CLASS 11 TASAWUF 7 | SKSVB | Madrasa Notes

قادة علماء الآخرة
പാരത്രിക പണ്ഡിത നേതാക്കന്മാർ

أئمّة المذاهب..........................علماء الآخرة
പിന്തുടരപെടുന്നതും പ്രസിദ്ധവുമായ മദ്ഹബുകളുടെ ഇമാമീങ്ങൾ പരലോക പണ്ഡിതരുടെ നേതാക്കളായിരുന്നു.

فأبو حنيفة.....................رضي اللّه عنهم
അബു ഹനീഫ (റ), മാലിക് (റ),ശാഫിഈ (റ),അഹ്മദ്ബ്നു ഹമ്പൽ (റ)

وأمثالهم...........................لكلّ رئيس
അവരെ പോലുള്ള മറ്റുള്ളവരും എല്ലാ പണ്ഡിതർക്കും നേതാക്കൾക്കും ഉത്തമ മാതൃകയാകയും നിദർശനവുമായിരുന്നു

فقد كانوا..........................وهو الفقه
ഐഹിക വിരക്തിയിലും നന്മയിലും ആരാധനയിലും ആന്തരിക ജ്ഞാനമായ ആത്മജ്ഞാനത്തിലും പ്രത്യക്ഷ ജ്ഞാനമായ കർമശാസ്ത്രത്തിലും അവർ പരിപൂർണരായിരുന്നു.

كما كانوا...............................بالعلم
വിജ്ഞാനം കൊണ്ട് അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിക്കുന്നതിൽ അവർ പരിപൂർണരായിരുന്നത് പോലെ.

وهٰذه ستّ.....................والدّرجات
ഈ ആറു കാര്യങ്ങൾ മൂലമാണ് അവർ തങ്ങളുടെ എല്ലാ പദവികളും മഹത്വങ്ങളും നേടിയിട്ടുള്ളത്.

فإن كنت.................بالعلم انّافع
അതിനാൽ നീ ഇരുവീട്ടിലെയും രാജാധികാരത്തെ തേടുന്നുവെങ്കിൽ നീ ഉപകാരപ്രദമായ വിജ്ഞാനം ആർജ്ജിചോളു.

وتعليمه للّه......................ووراثة
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് വിജ്ഞാനം പഠിക്കൽ ഏറ്റവും നല്ല ആരാധനയും, പ്രാതിനിധ്യവും, പൈതൃകവുമാണ്.

فإنّ المعلّم...............................ووارثه
കാരണം ഉപകാരപ്രദമായ അറിവ് പഠിക്കുന്നവൻ നബി ﷺ തങ്ങളുടെ പ്രതിനിധിയും അനന്തരാവകാശി യുമാകുന്നു.

فإنّه ﷺ ....................ولادرهما
കാരണം നബി ﷺ തങ്ങൾ മറ്റ് അമ്പിയാക്കളേ പോലെ തന്നെ ദിർഹമുകളോ ദീനാറുകളോ അനന്തര സ്വത്തായി ഉപേക്ഷിച്ചിട്ടില്ല.

وإنّما ورّث العلم
തീർച്ചയായും നബി ﷺ തങ്ങൾ വിജ്ഞാനത്തെ മാത്രമാണ് അനന്തര സ്വത്തായി ഉപേക്ഷിച്ചത്.

فمن أخذه فقد أخذ بحظّ وافر
ആരെങ്കിലും അതിനെ കരസ്ഥമാക്കിയാൽ അവൻ മഹത്തായ ഭാഗ്യം കരസ്ഥമാക്കിയിരിക്കുന്നു.

وأئمّة كا....................................كمّلا
ഷാഫിഈ (റ) വിനെ പോലെയുള്ള ഇമാമീങ്ങൾ ആറു കാര്യങ്ങളിൽ പരിപൂർണ്ണരായിരുന്നു.

زهدصلاح..........................للملا
ഐഹിക വിരക്തി, സ്വഭാവഗുണം, ഇബാദത്ത്, ജനങ്ങൾക്ക് ഉപകാരപ്രദമായ പരലോക ജ്ഞാനത്തിലുള്ള അറിവ്.

وكذا لفقاهة..........................ربّ الملا
ഇപ്രകാരം ദീനീ കാര്യങ്ങളിലുള്ള കർമ്മശാസ്ത്ര ജ്ഞാനവും. വിജ്ഞാനം കൊണ്ട് ഉന്നതനായ റബ്ബിന്റെ തൃപ്തി കാംക്ഷികലും

فتعلمن..................................اعتلا
ഇരു വീട്ടിലേയും ഉന്നതമായ രാജാധികാരം നീ തേടുന്നു എങ്കിൽ നീ അല്ലാഹുവിനുവേണ്ടി ഉപകാരപ്രദമായ വിജ്ഞാനം പഠിച്ചോ.

تعليمه.........................................فتوسلا
അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് പ്രസ്തുത വിജ്ഞാനം മറ്റുള്ളവർക്ക് പഠിപ്പിക്കൽ ഏറ്റവും നല്ല ഇബാദത്തും പ്രാതിനിധ്യവും പൈതൃകവുമാണ്.

Post a Comment