CLASS 11 FIQH 7 | SKSVB | Madrasa Notes

اللّهو واللّعب
വിനോദവും കളിയും

الإسلام دين............................والواقع
യഥാർത്ഥ ഭൂമിയിൽ മനുഷ്യനോടു കൂടെ ചേർന്നു നിൽക്കുന്ന യഥാർത്ഥ മതമാകുന്നു ഇസ്ലാം.

لايعاملهم......................................ولا يلعبون
ഇസ്ലാം അവരോട് ഭക്ഷണം കഴിക്കാത്ത വെള്ളം കുടിക്കാത്ത വിനോദങ്ങളിലും കളികളിലും ഏർപ്പെടാത്ത മലക്കുകളോട് ഇടപെടുന്നതു പോലെയല്ല ഇടപെടുന്നത്.

ولٰكنّه يعاملهم...........................ويضحكون
മറിച്ച് വെള്ളം കുടിക്കുന്ന, ഭക്ഷണം കഴിക്കുന്ന, പരസ്പരം ബന്ധപ്പെടുന്ന, ചിരിക്കുന്ന, മാനുഷിക ഇടപെടലാണ് അവരോട് ഇസ്ലാം നടത്തുന്നത്.

فلم يفرض................................اعتكافا
അതുകൊണ്ടുതന്നെ ഇസ്ലാം അവരോട് അവരുടെ എല്ലാ സംസാരവും ദിക്കിർ ആകണമെന്നോ, എല്ലാ മൗനവും അള്ളാഹുവിലുള്ള ചിന്തയാകണമെന്നോ, എല്ലാ കേൾവിയും ഖുർആൻ ആകണമെന്നോ, എല്ലാ ഒഴിവുസമയവും اِعْتِكَافْ ആവണമെന്നോ, നിർബന്ധിക്കുന്നില്ല.

فقد اعترف الإسلام بفطرة الإنسان
മനുഷ്യ പ്രകൃതിയെ ഇസ്ലാം നല്ലപോലെ മനസ്സിലാക്കി.

فأباح لهم..................................الأحيان
അങ്ങനെ അവർക്ക് ചില സമയങ്ങളിൽ ചില വിനോദങ്ങളും കളികളും അനുവദനീയമാക്കി.

روی الإمام البيهقيّ..................في دينكم غلظة
ഇമാം ബൈഹഖി (റ) മുത്വലിബ് ബിൻ അബദ്ല്ലാഹ് (റ) എന്നവരെതൊട്ട് റിപ്പോർട്ട് ചെയ്യുന്നു :- നബി തങ്ങൾ പറഞ്ഞു :- നിങ്ങൾ വിനോദത്തിൽ ഏർപ്പെടുകയും കളിക്കുകയും ചെയ്യുക കാരണം നിങ്ങളുടെ മതത്തെ പരുക്കനായി കാണുന്നതിനെ ഞാൻ വെറുക്കുന്നു.

وفي هٰذا الحديث...........................المباح
ഈ ഹദീസ് ഹലാലായ വിനോദം കൊണ്ടും കളി കൊണ്ടും ശരീരം ക്ഷീണിച്ചാൽ അതിന് ആശ്വാസം കൊടുക്കലും ഹൃദയത്തിന് കറപിടിച്ചാൽ അതിന് തുറസ്സ് നൽകലും തേടുന്നതിന് തെളിവുണ്ട്.

وقال عليّ...........................تملّ الأبدان
അലി (റ)പറഞ്ഞു :- ഹൃദയത്തിനു നിങ്ങൾ ആശ്വാസം നൽകുക, അതിനു വേണ്ടി വ്യത്യസ്ത തന്ത്രങ്ങൾ നിങ്ങൾ തേടുക. കാരണം ശരീരം ക്ഷീണിക്കും പോലെ മനസ്സും ക്ഷീണിക്കും.

ولٰكن لم.............................ولعبا
പക്ഷേ ഇസ്ലാം അതിന്റെ വാക്താക്കൾക്ക് ദീനിനെ കളിയും വിനോദവുമാക്കാൻ അനുവദിക്കുന്നില്ല.

قال تعالی *۞وذر الّذين.............الدّنيا۞*
അല്ലാഹു പറഞ്ഞു :- ദീനിനെ കളിയും വിനോദവുമാക്കുന്ന വരെയും ഐഹികജീവിതം കബളിപ്പിക്കുന്ന വരെയും നിങ്ങൾ ഉപേക്ഷിക്കുക.

فالإسلام دين الجدّ والإجتهاد
ഇസ്ലാം പരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും മതമാണ്.

لا دين اللّهو واللّغو والألعاب
വിനോദത്തിന്റെയും ആഭാസങ്ങളുടെയും കളികളുടെയും മതമല്ല.

فالإسلام......................بعض المزاح
ഇസ്ലാം മുസ്ലിമിന് ചില തമാശകളിൽ നിന്ന് ഹൃദയത്തിന് സമാധാനം നൽകുന്നവ കൊണ്ട് ആസ്വദിക്കാനും ചില വിനോദങ്ങൾ കൊണ്ട് ആശ്വാസം കൊള്ളാനും അനുവാദം നൽകിയിട്ടുണ്ടെങ്കിലും.

لم يأذن له..........................في الغفلات
വിനോദത്തെയും തമാശയേയും നിർബന്ധ ബാധ്യതകളിൽ നിന്ന് മാറ്റി നിർത്തുന്ന രൂപത്തിലും അശ്രദ്ധയിൽ വീഴുന്ന രൂപത്തിലും മുഴുസമയവുമുള്ള പതിവ് കാര്യവും സ്വഭാവവുമാക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല.

وكلّ لعب................للجهاد
യുദ്ധത്തിൽ ഉപകരിക്കുന്ന എല്ലാ കളികളും യുദ്ധത്തിനുവേണ്ടി തയ്യാറാവുക എന്ന ഉദ്ദേശത്തിലാണെങ്കിൽ പുരുഷന്മാർക്ക് സുന്നത്താണ്.

كالمسابقة......................أو مقلاع
കുതിര ഓട്ടം അമ്പെയ്ത്ത്, കുന്തം, വെടിവെപ്പ്, കൈ കൊണ്ടോ കവണ കൊണ്ടോ ഉള്ള കല്ലേറ് തുടങ്ങിയ മത്സരങ്ങൾ പോലെ.

فهٰذا حلال بمال وبلا مال
അത് സമ്പത്തുകൊണ്ടായാലും അല്ലെങ്കിലും ഹലാലാണ്.

أمّالمسابقة........................فحرام
ഈ പറയപ്പെട്ട മത്സരങ്ങൾ സമ്പത്ത് ഇല്ലാതെ ഹലാലായ ഉദ്ദേശത്തോടെ നടത്തൽ അനുവദനീയവും. ഹറാമായ ഉദ്ദേശത്തോടെ ഹറാമുമാകുന്നു.

والمسابقة.......................من الجانبين
ഓട്ട മത്സരവും, മൽപിടുത്തവും, റൈസിംഗ്, നടത്തം മത്സരവും, ഫുട്ബോളും, വെടിവെപ്പും, നീന്തലും എല്ലാം ഇരുഭാഗത്തുനിന്നും സാമ്പത്തിക പന്തയം ഉണ്ടായിട്ടില്ലെങ്കിൽ അനുവദനീയമാണ്.

وكل لعب ....... او مكروه
മതപരമായി ഉപകാരമില്ലാത്ത എല്ലാ കളികളും ഹറാമോ കറാഹത്തോ ആണ്

فانه ان كان المعول ....... قمار
കാരണം കേവലം ഭാഗ്യം യാദൃശികത എന്നിവയുടെ മേൽ അവലംഭിക്കപ്പെടുന്ന പകിട കളി പോലെയുള്ളതാണെങ്കിൽ അത് ഹറാമാണ്. അതിൽ പന്തയം ഇല്ലെങ്കിലും

وان كان المعول .......... مكروه
ചിന്തയെ പരിശീലിപ്പിക്കുക, നൈപുണ്യം നേടുക എന്നിവയുടെ മേൽ അവലംഭിക്കപ്പെടുന്ന ചെസ്സ് കളി പോലെയുള്ളതാണെങ്കിൽ കറാഹത്താണ്

لاحرام ......... فهو حرام
ഹറാമല്ല കാരണം അതിൽ വിനോദം, ഹോബി എന്നിവക്കപ്പുറം ചിന്തയെ പരിശീലിപ്പിക്കലും ബുദ്ധിയെ മൂർച്ച കൂട്ടലുമുണ്ട്. എന്നാൽ അതിന്റെ കൂടെ പന്തയം ഉണ്ടായാൽ ഹറാമാണ്

فكل لعب ........ القرآن
അപ്പോൾ പന്തയം ഉള്ള എല്ലാ കളികളും ഹറാ മാണ് കാരണം അത് ഖുർആൻ ഹറാമാക്കിയ ചൂതാട്ടത്തിൽ പെട്ടതാണ്

والرقص ......... حرام
പരിധി വിടാത്ത നൃത്തം അനുവദനീയമാണ് പരിധി വിട്ട നൃത്തം ഹറാമുമാണ്

والمسابقة ......... ولو بلامال
കോഴിയെ കൊത്ത് കൂടിപ്പിക്കൽ മൽസരവും ആടുകളെ കുത്ത് കൂടിപ്പിക്കൽ മൽസരവും സമ്പത്ത് ഇല്ലാതെയാണെങ്കിലും ഹറാമാണ്

فان التحريش .......... حرام
കാരണം കോഴികളെ കൊത്ത് കൂടിപ്പിക്കലും ആടുകളെ കുത്ത് കൂടിപ്പിക്കലും കുരങ്ങുകളെ ഡാൻസ് ചെയ്യിപ്പിക്കലും ഹറാമാണ്

واللعب ........ مكروه
കൈൾ കൊട്ടിയുളള കളി കറാഹത്താണ്

وكل ما حرم ....... عليه
ഹറാമായ എല്ലാ കളികളും ആസ്വദിക്കൽ ഹറാമാണ്

Post a Comment