അവന്റെ ദുആഇന് പരലോകത്തിലേക്കായി സൂക്ഷിച്ച് വെക്കും, ഒന്നുകിൽ അവനെ തൊട്ട് അതിന് തുല്യമായ എന്തെങ്കിലും ആപത്ത് അല്ലാഹു നീക്കി കളയും,

قالوا :- إذن نكثر . قال :- اللّه أكثر
അവർ പറഞ്ഞു :- എന്നാൽ ഞങ്ങൾ അധികരിപ്പിക്കട്ടെയോ.....? നബി ( സ ) പറഞ്ഞു :- അല്ലാഹു അധികരിപ്പിക്കുന്നവനാണ്.

دعوة المرء.....................................ولك بمثل
മുസ്ലിമായ മനുഷ്യൻ തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തിൽ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതാണ്. അവന്റെ തല ഭാഗത്ത് അവന്റെ കാര്യങ്ങൾക്കായി ഏൽപ്പിക്കപ്പെട്ട മലക്കുണ്ടാവും. അവൻ തന്റെ സഹോദരന് വേണ്ടി നന്മയ്ക്കായി ദുആ ചെയ്യുമ്പോഴെല്ലാം പ്രസ്തുത മലക്ക് പറയും ; ആമീൻ .. ! ആമീൻ .. നിനക്കും തത്തുല്യമായത് ലഭിക്കട്ടെ

لا تدعوا..................................علی أموالكم
നിങ്ങൾ നിങ്ങളുടെ സ്വശരീരങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തുകൾക്കെതിരെയോ ദുആ ചെയ്യരുത്.

لاتوافق..................................فيستجيب لكم
അല്ലാഹുവിനോട് എന്തൊരു ആവശ്യം ചോദിക്കപ്പെട്ടാലും അല്ലാഹു അതിന് ഉത്തരം ചെയ്യുന്ന സമയവുമായി നിങ്ങളുടെ ദുആ യോജിച്ചു വരരുത്.യോജിച്ചു വന്നാൽ അതിന് ഉത്തരം ലഭിക്കും.

وللدّعاء............................ومن أهمّها ما يأتي
ആഗ്രഹിക്കപ്പെടുന്ന ഉത്തരം ലഭിക്കുന്നതിനായി പ്രാർത്ഥനക്ക് ചില മര്യാദകളുണ്ട്. അതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ് .

١..إفتتاح.....................................ﷺ
1..ഹംദു കൊണ്ടും നബി ( സ ) തങ്ങളുടെ മേലുള്ള സ്വലാത്ത് കൊണ്ടും ദുആ ആരംഭിക്കുക.

قال رسول اللّه ﷺ :-..............فهو أقطع
റസൂലുല്ലാഹി ( സ ) പറഞ്ഞ് :- ഹംദ് കൊണ്ട് തുടങ്ങപ്പെടാത്ത ഏതൊരു നല്ല കാര്യവും ബറക്കത്ത് കുറഞ്ഞതാണ്.

وقال رسول اللّه ﷺ :- .............بما شاء
റസൂലുല്ലാഹി ( സ ) പറഞ്ഞു : നിങ്ങളിലാരെങ്കിലും ദുആ ചെയ്യുകയാണെങ്കിൽ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അവന്റെ മഹത്തങ്ങൾ പറഞ്ഞു കൊണ്ടും തുടങ്ങിക്കൊള്ളട്ടെ. പിന്നെ നബി ( സ ) യുടെ മേൽ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ പിന്നെ അവൻ ഉദ്ദേശിക്കുന്ന കാര്യം ദുആ ചെയ്ത് കൊള്ളട്ടെ.

٢..إستقبال القبلة.........................غربت الشّمس
2..പ്രാർത്ഥനയുടെ സന്ദർഭത്തിൽ ഖിബ്ലക്ക് മുന്നിടുക. നിശ്ചയം റസൂലുല്ലാഹി ( സ ) അറഫാ നിറുത്തത്തിനുള്ള സ്ഥലത്ത് ചെല്ലുകയും ഖിബ്ലക്ക് മുന്നിടുകയും സൂര്യാസ്തമയം വരെ ദുആ ചെയ്യുകയും ചെയ്തു.

٣..رفع يديه الطّاهرتين حذو منكبيه
3..ശുദ്ധിയുള്ള രണ്ട് കൈയും ചുമലിന് നേരെ ഉയർത്തുക.

قال رسول اللّه :- ................صفرا
നബി ( സ ) പറഞ്ഞു : നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും ഔദാര്യ വാനുമാണ്. അവന്റെ അടിമ അവനിലേക്ക് ഇരു കൈകളും ഉയർത്തിയിട്ട് അവയെ വെറുതെ മടക്കലിനെ തൊട്ട് അവൻ ലജ്ജിക്കും.

٤..أن يتر صّد...........................ووقت السّحر
4..ശ്രഷ്ഠമായ സമയങ്ങളെ കാത്തിരിക്കുക അറഫാ ദിനം , റമളാൻ മാസം , വെള്ളിയാഴ്ച , അത്താഴ സമയം പോലെ.

٥..أن يغتنم...............................وحالة السّجود
5..ശ്രേഷ്ടമായ സന്ദർഭങ്ങളെ മുതലെടുക്കുക. അല്ലാഹുവിന്റെ മാർഗത്തിലുള്ള പോരാട്ടത്തിനായി സൈനിക നിരകൾ മാർച്ച് ചെയ്യുന്ന അവസരം , മഴ പെയ്യുന്ന സന്ദർഭം , അഞ്ച് നേരത്ത നിസകാര സന്ദർഭവും അതിന്റെ ശേഷവും , ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ , നോമ്പിന്റെ സന്ദർഭം , സുജൂദിന്റെ സന്ദർഭങ്ങൾ പോലെ.

٦..العزم وإعظام الرّغبة
6..ദൃഢ നിശ്ചയവും അതിയായ ആഗ്രഹവും .

قال رسول اللّه ﷺ :- أعطاه
റസൂലുല്ലാഹി ( സ ) പറഞ്ഞു :- നിങ്ങളിലാരെങ്കിലും ദുആ ചെയ്യുകയാണെങ്കിൽ ഇപ്രകാരം പറയരുത് . അല്ലാഹവേ ; നീ ഉദ്ദേശിച്ചാൽ എനിക്ക് നീ പൊറുത്ത് തരേണമേ. മറിച്ച് അവൻ ദൃഢ നിശ്ചയം ചെയ്ത് കൊള്ളട്ടെ. അവൻ അതിയായി ആഗ്രഹിച്ചു കൊള്ളട്ടെ, അല്ലാഹു നൽകുന്ന ഒരു കാര്യവും അവനേക്കാൾ വലുതാവുകയില്ല.

٨..عدم الإستعجال
7.. ധൃതി കാണിക്കാതിരിക്കുക :

قال رسول اللّه ﷺ :-..............ويدع الدّعاء
റസൂലുല്ലാഹി ( സ ) പറഞ്ഞു :- ഒരു അടിമ കുറ്റകരമായ കാര്യം കൊണ്ടോ കുടുംബ ബന്ധം മുറിക്കൽ കൊണ്ടാ ദുആ ചെയ്യാത്തപ്പോഴൊക്കെയും അവന് ഉത്തരം ലഭിക്കും. അവൻ ധൃതി കാണിക്കാതിരിക്കുമ്പോഴെല്ലാം. അപ്പോൾ ചോദിക്കപ്പെട്ടു :- എന്താണ് ധൃതി കാണിക്കൽ... ? നബി ( സ ) പറഞ്ഞു : അടിമ പറയും ; ഞാൻ ദുആ ചെയ്ത, നിശ്ചയം ഞാൻ ദുആ ചെയ്തു, പക്ഷേ , എനിക്ക് ഉത്തരം കിട്ടുന്നതായി കണ്ടില്ല. അങ്ങനെ അവൻദു : ഖിതനായി ദുആഇനെ ഉപേക്ഷിക്കും.

٨..الإيقان...............................بلا غفلة
8..ഉത്തരം കിട്ടുമെന്ന് ഉറപ്പിക്കലും അശ്രദ്ധയില്ലാത്ത ഹൃദയ സാന്നിധ്യവും :

قال رسول اللّه ﷺ :- .............غافل لاه
റസൂലുല്ലാഹി ( സ ) പറഞ്ഞു :- ഉത്തരം കിട്ടുമെന്ന് ഉറപ്പിച്ചവരായ നിലയിൽ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യുക . അറിയുക , കളിയിലും അശ്രദ്ധയിലുമായ ഹൃദയത്തിൽ നിന്നുള്ള ദുആക്ക് അല്ലാഹു ഉത്തരം നൽകുകയില്ല.

٩..البدء بالنّفس إذا دعی لغيره
9..മറ്റുള്ളവർക്കായി ദുആ ചെയ്യുമ്പോഴും സ്വന്തം കാര്യം കൊണ്ട് തുടങ്ങുക.

كان رسول اللّه ﷺ.....................بنفسه
നബി ( സ ) വല്ലവരേയും പറ്റി പറയുകയും അയാൾക്കായി ദുആ ചെയ്യുകയും ചെയ്താൽ സ്വന്തം ശരീരം കൊണ്ട് തുടങ്ങുമായിരുന്നു.

١٠..التّعرّض والخشوع
10..താഴ്മയും ഭയഭക്തിയും :

قال تعالی :- *۞واذكر...........وخيفة۞*
അല്ലാഹു പറഞ്ഞു ; വിനയത്തോടെയും ഭയഭക്തിയോടെയും മനസ്സിൽ അല്ലാഹുവിനെ ഓർക്കുക .

١١..ختم الدّعاء...........................وبآمين
11..ഹംദ് , നബി ( സ ) യുടെ മേലുള്ള സ്വലാത്ത് , ആമീൻ എന്നിവ കൊണ്ട് ദുആ അവസാനിപ്പിക്കുക .

Post a Comment