CLASS 11 FIQH 11 | SKSVB | Madrasa Notes

الرّدّة أعاذنا اللّه منها

الرّدّة قطع......................أو استهزاء
പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരു മുസ്ലിം തന്നിഷ്ട പ്രകാരമായി പരിഹാസത്തോടെയോ പിടിവാശിയോടെയോ വിശ്വാസത്തോടെയോ അവിശ്വാസത്തെ മനസ്സിലുറപ്പിക്കലിലൂടെയോ അല്ലെങ്കിൽ അവിശ്വാസത്തിന്റെ വാക്കാലോ പ്രവർത്തിയാലോ ഇസ്ലാമിനെ മുറിച്ച് കളയയുന്നതിനാണ് മതഭ്രഷ്ട് എന്ന് പറയുന്നത്.

وهي أفحش أنواع الكفر
ഇത് അവിശ്വാസത്തിന്റെ ഇനങ്ങളിൽ ഏറ്റവും മോശപ്പെട്ടതാകുന്നു.

قال تعالی :- *۞ومن يرتدد..............خٰلدون۞*
അല്ലാഹു പറഞ്ഞു :- നിങ്ങളിൽ നിന്ന് ആരെങ്കിലും അവന്റെ ദീനിനെ തൊട്ട് മടങ്ങുകയും അവിശ്വാസിയായ നിലയിൽ മരിക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അവരുടെ കർമങ്ങളെല്ലാം നിഷ്ഫലമായി പോകുന്നതാണ്. അവർ നരകാവകാശികളാണ് നരകത്തിൽ ശാശ്വതരാണ്.

فمن ارتدّ............................ملكه عنها
ഒരാൾ ഇസ്ലാമിനെ തൊട്ട് പുറത്ത് പോയാൽ അവന്റെ കർമങ്ങളുടെ പ്രതിഫലം നിഷഫലമായി പോകുന്നതും അവനുമായുള്ള വിവാഹ ബന്ധം പാടില്ലാത്തതും അവൻ അറുത്തത് നിഷിദ്ധവും അവന്റെ സ്വത്തിൽ ക്രയവിക്രയങ്ങൾ ബാത്വലാകുന്നതും ആ സ്വത്തുക്കളെ തൊട്ട് അവന്റെ ഉടമാവകാശം നീങ്ങുന്നതുമാണ്.

فلا يرث ولا يورث
അവൻ അനന്തരം എടുക്കുകയോ അനന്തരം എടുക്കപ്പെടുകയോ ചെയ്യുന്നതല്ല.

وأسباب الرّدّة كثيرة منها مايأتي
മതഭ്രഷ്ടിന്റെ കാരണങ്ങൾ ധാരാളമാണ് താഴെ പറയുന്നവ അവയിൽ ചിലതാണ്.

١..نفي الصّانع أو رسوله
1..സൃഷ്ടാവിനെയോ അവന്റെ റസൂലിനെയോ നിഷേധിക്കുക.

٢..جحد.....................بلا تأويل
2..ഒരു വ്യാഖ്യാനവും കൂടാതെ തന്നെ ദീനിൽ പെട്ടതാണെന്ന് അനിഷേധ്യമാം വിധം അറിയപ്പെട്ട ഏകോപിതമായ കാര്യത്തെ നിഷേധിക്കുക.

كوجوب...........................والعيد
ഉദാ : ഫർള് നിസ്കാരങ്ങളുടെയും റമളാൻ നോമ്പിന്റെയും നിർബന്ധത്തെ നിഷേധിക്കും പോലെ, കച്ചവടവും വിവാഹവും അനുവദനീയമാണ് എന്നതിനെ നിഷേധിക്കുക , വ്യഭിചാരവും സ്വവർഗരതിയും നിഷിദ്ധമാണ് എന്നതിനെ നിഷേധിക്കുക. റവാതിബ് സുന്നത്തുകളും പെരുന്നാൾ നിസ്കാരവും സുന്നത്താണ് എന്നതിനെ നിഷേധിക്കുക.

٣..تكفير مسلم بلا تأويل
3..ഒരു വ്യാഖ്യാനവും കൂടാതെ ഒരു മുസ്ലിമിനെ കാഫിറാക്കുക.

٤..سجود لمخلوق
4..ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക .

٥..الذّهاب...................معابدهم
5..അവിശ്വാസികളുടെ വേഷത്തോടെ അവരുടെ ആരാധനാലയങ്ങളിലേക്ക് പോവുക.

٦..إنكار...........................حرف منه
6..ഖുർആനിന്റെ അമാനുഷികതയെ നിഷേധിക്കുകയോ അതിൽ നിന്നും ഒരു അക്ഷരത്തെയെങ്കിലും നിഷേധിക്കുകയോ ചെയ്യുക.

٧..إلقاء ما......................في مستقذر
7..ഖുർആനോ ദീനീ വിജ്ഞാനമോ ബഹുമാനിക്കപ്പെടുന്ന നാമമോ ഉള്ള വല്ലതിനെയും മാലിന്യത്തിൽ ഇടുക .

٨..تردّد في كفر
8..അവിശ്വസാത്തിലുള്ള ഇടയാട്ടം .

٩..رضاه بكفر......................من شغلي
9..അവിശ്വാസം കൊണ്ടുള്ള തൃപ്തി. ശഹാദത്ത് കലിയ ചൊല്ലിത്തരാൻ ആവശ്യപ്പെട്ടവനോട് ഞാനെന്റെ ജോലി കഴിയും വരെ കുറച്ച് നേരം ക്ഷമിക്കൂ എന്ന് പറയും പോലെ .

١٠..رمي فتوی فقيه استخفاف بالشّرع
10..ദീനിനെ നിസ്സാരമാക്കി കൊണ്ട് ഒരു പണ്ഡിതന്റെ മതവിധി വലിച്ചെറിയുക .

١١..قوله..........................إن شئت
11..രോഗം നീണ്ടു പോകുമ്പോൾ എന്നെ മുസ്ലിമായിട്ടോ കാഫിറായിട്ടോ നീ . ഉദ്ദേശിക്കുന്നെങ്കിൽ മരിപ്പിക്കൂ എന്ന് ദുആ ചെയ്യുക.

١٢..قوله.....................صلّيت
12..പരിഹാസത്തോടു കൂടി ഇപ്രകാരം പറയുക . ഞാൻ നിസ്കരിക്കാൻ തുടങ്ങിയതു മുതൽ എനിക്കൊരു ഗുണവും ലഭിച്ചില്ല.

Post a Comment