CLASS 11 FIQH 10 | SKSVB | Madrasa Notes

وسائل الزّنی
വ്യഭിചാരത്തിന്റെ വഴികൾ

إنّ الإسلام............................منافذ الفتنة
ഇസ്ലാം വെഭിചാരം നിഷിദ്ധമാക്കിയത് പോലെതന്നെ മനുഷ്യന്റെ ഉറങ്ങിക്കിടക്കുന്ന വികാരങ്ങളെ ഉണർത്തുന്നതും നാശത്തിന്റെ കവാടങ്ങൾ തുറക്കുന്നതുമായ വ്യഭിചാരത്തിന്റെ വഴികളെയും അതിന്റെ മുഖവുരകളെയും നിഷിദ്ധമാക്കുകയുണ്ടായി.

فمن هٰذه.............................والإختلاط
നോട്ടവും, സ്പർശനവും, തനിച്ചാവലും, സൗന്ദര്യ പ്രദർശനവും, പരസ്പരം ഇടകലരലുമെല്ലാം ഈ വഴികളിൽ പെട്ടതാണ്.

قال اللّه تعالی :- *۞قل للمؤمنين.............بما يصنعون۞*
അല്ലാഹു പറഞ്ഞു :- സത്യവിശ്വാസികളോട് നബി ﷺ യെ തങ്ങൾ പറയുക :- അവർ അവരുടെ ദൃഷ്ടികൾ താഴ്ത്തുകയും അവരുടെ ഗുഹ്യസ്ഥാനങ്ങൾ സംരക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ അത് അവർക്ക് ഏറ്റവും പരിശുദ്ധമായതാണ്. അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ പറ്റി എല്ലാം നന്നായി അറിയുന്നവനാണ്.

*۞وقل للمؤمنٰت..............علی جيوبهنّ۞*
സത്യവിശ്വാസിനികളായ സ്ത്രീകളോട് തങ്ങൾ പറയുക :- അവർ അവരുടെ ദൃഷ്ടികൾ താഴ്ത്തുകയും ഗുഹ്യസ്ഥാനങ്ങൾ സംരക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ. അവരുടെ അഴകിൽ നിന്നും വെളിവാകുന്നതല്ലാതെ അവർ പ്രദർശിപ്പിക്കരുത്. അവർ അവരുടെ മക്കനകളെ കഴുത്തിലേക്ക് താഴ്ത്തിയിട്ടുകൊള്ളട്ടെ.

وقال تعالی لأزواج النّبيّ ﷺ *۞وقرن في.................الأولیٰ۞*
നബി ﷺ തങ്ങളുടെ ഭാര്യമാരോട് അല്ലാഹു പറഞ്ഞു :- നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയുക. ആദ്യകാല ജാഹിലിയാ സ്ത്രീകൾ സൗന്ദര്യ പ്രദർശനം നടത്തിയത് പോലെ നിങ്ങൾ സൗന്ദര്യ പ്രദർശനം നടത്തരുത്.

وقال رسول اللّه...........من الزّنا
റസൂലുല്ലാഹി(സ) പറഞ്ഞു: മനുഷ്യന്റെമേൽ വ്യഭിചാരത്തിൽ നിന്നുള്ള അവന്റെ പങ്ക് കണക്കാക്കപ്പെട്ടരിക്കുന്നു.

مدرك ذٰلك لامحالة
നിസ്സംശ്ശയം അവൻ അതിനെ എത്തിക്കുകതന്നെ ചെയ്യും.

العينان زناهما النّظر
രണ്ട് കണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്.

والأذنان زناهما الإستماع
രണ്ട് ചെവികളുടെ വ്യഭിചാരം കേൾവിയാണ്.

واللّسان زناه الكلام
നാവിന്റെ വ്യഭിചാരം സംസാരമാണ്.

واليدان زناها البطش
കൈയിന്റെ വ്യഭിചാരം പിടുത്തമാണ്.

والرّجل زناها الخطا
കാലിന്റെ വ്യഭിചാരം നടത്തമാണ്.

والقلب يهوی ويتمنّی
ഹൃദയം ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്നു.

ويصدّق ذٰلك الفرج ويكذّبه
ഇതിനെ സാക്ഷാൽകരിച്ചു കൊണ്ട് ഗുഹ്യസ്ഥാനം അതിനെ യാഥാർത്ഥ്യമാക്കുകയോ അതിൽ നിന്ന് മാറി നിന്നു കൊണ്ട് അതിനെ കളവാക്കുകയോ ചെയ്യുന്നു.

وقال ﷺ :- النّظر................إبليس
നബി (സ) പറഞ്ഞു :- നോട്ടം ഇബ്ലീസിന്റെ - അമ്പുകളിൽ നിന്നുള്ള വിഷത്തിലുട്ടപ്പെട്ട അമ്പാകുന്നു.

فمن تركها.........................في قلبه
അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് ആരെങ്കിലും അതിനെ ഉപേക്ഷിച്ചാൽ അല്ലാഹു അവന് ഈമാനിനെ നൽകും. അതിന്റെ മാധുര്യ അവന്റെ ഹൃദയത്തിൽ അവൻ എത്തിക്കും.

وقال رسول اللّه ﷺ :-..............الشّيطان
റസൂലുല്ലാഹി ﷺ പറഞ്ഞു :- സ്ത്രീ മുഴുൻ ഔറത്താകുന്നു. അവൾ പുറപ്പെട്ടാൽ പിശാച് അവളിലേക്ക് എത്തി നോക്കും.

وعن أمّ سلمة................................تبصرانه
ഉമ്മു സലമ (റ) യെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു. ഉമ്മുസലമ ബീവിയും മൈമൂന ബീവിയും (റ) നബി ﷺ യുടെ സമീപത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഉമ്മു മക്തതൂമ് (റ) അങ്ങോട്ട് കടന്ന് വന്നു. അപ്പോൾ നബി ﷺ പറഞ്ഞു :- നിങ്ങൽ രണ്ട് പേരും അദ്ദേഹത്തിനെ തൊട്ട് മറഞ്ഞു നിൽക്കുക. അപ്പോൾ ഞാൻ പറഞ്ഞു :- അദ്ദേഹം അന്ധനല്ലെ....? ഞങ്ങളെ അദ്ദേഹം കാണുകയില്ലല്ലോ....? റസൂലുല്ലാഹി ﷺ ചോദിച്ചു നിങ്ങൾ അന്ധരാണോ.....? നിങ്ങൾ അദ്ദേഹത്തെ കാണുകയില്ലേ.....?

وقال رسول اللّه ﷺ :- ............الشّيطان
റസൂലുല്ലാഹി ﷺ പറഞ്ഞു :- നിശ്ചയം ഒരു പുരുഷൻ ഒരു സ്ത്രീയുമായി തനിച്ചാവുകയില്ല..! പിശാച് അവരിൽ മൂന്നാമനായിട്ടല്ലാതെ.

ألا لا يبيتنّ..........................أوذا محرم
അറിയണം ഒരു പുരുഷനും ഒരു കന്യകയല്ലാത്ത സ്ത്രീയുടെ അടുത്ത് രാപ്പാർക്കരുത് അയാൾ അവളെ വിവാഹം കഴിച്ചയാളോ അല്ലെങ്കിൽ വിവാഹ ബന്ധം ഹറാമായ വ്യക്തിയോ ആയാലല്ലാതെ.

إيّاكم والدّخول علی النّساء
നിങ്ങളെ സൂക്ഷിക്കുക സ്ത്രീകളുടെ അടുക്കലേക്ക് കടന്നു ചെല്ലുന്നതിനെയും സൂക്ഷിക്കുക.

فقال رجل.........................الحمو الموت
അപ്പോൾ ഒരാൾ പറഞ്ഞു : ഭർത്താവിന്റെ കുടുംബക്കാർ ആരെങ്കിലും സ്ത്രീകളുടെ അടുക്കലേക്ക് കടന്നു ചെല്ലുന്നതിനെ പറ്റി പറ്റി തങ്ങൾ എന്ത് പറയുന്നു.....? നബി ﷺ പറഞ്ഞു : അവരുടെ കടന്നു ചെല്ലലും നാശത്തിന് കാരണമാണ്.

فيحرم علی........................تشتهی فيه
കണ്ടാൽ ആഗ്രഹിക്കപ്പെടുന്ന പ്രായമെത്തിയ അന്യസ്ത്രീയുടെ ശരീരത്തിൽ നിന്ന് എന്തെങ്കിലും മനപ്പൂർവം നോക്കൽ പുരുഷന്റെ മേൽ നിഷിദ്ധമാണ്.

وكذا يحرم............................علی المعتمد
ഇപ്രകാരം പ്രബലമായ അഭിപ്രായപ്രകാരം സ്ത്രീ അന്യപുരുഷന്റെ ശരീരത്തിന്റെ ഏതെങ്കിലും ദർശിക്കലും നിഷിദ്ധമാണ്.

وكلّ ما حرم نظره حرم مسّه
നോക്കൽ നിഷിദ്ധമായതെല്ലാം തൊടലും നിഷിദ്ധമാണ്.

وكلّ ما حرم............................منفصلا
ചേർന്നിരിക്കെ നോക്കൽ നിഷിദ്ധമായതെല്ലാം വേർപിരിഞ്ഞ അവസ്ഥയിലും നോക്കൽ നിഷിദ്ധമാണ്.

كشعر....................................مواراتهما
സ്ത്രീയുടെ മുടി, പുരുഷന്റെ ഗുഹ്യരോമം തുടങ്ങിയവ പോലെ അപ്പോൾ അത് രണ്ടിനേയും മറച്ചു കളയൽ നിർബന്ധമാണ്.

ويجب احتجاب........................عند المهنة
മുസ്ലിം സ്ത്രീ കാഫിറായ സ്ത്രീയെ തൊട്ടും ഇപ്രകാരം ചാരിത്ര ശുദ്ധിയുള്ള സ്ത്രീ ദുർനടപ്പുകാരിയായ സ്ത്രീയെ തൊട്ടും അവരിൽ നിന്നും വീട്ടു ജോലിയുടെ ഘട്ടങ്ങളിൽ വെളിവാകാത്ത മറ്റു ഭാഗങ്ങളെല്ലാം മറച്ചു കൊണ്ട് മറ പാലിക്കൽ നിർബന്ധമാണ്.

ويباح النّظر...............................للعلاج
നിഷിദ്ധമായ ഒറ്റപ്പെടൽ ഇല്ലാതിരിക്കുക, ചികിത്സക്ക് പറ്റിയ നോട്ടം അനുവദനീയമായ ആൾ ഇല്ലാതിരിക്കുക എന്നീ നിബന്ധനകളോടു കൂടെ ചികിത്സാവശ്യത്തിനായി ആവശ്യത്തിന്റെ കണക്കനുസരിച്ച് നോക്കലും സ്പർശിക്കലും അനുവദനീയമാവുന്നതാണ്.

ويباح نظر............................وشهادة
ഇടപാടുകൾക്കും സാക്ഷിത്വത്തിനുമായി ആവശ്യത്തിനനുസരിച്ച് നോക്കൽ അനുവദനീയമാകുന്നതാണ്.

وكذا لتعليم علم مطلوب
ഇപ്രകാരം അനിവാര്യമായ അറിവ് പഠിപ്പിക്കാനും നോക്കൽ അനുവദനീയമാകുന്നതാണ്.

بشرط فقد............................ووراء حجاب
അതിന് അനുയോജ്യമായി നോക്കൽ അനുവദനീയമായ വ്യക്തി ഇല്ലാതിരിക്കുക, നിഷിദ്ധമായ ഒറ്റപ്പെടൽ ഇല്ലാതിരിക്കുക, മറയുടെ പിന്നിൽ നിന്നും പഠിക്കൽ പ്രയാസമാവുക എന്നീ നിബന്ധനകളോടു കൂടെ.

ويحرم..........................ومسّه
പുരുഷൻമാർ തമ്മിൽ ലൈംഗിക ബന്ധവും സ്ത്രീകൾ തമ്മിലുള്ള ലൈംഗിക ബന്ധവും കൗമാരക്കാരനെ നോക്കലും തൊടലും നിഷിദ്ധമാണ്.

Post a Comment