CLASS 11 TASAWUF 4 | SKSVB | Madrasa Notes

اَلْخَوْفُ وَالرَّجَاءُ
ഭയവും പ്രതീക്ഷയും

اِنَّ اللَّهَ......غَفَّارًا
തീർച്ചയായും അല്ലാഹു പൊറുക്കുന്നവനാണ് കൂടുതൽ പൊറുക്കുന്നവനാണ് അത്യധികം പൊറുക്കുന്നവനാണ് അല്ലാഹു തആലാ പറഞ്ഞത് പോലെ: "പാപം പൊറുക്കൻ " "അവൻ കൂടുതൽ പൊറുക്കുന്നവൻ കൂടുതൽ സ്നേഹമുള്ളവനുമാണ് " "തീർച്ചയായും അവൻ അത്യധികം പൊറുക്കുന്നവനാണ് "

وَالْغَفُورُ......... بعد الذنب ابدا
غَفُورْ എന്നത് غَافِرْ എന്നതിനേക്കാൾ മികച്ചതാണ് غَفَّارْ എന്നത്غَفُورْ എന്നതിനേക്കാൾ മികച്ചതാണ്. അതിന്റെ അർത്ഥം ഒരു പാപം പൊറുത്തതിന് ശേഷം വീണ്ടും നിത്യമായി പാപം അവൻ പൊറുക്കും

وفي العباد ................ فأنا غفار
അടികളുടെ കൂട്ടതിൽ സ്വന്തം ശരീരത്തോട് അക്രമിക്കുന്നവൻ ഉണ്ട് സ്വന്തം ശരീരത്തോട് കൂടുതൽ അക്രമിക്കുന്നവൻ ഉണ്ട് സ്വന്തം ശരീരത്തോട് അത്യധികം അക്രമിക്കുന്നവൻ ഉണ്ട് അപ്പോൾ അല്ലാഹു തന്റെ അടിമയോട് പറഞ്ഞത് പോലെ : നീ അക്രമിക്കുന്നവനാണെങ്കിൽ ഞാൻ പൊറുക്കുന്നവനാണ് നീ കൂടുതൽ അക്രമിക്കുന്നവനാണെങ്കിൽ ഞാൻ കൂടുതൽ പൊറുക്കുന്നവനാണ് നീ അത്യധികം അക്രമിക്കുന്നവനാണെങ്കിൽ ഞാൻ അത്യധികം പൊറുക്കുന്നവനാണ്

وَلَكِنَّ اللَّه...........: .. الاليم
എങ്കിലും അല്ലാഹു കൂടുതൽപൊറുക്കുന്നവനും കരുണ ചെയ്യുന്നവനും ആയത് പോലെ പാപങ്ങൾ ചെയ്താൽ ശക്തമായി ശിക്ഷിക്കുന്നവനുമാണ് അപ്പോൾ അല്ലാഹു കാരുണ്യം കൊണ്ടും മാപ്പ് കൊണ്ടും വാഗ്ദാനം ചെയ്തത് പോലെ വേദനാജനകമായ ശക്തമായ ശിക്ഷ കൊണ്ട് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

قال تعالى : نبئ ......... ذو انتقام
അല്ലാഹു പറഞ്ഞു: ഞാൻ കൂടുതൽ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനും ആണെന്നും എന്റെ ശിക്ഷ വേദാന ജനകമായ ശിക്ഷയാണെന്നും എന്റെ അടിമകൾക്ക് നബിയെ തങ്ങൾ അറിയിച്ചു കൊടുക്കുക അല്ലാഹു പറഞ്ഞു: അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ് .

فلا يقدم ........... رحيم
അപ്പോൾ അല്ലാഹുവിന്റെ മാപ്പിലും കാരുണ്യത്തിലും ആശ്രയിച്ച് അല്ലാഹുവിന് എതിര് ചെയ്യാൻ ഒരാളും മുന്നിട്ട് വരുകയില്ല.കാരണം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ് കുറ്റത്തിന്റെ വലുപ്പത്തിലേക്കും പാപത്തിന്റെ ആധിക്യത്തിലേക്കും നോക്കി അല്ലാഹുവിന്റെ മാപ്പിൽ നിന്നും കാരുണ്യത്തിൽ നിന്നും അവൻ നിരാശനാകാത്തത് പോലെ കാരണം അല്ലാഹു കൂടുതൽ പൊറുക്കുന്നവനും കരുണ ചെയ്യുന്ന വനുമാണ്.

وَلَا يَسْتَحِقُّ............لِمَنْ يَشَاءُ
അല്ലാഹുവിന്റെ മേൽ ഒരാളും ഒന്നിനെയും അവകാശപ്പെടുന്നില്ല. അപ്പോൾ അവൻ . പ്രതിഫലം നൽകൽ അവനിൽ നിന്നുള്ള ഔദാര്യം മാത്രമാണ് അവൻ ശിക്ഷിക്കൽ അവനിൽ നിന്നുള്ള നീതി മാത്രമാണ് അപ്പോൾ പാപം ചെയ്യാത്ത അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാളെ അല്ലാഹു ശിക്ഷിച്ചാൽ അത് അവനിൽ നിന്നുള്ള അക്രമം ആകുകയില്ല കാരണം സ്വയം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവനാണ് . എങ്കിലും ഖുർആനിൽ നിരന്തരം വന്നിട്ടുണ്ട് : അല്ലാഹുവിനോട് പങ്ക് ചേർക്കപ്പെടലിനെ അവൻ പൊറുക്കുകയില്ല അതല്ലാത്ത മുഴുവൻ കാര്യങ്ങളും അവൻ ഉദ്ദേശിക്കുന്നവന് പൊറുത്ത് കൊടുക്കുന്നതാണ്

وَاللّهُ..................:.وَاْلمَكْرِ
അല്ലാഹു പാപങ്ങളും തിന്മകളും അത്യധികം പൊറുക്കുന്നവനാണ് ഇപ്രകാരം ശക്തമായി ശിക്ഷിക്കുന്നവനുമാണ്.

فَاجْمَعْهُمَا..............كَيْ لَا تُغَرَّ
അത് കൊണ്ട് അത് രണ്ടിനെയും പരിഗണനയോട് കൂടി ഒരുമിച്ച് കൊണ്ട് വരണം അത് രണ്ടിൽ നിന്ന് ഒന്നിന്റെ മേൽ നീ ചുരുക്കരുത് നീ വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടി .

مَالِاِمْرِئٍ.............. لا نكر
ഓരോ മനുഷ്യനോടും അല്ലാഹുവിന്റെ മേൽ ഒരു ബാധ്യതയും ഇല്ല അപ്പോൾ കൂലി നൽകൽ ഔദാര്യo കൊണ്ടാണ് ശിക്ഷിക്കൽ നീതിയാണ്.

بعقابه ..................وَالْوِزْر
അല്ലാഹുവിനെ അനുസരിക്കുന്നവനെ ശിക്ഷിക്കുന്നതിലും അനുസരണക്കേട് കാണിക്കുന്നവന് എല്ലാ പാപങ്ങളും കുറ്റങ്ങളും പൊറുത്തു കൊടുക്കുന്നതിലും ഒരു മോശവും ഇല്ല

لَكن في التنزيل..............حَظَرَ
അവിശ്വാസത്തെ പൊറുത്ത് കൊടുക്കുകയില്ലെന്ന് വിശുദ്ധ ഖുർആനിലുണ്ട് അവിശ്വാസമല്ലാത്തതിനെ അവൻ ഉദ്ധേശിക്കുകയാണെങ്കിൽ പൊറുത്ത് കൊടുക്കുന്നതാണ് അവൻ ഉദ്ദേശിക്കുകയാണെങ്കിൽ പൊറുത്തു കൊടുക്കലിനെ തടയുന്നതാണ്

Post a Comment