CLASS 11 TAFSEER 9 | SKSVB | Madrasa Notes

العبرة في امم ماضية
കഴിഞ്ഞകാല സമുദായങ്ങളിലുള്ള ഗുണപാഠം

إنّ من سنّة.......................سبيل النّجاة
അല്ലാഹുവിന്റെ അടിമകളെ സത്യത്തിന്റെ വഴിയിലേക്ക് മാർഗനിർദേശം നല്കാനും രക്ഷയുടെ മാർഗത്തിലേക്ക് നയിക്കാനുമായി അവരിലേക്ക് അവന്റെ ദൂതന്മാരെ നിയോഗിക്കൽ അവന്റെ ചര്യയിൽ പെട്ടതാണ്.

ولكن من.........................والإستهزاء بهم
പക്ഷെ ആ ദൂതന്മാരെ കളവാക്കലും അവരെ പരിഹസിക്കലും സത്യനിഷേധികളായ അവിശ്വാസികളുടെ രീതിയാണ്.

فكان ذلك سبب شقاوتهم وعقوبتهم
അത് അവരുടെ പരാജയത്തിനും ശിക്ഷക്കും കാരണമായി.

وقد أهلك اللّه....................العاجلة
പെട്ടന്നുള്ള ശിക്ഷയിലൂടെ അള്ളാഹു തആല ധാരാളം സമൂഹങ്ങളെ നശിപ്പിച്ചിട്ടുണ്ട്.

والكلّ ينشر...........................والجزاء
എല്ലാവരും അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി അല്ലാഹുവിന്റെയടുക്കൽ സന്നിഹിതരാക്കപ്പെടുകയും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.

*۞يٰحسرة...............يستهزءون۞*
ആ അടിമകളുടെ കാര്യത്തിലുള്ള കേതമേ..! അവരിലേക്ക് ചെന്ന ഒരൊറ്റ അല്ലാഹുവിന്റെ ദൂതന്മാരെ പോലും അവർ പരിഹസിക്കാതിരുന്നിട്ടില്ല.

*۞ألم يرو اكم...........لايرجعون۞*
ഇവർക്ക് മുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്...? പിന്നെ അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചു വന്നിട്ടില്ല. ഇതൊന്നും ഇക്കൂട്ടർ കാണുന്നില്ലേ....?

*۞وإن كلّ لّمّا جميع لدينا محضرون۞*
സംശയമില്ല: അവരെല്ലാം നമ്മുടെ മുമ്പിൽ ഹാജരാക്കപ്പെടും.

*التفسير*
يا حسرة مكذّبي الرّسل
ദൂതന്മാരെ കളവാക്കുന്നവരുടെ പരാജയമേ.

ويا ندا متهم......................المكذّبين
സത്യനിഷേധികളായ അവിശ്വാസികൾക്ക് അള്ളാഹു ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷ അന്ത്യനാളിൽ നേരിട്ട് ദർശിക്കുമ്പോഴുണ്ടാകുന്ന അവരുടെ പരാജയമേ.

فإنّهم إذا جاءهم..................وكذّبوه
നിശ്ചയം അവരിലേക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ദൂതൻ വന്നപ്പോൾ അവർ അദ്ദേഹത്തെ പരിഹസിക്കുകയും കളവാക്കുകയും ചെയ്തു.

فهم أحقّاء أن يتحسّروا
അതിനാൽ അവർ ദുഃഖിതരാവാൻ ഏറ്റവും അർഹതപ്പെട്ടവർ തന്നെയാണ്.

ألم ير هؤلاء...................لدّنيا...؟
കഴിഞ്ഞു പോയ ധാരാളം സമുദായങ്ങളെ ഇവർക്ക് മുമ്പ് നാം നശിപ്പിച്ചതും അവർക്ക് ഐഹിക ജീവിതത്തിലേക്ക് മടക്കമില്ലെന്നതും ഇവർ കാണുന്നില്ലേ....?

وإنّ جميع الأمم.................للحساب
തീർച്ചയായും കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ സമുദായങ്ങളും അന്ത്യനാളിൽ വിചാരണക്കായി അല്ലാഹുവിന് മുന്നിൽ സന്നിഹിതരാക്കപ്പെടും.

فيجازيهم علی أعمالهم في الدّنيا
അങ്ങനെ ദുൻയാവിലെ അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നല്കപ്പെടും.

إن خيرا فخير وإن سرّا فسرّ
നന്മ ചെയ്തവരാണെങ്കിൽ നന്മയും തിന്മ ചെയ്തവരാണെങ്കിൽ തിന്മയും.

*مفاد الآيات*
*ആയത്തിന്റെ ഗുണപാഠം*

تكذيب الرّسول..............المقيم
ദൂതന്മാരെ കളവാക്കൽ വേദനാജനകമായ ഐഹിക ശിക്ഷയും ശാശ്വതമായ പരലോക ശിക്ഷയും ഉണ്ടാക്കിത്തീർക്കും.

وقد بلغ..................................المهلكين
നിഷേധികളായ അവിശ്വാസികൾക്ക് നശിപ്പിക്കപ്പെട്ടു പോയ ഒരുപാട് മുൻഗാമികളുടെ ചരിത്രങ്ങൾ എത്തിയിട്ടുണ്ട്.

ولكنّهم..................................عن كفرهم
പക്ഷെ അവർ അതിൽ പാഠം ഉൾക്കൊള്ളുകയോ അവരുടെ അവിശ്വാസത്തെ തൊട്ട് കേതിച്ചു മടങ്ങുകയോ ചെയ്യുന്നില്ല.

فيا حسرة عليهم
അവരുടെ പരാജയമേ..

Post a Comment