റമളാൻ മസ്അല:02 | Ramadan Guide Malayalam

നോമ്പുകാരന്റെ കുളി Ramadan mas'ala,റമളാൻ മസ്അല:01,ramadan tips,ramzan malayalam,

 നോമ്പുകാരന്റെ കുളി 

 ▪️ജനാബത്ത് കുളി പോലുള്ളവ പ്രഭാതത്തിനു മുമ്പ് കുളിക്കൽ സുന്നത്താണ്. 

▪️നിർബന്ധമായ കുളി നോമ്പ് മാസത്തിൽ പകലിൽ മുങ്ങിയല്ലാതെയാണ് കുളിക്കുന്നതെങ്കിൽ മനപ്പൂർവ്വമല്ലാതെ വെള്ളം ഉള്ളില്‍ കടന്നുപോയാൽ നോമ്പ് മുറിയില്ല.

▪️  സാധാരണ വെള്ളം അകത്ത് കയറാത്ത നോമ്പുകാരന് മുങ്ങിക്കുളി കറാഹത്താണ്. സാധാരണ  അകത്ത് കയറാറുണ്ടെങ്കിൽ ഹറാമുമാണ്. (ഖുലാസ) 

▪️നിർബന്ധ കുളിയാണെങ്കിൽ പോലും മുങ്ങിക്കുളിക്കുമ്പോൾ ചെവിയിലൂടെയോ മൂക്കിലൂടെയോ ഉള്ളിലേക്ക് വെള്ളം കടന്നാൽ നോമ്പ് മുറിയും. 

▪️നജസായ വായ നന്നായി കഴുകുമ്പോൾ യാദൃശ്ചികമായി വെള്ളം അകത്തേക്ക് കടന്നാൽ നോമ്പ് മുറിയില്ല.

▪️റമളാനിലെ ഓരോ രാത്രിയും കുളിക്കൽ സുന്നത്താണ്. 

▪️സുന്നത്തായ കുളിയോ ശരിരം തണുക്കാനുള്ള കുളിയോ പകലിൽ മുങ്ങാതെ കുളിച്ചാൽ പോലും വെള്ളം ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയും.

▪️സുന്നത്ത് കുളിയും നിർദേശിക്കപ്പെട്ടതിനാൽ നിർബന്ധ കുളിയുടെ വിധി അതിനും ബാധകമാണെന്ന് ഇയാനത്തിൽ പണ്ഡിതാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

▪️നോമ്പുണ്ടെന്ന് ഓർമയുണ്ടായിരിക്കെ വുളൂഇൽ വായ കഴുകുമ്പോൾ അമിതപ്രയോഗം വേണ്ടെന്നറിഞ്ഞിട്ടും അമിതപ്രയോഗം കാരണം വെള്ളം ഉള്ളില്‍ കടന്നാൽ നോമ്പ് നഷ്ടമാവും. അമിതപ്രയോഗമില്ലാതെയാണ് വെള്ളം അകത്ത് കടന്നുപോയതെങ്കിൽ പ്രശ്നമില്ല.

(ഫത്ഹുൽ മുഈൻ) 

✍️മുഹമ്മദ് ശാഹിദ് സഖാഫി 

Post a Comment

Previous Post Next Post

Hot Posts