CLASS 11 FIQH 6 | SKSVB | Madrasa Notes

الطّعام والشّراب

الإنسان مركّب من جسم وروح
ദേഹവും ആത്മാവും കൂടിച്ചേർന്നതാണ് മനുഷ്യൻ.

ولكلّ منهما مطالب
അവ ഓരോന്നിനും അതിന്റേതായ ലക്ഷ്യങ്ങളുണ്ട്.

فمطالب الجنس...............ونحوها
ശരീരത്തിന്റേ ലക്ഷ്യം. ഭക്ഷണം, പാനീയം, വസ്ത്രം, മരുന്ന് തുടങ്ങിയ ഭൗതിക പരമായ കാര്യങ്ങൾ മാത്രമാണ്.

ومطالب الرّوح......................والأخلاق
ആത്മാവിന്റെ ലക്ഷ്യം ആത്മീയമാണ് വിശ്വാസ, ആരാധന, സ്വഭാവ കാര്യങ്ങളിൽ പ്രതിനിധീകരിക്കുന്ന തുമാണ്.

ومطالب الرّوح......................الجسم
ആത്മാവിന്റെ ലക്ഷ്യം ദ്ദേഹത്തിന്റെ ലക്ഷ്യത്തിൽ നിന്നും വിട്ട്പിരിയുന്നില്ല

فالغداء واشّراب..................وعبادته
കാരണം അല്ലാഹുവിന് വഴിപ്പെടാനും ഇബാദത്ത് ചെയ്യാനും ശക്തി ലഭിക്കാൻ വേണ്ടി ഭക്ഷണവും വെള്ളവും മരുന്നും മനുഷ്യന്റെ നിലനിൽപ്പിനും ആരോഗ്യ സംരക്ഷണത്തിനും സ്ഥിരമായ മാർഗ്ഗമാണ്.

وهي الهدف......................في الأرض
ഭൂമിയിലെ മനുഷ്യ ജീവിതം കൊണ്ടുള്ള ഏകലക്ഷ്യവും അതാണ്.

ولذٰلك كان..........................والنّسل والمال
ഈ കാരണത്താലാണ് സമ്പത്തിന്റേയും തറവാടിന്റേയും ശരീരത്തിന്റേയും ബുദ്ധിയുടെയും ധീനിന്റെയും സംരക്ഷണം ശരീഅത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതായത്.

وحرّمت كلّ...............هذه المقاصد
ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ഭംഗം വരുത്തുന്ന എല്ലാ കാര്യങ്ങളെയും ഇസ്ലാം ഹറാമാക്കി.

قال اللّه تعالی.... *۝يأمرهم.........الخبٰٓئث۝*
മുത്ത് നബി തങ്ങളെ കുറിച്ച് അള്ളാഹു പറഞ്ഞു :- നല്ല കാര്യങ്ങൾ കൊണ്ട് അവരോട് കൽപിക്കുകയും, ചീത്ത കാര്യങ്ങളിൽ അവരെ നിരോധിക്കുകയും, നല്ല കാര്യങ്ങൾ അവർക്ക് ഹലാലാക്കി കൊടുക്കുകയും, ചീത്ത കാര്യങ്ങളെ അവർക്ക് ഹറാമാക്കുകയും ചെയ്ത.

فأذن اللّه................................السّليمة
നല്ലതായി കാണുന്നതെല്ലാം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാമെന്ന് അള്ളാഹു അനുമതി നൽകി.

وحرّم منه................................ و الدّين
മനുഷ്യന്റെ ശരീരത്തിനോ ബുദ്ധിക്കോ വിശ്വാസത്തിനോ ബുദ്ധിമുട്ടാകുന്ന ഓമ്ലേച്ഛമായി കരുതുന്ന എല്ലാ വസ്തുക്കളെയും അള്ളാഹു ഹറാമാക്കി

فكل ماورد...............................خبيث
അപ്പോൾ ദീൻ ഹറാമായി കണ്ട മുഴുവനും മ്ലേച്ഛമായതും.

وكلّ ما ورد بإباحته فهو طيّب
ദീൻ അനുവദനീയമായി കണ്ടവ നല്ലതുമാകുന്നു.

قال تعالی.. *۝فكلوا ممّا..................ايّاه تعبدون۝*
അല്ലാഹു പറഞ്ഞു :- അള്ളാഹു നിങ്ങൾക്ക് നൽകിയ വിഭവങ്ങളിൽ നിന്ന് അനുവദനീയവും ഉത്തമവുമായതിനേ നിങ്ങൾ ഭക്ഷിക്കുക. നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നവർ ആണെങ്കിൽ അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുക.

فالنّجس يحرم اكله وشربه
അപ്പോൾ നജസ് കഴിക്കലും കുടിക്കലും നിഷിദ്ധവും

والطّاهر..................................ماسيأتي
ശുദ്ധമായതിൽനിന്ന് താഴെപ്പറയുന്നവയല്ലാത്തവ കഴിക്കലും കുടിക്കലും അനുവദനീയമാകുന്ന.

١..الآدميّ
1.. മനുഷ്യൻ

٢..كلّ سبع ذی.............................والهرّة
2.. കലമാൻ, കൂരൻ, പെരുച്ചാഴി, അല്ലാത്ത തേറ്റയുള്ള പിടി മൃഗങ്ങൾ. ഹറാമായ പിടി മൃഗങ്ങളിൽ പെട്ടതാണ് സിംഹം, ചെന്നായ, ആന, കുരങ്ങൻ, കുറുക്കൻ, പൂച്ച എന്നിവ.

٣..كلّ طير ذي.......................والغراب
3.. നഖം ഉടയ പക്ഷികളും, ശവം തിന്നുന്ന പക്ഷികളും. ഒന്നാമത്തെതിൽ പെട്ടതാണ് പ്രാപ്പിടിയൻ, കഴുകൻ പോലെയുള്ള ഇരപിടിക്കുന്ന പക്ഷികൾ. രണ്ടാമത്തേതിൽ പെട്ടതാണ് പരുന്ത്, ചെമ്പോത്ത്, കാക്ക എന്നിവ.

٤..كلّ حيوان..........................والسّرطان
4.. മ്ലേച്ച മായി കരുതുന്ന മുഴുവൻ ജീവികളും. കരിവണ്ട്, ഓന്ത്, പല്ലി, പുഴു, എന്നിവ പോലെയും കടലിലും കരയിലും ജീവിക്കുന്ന തവള, മുതല, ആമ, ഞണ്ട് പോലെയും.

٥..كلّ ماأمر.....................................وقمل
5.കൊലചെയ്യൽ കൊണ്ട് കൽപ്പിക്കപ്പെട്ട മുഴുവൻ ജീവികളും. ഗരുഡൻ. എലി, പാമ്പ്, തേള്, ചെള്ള്, കടന്നൽ, മൂട്ട, പേൻ എന്നിവ പോലെ.

٦..كلُ ما نهي...................................والنّمل
6. കൊല്ലൽ നിരോധിക്കപ്പെട്ട മുഴുവൻ ജീവികളും. പൊന്മ, മരംകൊത്തി, വാവൽ, കൂമൻ, തത്ത, മയിൽ, തേനീച്ച, ഉറുമ്പ്, എന്നിവപോലെ.

٧..كل ماتولّد................................وبغل
7. തിന്നപെടുന്നതിൽ നിന്നും അല്ലാത്തതിൽ നിന്നും പ്രസവിച്ചുണ്ടായ മുഴുവനും. ചെന്നായയും കലമാനും ഇണചേർന്നു ഉണ്ടാകുന്ന ജീവി. കുതിരയും കഴുതയും ഇണചേർന്നുണ്ടാകുന്ന ജീവി.(കോവർ കഴുത)

٨..كلّ جماد..............................وعرق
8.ശുക്ലം, മൂക്കട്ട, തുപ്പൽ, വിയർപ്പ്, മുതലായ മ്ലേച്ചമായ നിർജീവ വസ്തുക്കൾ മുഴുവനും.

٩..كلّ مضرّ................................وحشيش
9. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നവ. ഒന്നാമത്തേതിൽ പെട്ടതാണ് കല്ല്, മണ്ണ്, വിഷം. രണ്ടാമത്തെതിൽ പെട്ടതാണ് അഫീൻ കഞ്ചാവ് പോലുള്ള മസ്താക്കുന്ന വസ്തുക്കൾ.

فكلّ من الأنعام........................مأكول
അപ്പോൾ ആട്, മാട്, ഒട്ടകം, മാൻ, മുയൽ, ഒട്ടകപ്പക്ഷി, താറാവ്, കോഴി, പ്രാവ്, കാട, കുരുവി, കവളങ്കാളി, മത്സ്യം തുടങ്ങിയവയെല്ലാം തിന്നപെടുന്ന ഹലാലായ ജീവികളാകുന്നു.

والمضطرّ لزمه.........................هلاك نفسه
സ്വന്തം ശരീരത്തിന്റെ നാശം ഭയന്നാൽ തിന്നൽ കൊണ്ട് നിർബന്ധിതാനായ ആൾക്ക് ഹറാമായ വസ്തുക്കളെ തിന്നൽ നിർബന്ധമാണ്. അത് കള്ളാണെങ്കിലും ശരി.

وأكل محرّم..................................التيمّم
തയമ്മുമിനെ ഹലാലാക്കുന്നു അപകടം ഭയന്നാൽ മസ്താകാത്ത ഹറാമിനെ ഭക്ഷിക്കൽ നിർബന്ധമാകും.

Post a Comment