CLASS 11 FIQH 5 | SKSVB | Madrasa Notes

البيوع المحرّمة
നിഷിദ്ധമായ കച്ചവടങ്ങൾ

قال رسول اللّه ﷺ ..............بالحرام
നബി തങ്ങൾ പറഞ്ഞു :- ഹറാമ് ഭക്ഷിച്ച ഒരാളും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.

لايكسب عبد مال..................فيقبل منه
ഒരടിമ ഹറാമായ മുതൽ സമ്പാദിക്കുകയും അത് ധർമ്മം ചെയ്യുകയും ചെയ്താൽ അല്ലാഹു അത് സ്വീകരിക്കുകയില്ല.

ولا ينفقه منه، فيباك له فيه
ആ ഹറാമായ മുതലിനേ ചെലവഴിക്കാതെ എടുത്തു വെക്കുകയും എന്നിട്ട് അതിൽ ബർക്കതുണ്ടാവുക എന്നതും ഉണ്ടാകുകയുമില്ല.

ولا يترك خلف....................إلی النّار
അവന്റെ മരണശേഷം അത് ബാക്കിയാകുന്നത് അവന് നരകത്തിലേക്കുള്ള ഭക്ഷണമായിട്ടാണ്.

إنّ اللّه لا يمحو السّيّئ بالسّيّئ
തീർച്ചയായും അല്ലാഹു തിന്മയെ തിന്മകൊണ്ട് മായ്ച്ചു കളയുക യില്ല.

ولٰكن يمحو السّيّئ بالحسن
എങ്കിലും തിന്മയേ നന്മ കൊണ്ട് മായ്ച്ചു കളയും.

إنّ الخبيث لا يمحو الخبيث
ദുഷ്പ്രവർത്തനം ദുഷ്പ്രവർത്തനത്തേ മായ്ച്ചു കളയുകയില്ല.

التّاجر الصّدوق......................والشّهداء
വിശ്വാസയോഗ്യനും സത്യസന്ധനുമായ കച്ചവടക്കാരൻ നബിമാരുടെയും സിദ്ദീഖിങ്ങളുടെയും രക്തസാക്ഷികളുടെയും കൂടെയാണ്

التّجَّار يحشرون.........................وبرّ وصدق
അല്ലാഹുവിനെ സൂക്ഷിക്കാത്തവരും നന്മ ചെയ്യാത്തവരും സത്യം പറയാത്തവരുമായ കച്ചവടക്കാരെ ഖിയാമത് നാളിൽ തെമ്മാടികളായി വിചാരണക്ക് ഒരുമിച്ച് കൂട്ടപ്പെടും.

قال جابر (ر) ...................هم سواء
ജാബിർ (റ) പറയുന്നു :- പലിശ തിന്നുന്നവരെയും, തീറ്റിക്കുന്നവരെയും, അത് എഴുതുന്നവരെയും, അതിന്റെ രണ്ട് സാക്ഷി നിൽക്കുന്നവരെയും നബിസല്ലല്ലാഹു അലൈഹി വസല്ലമ ശപിച്ചിരിക്കുന്നു. എന്നിട്ട് നബി തങ്ങൾ പറഞ്ഞു അവരെല്ലാം ഒരുപോലെയാണ്.

والرّبا أربعة أنواع
പലിശ നാല് ഇനമാകുന്നു.

الأوّل...............................العوضين
1..രിബൽ ഫള്ല്. രണ്ടു സാധനങ്ങളിൽ ഒന്നിൽ ഏറ്റ വ്യത്യാസം വരുത്തലാണ്.

والثّاني.................................قبل التّقابض
2..രിബൽ യദ്. പരസ്പരം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ഇടപാടുകാരിൽ ഒരാൾ ഇടപാട് നടത്തുന്ന സ്ഥലത്ത് നിന്ന് വിട്ടു പിരിയലാണ്.

والثّالث.................................في أحد العو ضين
3..രിബന്നസാഅ്. രണ്ടു സാധനങ്ങളിൽ ഒന്നിൽ അവധി ഷർത്താക്കലാണ്.

وهذه...............................الرّبويّ
ഈ മൂന്നു കാര്യങ്ങളും റിബവിയ്യിനേ വിൽക്കുമ്പോഴാണ് സംഭവിക്കുക.

وهو بيع...........................بالنّقد
അത് ഭക്ഷണത്തെ ഭക്ഷണത്തിന് പകരവും നാണയത്തെ നാണയത്തിന് പകരവും വിൽപന നടത്തലാകുന്നു.

فيشترط.......................إذا اتّخذا جنسا
അപ്പോൾ ഇവയിൽ ജിൻസ് (ഇനം) യോജിച്ചാൽ റൊക്കമാകൽ കൈമാറ്റം ചെയ്യൽ തുല്യമാകൽ എന്നീ മൂന്നു കാര്യങ്ങൾ ശർത്താണ്.

كأرزّ.......................بذهب
അരിക്കു പകരം അരിയും സ്വർണ്ണത്തിന് പകരം സ്വർണ്ണവും വിൽക്കുന്നതുപോലെ.

وشرطان............................إذاختلفا جنسا
ജിൻസ് വ്യത്യാസപെട്ടാൽ റൊക്കമകൽ കൈമാറ്റം ചെയ്യൽ എന്നീ രണ്ട് കാര്യങ്ങൾ ഷർതാക്കപ്പെടും.

كبرّ بأرزّ وذهب بفضّة
അരിക്കു പകരം ഗോതമ്പ് വിൽക്കും പോലെയും വെള്ളിക്ക് പകരം സ്വർണ്ണം നിൽക്കുംപോലെയും.

فإذا ختلّ........................من الرّبا
ഈ നിബന്ധനകളിൽ ഏതെങ്കിലുമൊന്ന് ഇല്ലാതായാൽ അതിൽ പലിശ ഉള്ള കാരണത്താൽ കച്ചവടം ഹറാമാകും.

ولذا سمّي...........................والنّقد ربويّا
അതുകൊണ്ടാണ് ഭക്ഷണ സാധനങ്ങൾക്കും നാണയങ്ങൾക്കും രബവിയ്യ് എന്ന് പേര് പറയാൻ കാരണം.

وإذا بيع............................المذكورة
അപ്പോൾ ഭക്ഷണ സാധനത്തെ ഭക്ഷണസാധനം അല്ലാത്തതുകൊണ്ടോ നാണയത്തെ നാണയം അല്ലാത്തതുകൊണ്ടോ വിൽകപ്പെട്ടാൽ പറയപ്പെട്ട നിബന്ധനകളിൽ നിന്ന് ഒന്നും ഷർതാക്കപ്പെടുകയില്ല.

نهی رسول اللّه ﷺ ..............والأصنام
വിഗ്രഹതേയും പന്നിയേയും ശവത്തെയും കള്ളിനെയും വിൽക്കുന്നതിനെ തൊട്ട് നബി ﷺ തങ്ങൾ നിരോധിച്ചിരിക്കുന്നു.

وعن ثمن الكلب ، ومهر البغيّ
നായയേ വിൽപ്പന നടത്തുന്നതിനേതൊട്ടും, അനാശാസ്യ പ്രവർത്തനങ്ങളിലൂടെ സമ്പാദിക്കുന്ന മുതലിനെ തൊട്ടു,നിരോധിച്ചിരിക്കുന്നു

وحلوان الكاهن
ഭാവി പ്രവചനം നടത്തി സമ്പാദിക്കുന്ന മുതലിനെ തൊട്ടും.നിരോധിച്ചിരിക്കുന്നു

وعن بيع الحصاة
കല്ലെറിഞ്ഞു കൊണ്ടുള്ള കച്ചവടത്തേയും നിരോധിച്ചിരിക്കുന്നു

وعن بيع الغرر
വഞ്ചന വരാൻ സാധ്യതയുള്ള കച്ചവടത്തെ തൊട്ടും. നിരോധിച്ചിരിക്കുന്നു

وعن عسب الفحل
ആൺ മൃഗത്തിന്റെ ബീജം വിൽപ്പന നടത്തുന്നതും. നിരോധിച്ചിരിക്കുന്നു

وعن بيع العربان
അഡ്വാൻസ് കച്ചവടവും നിരോധിച്ചിരിക്കുന്നു

وعن بيع الثّمار حتّی يبدو صلاحها
പാകമാകുന്നതുവരെ പഴങ്ങളെ വിൽപ്പന നടത്തുന്നതിനേ തൊട്ടും. നിരോധിച്ചിരിക്കുന്നു

وعن بيع العنب حتّی يسودّ
കറുത്ത് പാകമാകുന്നത് വരെ മുന്തിരിയെ കച്ചവടം ചെയ്യുന്നതിനേ തൊട്ടു. നിരോധിച്ചിരിക്കുന്നു

وعن بيع الحبّ حتّی يشتدّ
ഉറച്ച് പാകമാകുന്നതുവരെ ധാന്യത്തെ കച്ചവടം ചെയ്യുന്നതിനേ തൊട്ടും.നിരോധിച്ചിരിക്കുന്നു

وعن بيع شخص ما ليس عنده
തന്റെ കൈവശമില്ലാത്തതിനേ വില്പന നടത്തുന്നതിനേ തൊട്ടു. നിരോധിച്ചിരിക്കുന്നു

وعن بيعتين في بيعة
ഒരു കച്ചവടത്തിൽ രണ്ട് കച്ചവടം വരുന്നതിനേയും നിരോധിച്ചിരിക്കുന്നു

وعن سلف وبيع
കടം നിബന്ധന വെച്ചുകൊണ്ടുള്ള കച്ചവടത്തെയും നിരോധിച്ചിരിക്കുന്നു.

ويحرم بيع.....................عن امّــه
ഉമ്മയെ പിരിഞ്ഞു നിൽക്കാനായിട്ടില്ലാത്ത കുഞ്ഞിനെയും മൃഗത്തെയും വേർപിരിച്ചുകൊണ്ട് കച്ചവടം ചെയ്യൽ ഹറാമാണ്.

وبيع شيء.......................في معصية
ദോഷകരമായ കാര്യത്തിൽ കച്ചവട സാധനത്തിനെ ഉപയോഗിക്കുമെന്ന് അറിയുന്ന ആൾക്കും കച്ചവടം ചെയ്യൽ ഹറാമാണ്.

كطيب ممّن يطيّب به الصّنم
വിഗ്രഹത്തിനു സുഗന്ധം പൂശുന്ന ആൾക്ക് സുഗന്ധം വിൽക്കും പോലെ.

وطعام ممّن يأكله نهار رمضان
റമദാനിലെ പകലിൽ ഭക്ഷണം കഴിക്കുന്ന ആൾക്ക് ഭക്ഷണം വിൽക്കലും ഹറാമാണ്.

ويحرم احتكار قوت
ഭക്ഷണം പൂഴ്തി വെക്കലും ഹറാമാണ്.

وسوم علی سوم آخر بعد تقرّر ثمن
മറ്റൊരാൾ വില പറഞ്ഞുറപ്പിച്ചതിന്റെ ശേഷം വില പറയലും ഹറാമാണ്.

والنّجش.....................ليدع غيره
മറ്റൊരാളെ വഞ്ചിക്കാൻ വേണ്ടി വിലയേറ്റി പറയലും ഹറാമാണ്.

Post a Comment