CLASS 11 FIQH 8 | SKSVB | Madrasa Notes

الشّعر والغناء
പാട്ടും സംഗീതവും

قال تعالی :- *۞واللّه............تشكرون۞*
അല്ലാഹു പറയുന്നു :- നിങ്ങളുടെ ഉമ്മമാരുടെ ഗർഭപാത്രത്തിൽ നിന്നും ഒന്നും അറിയാത്തവരായി നിങ്ങളെ പുറത്തെത്തിക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയവും സൃഷ്ടിച്ചു തരികയും ചെയ്തു നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി.

فاللّه تعالی.........................عليها
അള്ളാഹു ഈ മഹത്തായ അനുഗ്രഹങ്ങൾ നമുക്ക് നൽകിയത് ആ അവയവങ്ങളെ കൊണ്ട് നാം നന്ദിയുള്ളവരാകാൻ വേണ്ടിയാണ്.

قال الإمام .......................في محبابّه
ഗസ്സാലി (റ) പറയുന്നു :- തീർച്ചയായും നന്ദി ചെയ്യലിന്റെ വിവക്ഷ അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ അവൻ ഇഷ്ടപ്പെട്ട മേഖലകളിൽ വിനിയോഗിക്കലാകുന്നു.

ومعنی الكفر....................الإستعمال
നന്ദികേടിന്റെ വിവക്ഷ ഒന്നുകിൽ അവന്റെ അനുഗ്രഹങ്ങളെ അവൻ ഇഷ്ടപ്പെട്ട മാർഗങ്ങളിൽ ഉപയോഗിക്കാതിരിക്കുക.

أو باستمالها في مكارهه
അല്ലെങ്കിൽ വെറുക്കപെട്ട കാര്യങ്ങളിൽ ആ അവയവങ്ങള് ഉപയോഗിച്ചുകൊണ്ട് അവന് എതിര് പ്രവർത്തിക്കലാകുന്നു.

ويدلّ عليه قوله تعالی... *۞إنّ السّمع.......مسئولا۞*
അല്ലാഹുവിന്റെ വാക്ക് തന്നെ ഇതിന്റെ മേൽ അറിയിക്കുന്നു..തീർച്ചയായും കേൾവിയും കാഴ്ചയും ഹൃദയവും എല്ലാത്തിനെ പറ്റിയും ചോദ്യം ചെയ്യപ്പെടുന്നതാണ്.

فلا تسمع بسمعك إلّا مايحبّه
അതിനാൽ നിന്റെ കേൾവി കൊണ്ട് അല്ലാഹു ഇഷ്ടപ്പെടുന്നതല്ലാതെ നീ കേൾക്കരുത്.

ولاتنظر ببصرك إلّا مايرضاه
നിന്റെ കാഴ്ച കൊണ്ട് അല്ലാഹു തൃപ്തിപ്പെടുന്നതല്ലാതെ നീ കാണരുത്.

ولا تفكّر بقلبك فيما يكرهه
അല്ലാഹു വെറുക്കുന്ന കാര്യം നിന്റെ ഹൃദയത്തിൽ നീ ചിന്തിക്കരുത്.

فاحفظ..............................الحرام
നിന്റെ കേൾവിയെ നിഷിദ്ധമായ പാട്ടിനെ തൊട്ടു സംഗീതത്തെ തൊട്ടും നീ സൂക്ഷിക്കുക.

أمّاالشّعر...........................وقبيحه قبيح
പാട്ടിനെ പറ്റി നബി ﷺ തങ്ങൾ പറഞ്ഞു :- അതൊരു തരം സംസാരമാണ് അതിൽ നല്ല പാട്ട് നല്ലതും മോശമായ പാട്ടുകൾ ചീത്തതുമാണ്.

فالشّعر الحسن....................وسماعه
അപ്പോൾ നല്ല പാട്ടുകൾ രചിക്കലും പാടലും കേൾക്കലും അനുവദനീയമാണ്.

قال رسول اللّه ﷺ :- ..............أو حثّ علی خير
നബി ﷺ തങ്ങൾ പറഞ്ഞു :- നിശ്ചയം പാട്ടിൽ തത്വമുണ്ട്. പ്രസ്തുത പാട്ട് ഒരു ദോഷത്തിനെ തൊട്ട് താക്കീത് ചെയ്യുന്നതോ ഇബാദത്തിന് പ്രേരിപ്പിക്കുന്നതോ ആണെങ്കിൽ അത് കേൾക്കുന്നത് സുന്നത് കൂടിയാണ്.

وقد كان لرسول اللّه ﷺ............مالك رضي اللّه عنهم
നബി ﷺ തങ്ങൾക്ക് ചില കവികളുണ്ടായിരുന്നു. അവരുടെ പാട്ടുകൾ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹസ്സൻ ഇബ്നു സാബിത് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ), മാലിക് (റ) തുടങ്ങിയവരെ പോലെ.

وأمّا الشّعر.،........................وسماعه
നിഷിദ്ധമായ പാട്ടുകൾ രചിക്കലും പാടലും കേൾക്കലും ഹറാമാകുന്നു.

والشّعر إنما يكون حراما قبيحا
തീർച്ചയായും പാട്ട് ചീത്തയായ ഹറാമാകുന്നത്.

إذاكان فيه......................الی الكذب
പാട്ടിൽ കളവിലേക്ക് നയിക്കുന്ന മോശമായ പ്രശംസകൾ ഉണ്ടായാലാണ്.

أو هجاء........................لايجوز لعنته
അല്ലെങ്കിൽ പാട്ടിൽ ആക്ഷേപിക്കാൻ അനുവദനിയമില്ലാത്തവരെ ആക്ഷേപിക്കലോ ശപിക്കൽ അനുവദനീയമില്ലാത്തവരെ ശപിക്കലോ ഉണ്ടായാലാണ്.

أو تشبيب بامرأة معيّنة
അല്ലെങ്കിൽ പാട്ടിൽ ഒരു നിശ്ചിത സ്ത്രീയെ പറ്റിയുള്ള വർണ്ണനകൾ ഉണ്ടായാലാണ്.

أونحو ذلك من المحرّمات
അല്ലെങ്കിൽ പാട്ടിൽ മറ്റു നിഷിദ്ധമായ കാര്യങ്ങൾ ഉണ്ടായാൽ.

وكذا يحرم..................عليه حقّ الشّهادة
ഇപ്രകാരം അവന്റെ മേൽ സാക്ഷിത്വത്തിന്റെ ബാധ്യതയുണ്ടെങ്കിൽ അവന്റെ പൗരുഷത്തിന് ഭംഗം വരുത്തും വിധത്തിൽ പാട്ടിന്റെ മേൽ പതിവാകൽ നിഷിദ്ധമാണ്.

ففي شئن...........................شعرا
മോശം പാട്ടുകളെ കുറിച്ച് നബി ﷺ തങ്ങൾ പറഞ്ഞു :- ഒരു മനുഷ്യന്റെ ഉള്ള് ചലം കൊണ്ട് നിറക്കുന്നത് പാട്ടുകൊണ്ട് നിറക്കുന്നതിനേക്കാൾ അവന് ഉത്തമമാകുന്നു.

هذا حكم...........................والمعاني
പദങ്ങളും ആശയങ്ങളും ഉപയോഗിച്ചുകൊണ്ട് പ്രകൃതിയുടെയും മറ്റും ഭംഗിയെ വിവരിക്കുന്ന പദ്യങ്ങളുടെ വിധിയാണ് മേൽ സൂചിപ്പിച്ചത്.

وأمّا الغناء....................فهومندوب
എന്നാൽ സ്വരം, രാഗം. എന്നൊക്കെ പറയപ്പെടുന്ന സംഗീതം എന്തെങ്കിലും ഇബാദത്തിന്റെ മേൽ പ്രേരിപ്പിക്കുന്നതാണെങ്കിൽ അത് സുന്നത്താണ്.

وإن كان.....................فجائز
ഭാരം ചുമക്കാനോ അല്ലെങ്കിൽ ഒരു തൊഴിലിൽ ഏർപ്പെടാനോ അല്ലെങ്കിൽ കുട്ടികളെ സമാധാനിപ്പിക്കാനോ അല്ലെങ്കിൽ അതുപോലെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ് എങ്കിൽ പാട്ട് പാടൽ അനുവദനീയമാണ്.

وإلّا فمكروه....................فيحرم
അങ്ങനെയല്ലെങ്കിൽ താഴെ പറയപ്പെടുന്ന ഏതെങ്കിലും കാര്യത്തോട് യോജിച് വരാത്തപ്പോൾ കറാഹത്തും യോജിച് വന്നാൽ ഹറാമാകുന്നു.

١..مايحمل...........................معيّنة
1..തെറ്റിലേക്ക് പ്രേരിപ്പിച്ചുകൊണ്ട് കള്ളിന്റെ വിശേഷണങ്ങൾ പറഞ്ഞുകൊണ്ടോ അല്ലെങ്കിൽ കൗമാരക്കാരനെയോ ഒരു നിശ്ചിത സ്ത്രീയുടെ സൗന്ദര്യ വർണ്ണന നടത്തി കൊണ്ടോയുള്ള സംഗീതം.

٢..خشية فتنة....................
2..പാട്ട് കൊണ്ട് നാശത്തെ പേടിക്കുക. പ്രസ്തുത സംഗീതം സ്ത്രീയിൽ നിന്നോ കൗമാരക്കാരിൽ നിന്നോ ഉണ്ടാവും പോലെ.

٣..كونه تلحينا....................
3..നീട്ടലിൽ പരിധിവിട്ട് കൊണ്ട് ബാങ്ക് കൊണ്ടോ ഖുർആൻ കൊണ്ടോ ഉള്ള സ്വരരാഗമാവുക.

٤..كونه مع رقص بتكسّر
4.. നിർത്തതോട്കൂടെയുള്ള പാട്ട്.

٥..كونه مع الفحش...............
5..ഒരു മുസ്ലിമിനെ ചീത്ത പറഞ്ഞു കൊണ്ടോ ബുദ്ധിമുട്ടിച്ചു കൊണ്ടോ കളവോട് കൂടിയോ അശ്ലീലതയോട് കൂടിയോ ആവുക.

٦..كونه مع آلة
6.. വിനോദോപകരണങ്ങളിൽ നിന്ന് ഏതെങ്കിലും ഉപയോഗിച്ചുകൊണ്ട് ആവുക.

فالموسيقی......................استماعه حرام
കമ്പി വാദ്യം, സ്വരംഗി, മൂക്കമ്പി, വീണ, കൈമണി തുടങ്ങിയ സംഗീതോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള മ്യൂസിക് അവ കേൾക്കലും ഹറാമാണ്.

روی أحمد.......................في طريق
അഹ്മദ് (റ) അബൂദാവൂദ് (റ) തുടങ്ങിയവർ ഇമാം നാഫിഹ് (റ) വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു :- ഞാൻ ഇബ്നു ഉമർ (റ) വിന്റെ കൂടെ ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു.

فسمع..........................في أذنيه
അപ്പോൾ അദ്ദേഹം ഒരു വീണവായന ശബ്ദം കേട്ടു. അപ്പോൾ തന്റെ രണ്ട് വിരലുകൾ രണ്ട് ചെവിയിലും വെച്ചു.

وناء عن.....................الآخر
ആ വഴിയിൽ നിന്നും ദൂരെയുള്ള മറ്റൊരു വഴിയിലൂടെ പോയി.

ثمّ قال لي بعد أن بعد
അല്പം ദൂരെ എത്തിയശേഷം എന്നോട് പറഞ്ഞു.

يا نافع ! هل تسمع شيئا....؟
ഓ.. നാഫിഹ് ഇപ്പോൾ വല്ലതും കേൾക്കുന്നുണ്ടോ...?

قلت :- لا. فرفع إصبعيه من أذنيه
ഞാൻ പറഞ്ഞു :- ഇല്ല. അപ്പോൾ തന്റെ ചെവിയിൽ നിന്നും ഇരു വിരലുകളും ഉയർത്തി.

قال :- كنت مع..................ماصنعت
എന്നിട്ട് പറഞ്ഞു :- ഞാൻ നബി ﷺ തങ്ങളുടെ കൂടെയായിരിക്കെ ഒരു വാദ്യോപകരണത്തിന്റെ ശബ്ദം കേട്ടു. അപ്പോൾ ഞാൻ ചെയ്തപോലെ നബി ﷺ തങ്ങൾ ചെയ്തു.

قال نافع :- كنت إذ ذّاك ضغيرا
ഞാൻ ആ സമയം കുട്ടിയായിരുന്നു.

Post a Comment