CLASS 11 TASAWUF 2 | SKSVB | Madrasa Notes

الصحة والفراغ
ആരോഗ്യവും ഒഴിവു സമയവും

قال رسول الله ..........والفراغ
നബി (സ്വ) പറഞ്ഞു: രണ്ട് അനുഗ്രഹങ്ങളിൽ അധിക മനുഷ്യരും വഞ്ചിതരാണ് " ആരോഗ്യവും ഒഴിവു സമയവും "

وقال " اغتنم ......... قبل موتك "
നബി(സ്വ) പറഞ്ഞു: അഞ്ച് കാര്യങ്ങൾക്ക് അഞ്ച് കാര്യങ്ങളെ നിങ്ങൾ മുതലെടുക്കണം. വാർദ്ധക്യത്തിന് മുമ്പ് യുവത്വത്തെയും രോഗത്തിന് മുമ്പ് ആരോഗ്യത്തെയും ഭാരിദ്ര്യത്തിന് മുമ്പ് ഐശ്വര്യത്തെയും ജോലിക്ക് മുമ്പ് ഒഴിവ് സമയത്തെയും മരണത്തിന് മുമ്പ് ജീവിതത്തെയും .

وعن معقل بن يسار ............. ويقول الليل مثل ذالك
മഹ് ഖലു ബ്നു യസാർ (റ) നബി (സ്വ) യെ തൊട്ട് നിവേദനം ചെയ്യുന്നു: ഒരോ ദിവസവും പകൽ മനുഷ്യനോട് വിളിച്ച് പറയും : ഓ ആദം സന്തതീ... ഞാൻ പുതിയ ഒരു പുതിയ സൃഷ്ടിയാണ്. ഞാൻ നിന്റെ പ്രവർത്തനം നിരീക്ഷികുന്നവനാണ് . ഞാൻ നാളെ നിനക്കെതിരിൽ സാക്ഷി നിൽക്കുന്നതാണ്. അത് കൊണ്ട് എന്നിൽ നീ നല്ലത് പ്രവർത്തിക്കുക. എന്നാൽ ഞാൻ നാളെ നിനക്ക് അനുകൂലമായി സാക്ഷി നിൽക്കുന്നതാണ്. ഞാൻ മറഞ്ഞ് പോയാൽ എന്നെ നിനക്ക് ഒരിക്കലും കാണാൻ കഴിയില്ല. നബി (സ) പറഞ്ഞു: രാത്രിയും ഇപ്രകാരം പറയുന്നതാണ്.

عن ابن مسعود ............ وماذا عمل فيما علم
ഇബ്നു മസ്ഊദ് (റ) നബി (സ്വ) യെ തൊട്ട് നിവേദനം ചെയ്യുന്നു. നബി പറഞ്ഞു: അഞ്ച് കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടുന്നത് വരെ ഖിയാമത്ത് നാളിൽ റബ്ബിന്റെ അടുത്ത് നിന്നും മനുഷ്യന്റെ പാദം നീക്കാൻ കഴിയില്ല. " ആയുസ്സ് എന്തിൽ ചിലവഴിച്ചു , യുവത്വം എന്തിൽ ഉപയോഗിച്ചു , ധനം എവിടെ നിന്ന് സമ്പാദിച്ചു എവിടെ ചെലവഴിച്ചു , അറിവ് കൊണ്ട് എന്ത് പ്രവർത്തിച്ചു.

قال الامام الغزالي ......... فاذا فات فلا عود له
ഇമാം ഗസ്സാലി (റ) പറഞ്ഞു: നിന്റെ സമയങ്ങൾ നിന്റെ ആയുസ്സാണ്. നിന്റെ ആയുസ്സ് നിന്റെ മൂലധനമാണ്. അതിലാണ് നിന്റെ കച്ചവടം. അത് കൊണ്ടാണ് അല്ലാഹുവിന്റെ അരികിലുള്ള സ്വാശ തമായ അനുഗ്രഹത്തിലേക്ക് ദീ എത്തിച്ചേരേണ്ടത്. നിന്റെ ഒരോ സ്വാശങ്ങളും അമൂല്യമായ രത്നങ്ങളാണ്. അവക്ക് പകരം വെക്കാൻ ഒന്നും ഇല്ല അവ നഷ്ടപ്പെട്ടാൽ മടങ്ങി വരില്ല.

حَيَاتُكَ...،،........،جُزْءًا
നിന്റെ ജീവിതം എണ്ണപ്പെടുന്ന ചില ശ്വാസങ്ങളാണ് അതിൽ നിന്ന് ഓരോ ശ്വാസം കഴിഞ്ഞ് കടക്കുമ്പോഴും നിന്റെ ആയുസ്സിന്റെ ഒരു ഭാഗം ചുരുങ്ങുന്നതാണ്

فَتُصْبِحُ...............رُزْءًا
രാവിലെയും വൈകുന്നേരം നീ ആയുസ്സ് കുറഞ്ഞവനായിരിക്കും. ഈ വിപത്തിനെ മനസ്സിലാക്കാനുള്ള ബുദ്ധി നിനക്കില്ലേ ?

وَمَنْ.........: .......يُشْكَرُ
ആരെങ്കിലും സമയങ്ങളെ നഷ്ടപ്പെടുത്തിയാൽ അവന്റെ ജീവിതം അവന് നഷ്ടപ്പെടുന്നതാണ് അവൻ നന്ദി അർഹിക്കാത്ത അജ്ഞനായ ദരിദ്രനായി ജീവിക്കുന്നതാണ്

وَدَعْ.....................يُغْذَرُ
നഷ്ടപ്പെട്ടതും ആഗ്രഹിച്ചതുമായ മറഞ്ഞ കാര്യങ്ങളെ നീ ഉപേക്ഷിക്കുക. അപ്പോൾ നിന്റെ സമയം നിന്നിൽ ഒരു കാരണവും സ്വീകരിക്കപ്പെടാത്ത മൂർച്ചയുള്ള വാളാണ്

اَتَرْجُو................الشَّبَابِ
നീ വൃദ്ധനായിരിക്കേ യുവത്വ കാലങ്ങളിൽ നീ ആയിരുന്നത് പോലെ ആകാൻ ആഗ്രഹിക്കുന്നുവോ?

لَقَدْ... ...........مِنَ الثِّيَابِ
തീർച്ചയായുംനീന്റെ ശരീരം നിന്നോട് കളവ് പറഞ്ഞിരിക്കുന്നും പഴകിയ വസ്ത്രം പുതിയ വസ്ത്രം പോലെയല്ല

اَذَانُ..............اِلَی الْمَمَاتِ دَلِيلٌ.............اِلَی الصَّلَاةِ
കുട്ടി വരുന്ന സമയത്ത് ( പ്രസവസമയത്ത് ) ഒരു മനുഷ്യനു കൊടുക്കുന്ന വാങ്കും മരണം വരെ നിസ്കാരത്തെ പിന്തിപ്പിക്കലും അവന്റെ ജീവിതം വളരെ ചുരുങ്ങിയതാണ് എന്നതിന് തെളിവാണ് വാങ്കിന്റെയും നിസ്കാരത്തിന്റെയും ഇടയിലുള്ള ചുരുങ്ങിയ സമയം പോലെ

Post a Comment