CLASS 11 TASAWUF 3 | SKSVB | Madrasa Notes

حِفْظُ الْاَوْقَاتِ
സമയ സംരക്ഷണം

اِنَّمَالْعُمْرُ................وَاَصْحَابُكَ
തീർച്ചയായുംആയുഷ്ക്കാലം സമയങ്ങളാണ് അപ്പോൾ സമയങ്ങൾ അമൂല്യമായ രത്നങ്ങളാണ് അവ നഷ്ടപ്പെട്ടാൽ അതിന് മടക്കം ഇല്ല അത് കൊണ്ട് ആദ്യമായി നിന്റെ ആയുഷ്ക്കാല സമയങ്ങളെ കർമ്മ രാഹിത്യത്തിലായി നഷ്ടപ്പെട്ട് പോകുന്നതിൽ നിന്നും കാത്ത് സൂക്ഷിക്കുക. ആ സമയങ്ങളെ ആരാധനയിൽ വിനിയോഗിക്കൽ കൊണ്ട് നീ കൂടുതൽ ശ്രദ്ധ കൊടുക്കുകയും വേണം. അപ്പോൾ നീ ഉപകാരപ്രദമായ അറിവിന്റെ വർദ്ധനവും സൽകർമ്മവും കൊണ്ടല്ലാതെ നീ സന്തോഷിക്കരുത്. കാരണം ഇവ രണ്ടും നിന്റെ ബന്ധുക്കളും സമ്പത്തും സന്താനങ്ങളും കൂട്ടുകാരും പിന്തിരിഞ് പോകുന്ന സമയത്ത് നിന്റെ ഖബറിലെ കൂട്ടുകാരാണ്

فَاَمَّا اَوْقَاتُ.......وَعِبَادَة
അപ്പോൾ തീറ്റ, കുട്ടി, ഉറക്കം, സംയോഗം, തൊഴിൽ പരിചരണം പോലോത്ത നിന്റെ അനുവദനീയമായ കർമ്മത്തിന്റെ സമയങ്ങൾ സദുദ്ധേശം കൊണ്ട് ആരാധനയുടെ സമയങ്ങൾ ആയിത്തീരും കാരണം കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്തുകൾ കൊണ്ടാണ്.

فانو بالاكل ............ طاعة وعبادة
അപ്പോൾ നീ ആഹാര പാനിയങ്ങൾ കൊണ്ട് ആരാധനക്ക് ശക്തി സംഭരിക്കലിനെ കരുതുക ഉറക്ക് കൊണ്ട് ആരാധനയിലെ മടിയെയും മുഷിപ്പിനെ അകറ്റി നിർത്തലിനെ കരുതുക സംയോഗം കൊണ്ട് നിന്റെ മതസുരക്ഷയെയും മുസലിം സമുദായ വർദ്ധനവിനെയും കരുതുക. ഇപ്രകാരം എല്ലാ അനുവദനീയമായകർമ്മങ്ങയും നിയ്യത്താക്കുന്ന അച്ചിൽ നീ വാർത്തെടുക അപ്പോൾ അത് ആരാധനയായി പരിണമിക്കും

اِذَا اسْتَغْرَقْتَ......... ..... المناجاة
നിന്റെ മുഴുവൻ സമയങ്ങളെയും ആരാധനയിൽ വ്യാപ്ര്തനാക്കിയാൽ എകാന്തതയും എകാന്തവാസവും നിനക്ക് എളുപ്പമാകും. ദിവ്യ നീരിക്ഷണത്തിനുള്ള അവസരവും ദിവ്യ സംഭാഷത്തിന്റെ മാധുര്യവും നിനക്ക് ലഭ്യമാകുകയും ചെയ്യും.

ثم إن النفس ........... ويدوم نشاطها
പിന്നെ ശരീരത്തിന്റെ സ്വഭാവത്തിൽ പെട്ടതാണ് മടുപ്പുണ്ടാകൽ . ഒരേ രീതിയിലുള്ള ആരാധനയിൽ നിരന്തരം നീ ഏർപ്പെട്ടാൽ താമസംവിനാ നിനക്ക് മടുപ്പ് അനുഭവപ്പെട്ടും അത് കൊണ്ട് നിന്റെ സമയങ്ങളെ നീ വീതിക്കുകയും നിന്റെ താൽപര്യമനുസരിച്ച് ഓരോ സമയത്തെയും അതിനോട് യോജിക്കുന്ന വ്യത്സ്ഥ ആരാധനകളിലും വിവിധങ്ങളായ പതിവായ പ്രാർത്ഥനകളിലും നീ വിനിയോഗിക്കുകയും ചെയ്യുക ആ ശരീരത്തിന്റെ ആനന്ദം വർദ്ധിക്കാനും ആഗ്രഹം വലുതാകാനും ഉന്മേഷം നിലനിൽക്കാനും .

وَاصْرِفْ...................مُتَسَاهِلاً
നീ നിന്റെ മുഴുവൻ സമയത്തേയും ആരാധനയിലേക്ക് തിരിക്കുക. അശ്രദ്ധ വാനായ നിലയിൽ ഒരു സമയത്തേയും നീ വെറുതെ ഉപേക്ഷിക്കരുത്.

وَتَصِيرُ.....................بِلاَائْتِلاَ
അനുവദനീയ കർമ്മങ്ങളുടെ സമയങ്ങൾ സദുദ്ദേശം കൊണ്ട് നന്മയിൽ വിനിയോഗിക്കപ്പെട്ടതാകും അത് കൊണ്ട് നീ ഒരു വീഴ്ചയും വരുത്താതെ ഉണരുക

وَزِّعْ.................مُتَبَتِّلاً
അല്ലാഹുവിന്റെ സഹായം കൊണ്ട് നീ നിന്റെ സമയത്തെ വീതിക്കുക അല്ലാഹുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച നിലയിൽ ഓരോ സമയത്തെയും യോജിച്ച കർമ്മങ്ങളിൽ വിനിയോഗിക്കുകയും ചെയ്യുക.

Post a Comment