സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ).
- 'Add Student For Revaluation' ബട്ടൺ ക്ലിക്ക് ചെയ്ത് ആവശ്യമായ സബ്ജെക്ടിനു നേരെ സെലക്ട് ചെയ്ത് പോപ്പപ് വിൻഡോയുടെ താഴെ ഉള്ള 'Add & Save' ക്ലിക്ക് ചെയ്യുക.
- ഇങ്ങനെ മുഴുവൻ ക്ലാസിലെയും വിദ്യാർത്ഥികളെ ആഡ് ചെയ്യുക.
- ഫോം ഫിൽ ചെയ്ത് ഫൈനൽ സബ്മിഷൻ ചെയ്യുക. ഫൈനൽ സബ്മിഷൻ ചെയ്ത ശേഷം തിരുത്തലുകൾ അനുവദനീയമല്ല.
- തുടർന്ന് വരുന്ന പേജിൽ നിന്ന് ഓൺലൈൻ പേമെൻറ് സംവിധാനം ഉപയോഗിച്ച് പണം അടയ്ക്കുക .
അപേക്ഷിക്കുന്നതിന് മുമ്പ്
ചോദ്യപേപ്പറും ഉത്തരങ്ങളും പരിശോധിക്കാം
6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്. അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി. കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.
Risult enna വരുക?
ردحذفPls rply
حذفRevaluation result enna ariyuka reply pls...
حذفRevalution enna risult varukha?
حذفRevaluation result ennan ariyuka🤔
ردحذفRevaluation inde result eepo aan
ردحذفOnnu pareyamo
إرسال تعليق