കാലങ്ങളെ വെറുതെ വിട്ടേക്ക്, അത് ഉദ്ദേശിച്ചത് ചെയ്തോട്ടേ | Imam Shafie Rahmathullah

 دَعِ الْأَيَّامَ تَفْعَلُ مَا تَشَاءُ


دَعِ الأَيّامَ تَفعَلُ ما تَشاءُ
وَطِب نَفساً إِذا حَكَمَ القَضاءُ

وَلا تَجزَع لِحادِثَةِ اللَيالي
فَما لِحَوادِثِ الدُنيا بَقاءُ

وَكُن رَجُلاً عَلى الأَهوالِ جَلداً
وَشيمَتُكَ السَماحَةُ وَالوَفاءُ

وَإِن كَثُرَت عُيوبُكَ في البَرايا
وَسَرَّكَ أَن يَكونَ لَها غِطاءُ

تَسَتَّر بِالسَخاءِ فَكُلُّ عَيبٍ
يُغَطّيهِ كَما قيلَ السَخاءُ

وَلا تُرِ لِلأَعادي قَطُّ ذُلّاً
فَإِنَّ شَماتَةَ الأَعدا بَلاءُ

وَلا تَرجُ السَماحَةَ مِن بَخيلٍ
فَما في النارِ لِلظَمآنِ ماءُ

وَرِزقُكَ لَيسَ يُنقِصُهُ التَأَنّي
وَلَيسَ يَزيدُ في الرِزقِ العَناءُ

وَلا حُزنٌ يَدومُ وَلا سُرورٌ
وَلا بُؤسٌ عَلَيكَ وَلا رَخاءُ

إِذا ما كُنتَ ذا قَلبٍ قَنوعٍ
فَأَنتَ وَمالِكُ الدُنيا سَواءُ

وَمَن نَزَلَت بِساحَتِهِ المَنايا
فَلا أَرضٌ تَقيهِ وَلا سَماءُ

وَأَرضُ اللَهِ واسِعَةٌ وَلَكِن
إِذا نَزَلَ القَضا ضاقَ الفَضاءُ

دَعِ الأَيّامَ تَغدِرُ كُلَّ حِينٍ
فَما يُغني عَنِ المَوتِ الدَواءُ

 

കാലത്തെ വെറുതെ വിടുക അത് അതിന്റെ വഴിയെ പ്രവർത്തിക്കട്ടെ....
അല്ലാഹുവിന്റെ വിധികളിൽ മനസ്സിനെ സാന്ത്വനപ്പെടുത്തുക....

ദിനങ്ങളിൽ ഭവിക്കുന്ന പരീക്ഷണങ്ങളിൽ വേദനിക്കേണ്ടതില്ല.....
സ്ഥായിയായ ഒരു പരീക്ഷണവും ദുനിയാവിലില്ലെന്ന് മനസ്സിലാക്കുക.....

പ്രതിസന്ധികളിൽ സധീരം നിലകൊള്ളുന്നവനാവുക നീ...
ധർമ്മ നിർവ്വഹണവും മഹാമനസ്കതയുമാകണം നിന്റെ വ്യക്തിത്വം....

ആളുകൾക്കു മുന്നിൽ നിന്റെ ന്യൂനതകൾ അധികരിച്ചുവെങ്കിൽ....
അവയെ മറച്ചുവെക്കാവുന്ന ഒരു മാധ്യമത്തിന് നീ കൊതിച്ചുവെങ്കിൽ.....

ഉദാരത എല്ലാ ന്യൂനതകളെയും മറച്ചുവെക്കും.....
നീ ഉദാരശീലനാവുക....

ശത്രുവിന്ന് ആഹ്ലാദിക്കാൻ അവന്റെ മുന്നിൽ നീ വിധേയത്വം കാണിക്കരുത്...
ശത്രുവിന്റെ ആഹ്ലാദവും മറ്റൊരർത്ഥത്തിൽ പരീക്ഷണമാണ്.....

പിശുക്കനിൽ നിന്ന് നീ ഔദാര്യം പ്രതീക്ഷിക്കരുത്..
അഗ്നികുണ്ഠത്തിൽ നിന്ന് ദാഹനീർ ലഭിക്കാനിടയില്ല....

അവധാനത നിന്റെ ഉപജീവനത്തിൽ ഒരു കുറവും വരുത്തില്ല....
അധ്വാനമേറിയത് കൊണ്ട് വിഭവ ലഭ്യതയും ഏറ്റമുണ്ടാകില്ല...

സുഖങ്ങൾക്കും ദുഃഖങ്ങൾക്കും സ്ഥായീഭാവമില്ല എന്നറിയുക...
നിന്നെ ബാധിക്കുന്ന പ്രയാസങ്ങളും സന്തോഷങ്ങളും തഥൈവ..

കിട്ടിയതിൽ സംതൃപ്തനാകുന്ന ഹൃദയം നിനക്കുണ്ടെങ്കിൽ.....
നിനക്കും രാജാവിനുമിടയിൽ പിന്നെ ഭേദമില്ല...

നീ ജീവിക്കുന്നിടത്ത് മരണം വന്നിറങ്ങിയാൽ....
നിനക്ക് അഭയമേകാൻ പിന്നെയൊരു ഭൂമിയും ആകാശവുമുണ്ടാകില്ല....

ശെരിയാണ് അല്ലാഹുവിന്റെ ഭൂമി വിശാലമാണ്. പക്ഷെ!..
മരണമെത്തിയാൽ പ്രപഞ്ചം മുഴുവനും ഇടുങ്ങിയതായി തീരും....

ദിനങ്ങളെ വിട്ടേക്കുക അവയതിന്റെ കർമ്മങ്ങളിൽ മുഴുകട്ടെ....
മരണത്തിനു പ്രതിവിധിയായി ഒരു മരുന്നും തന്നെയില്ല...


സംഗ്രഹം

കാലം എന്നാല്‍ അല്ലാഹുവിന്റെ സൃഷ്‌ടിയാണ്. അത്കൊണ്ട് കാലത്തെ ആക്ഷേപിക്കുന്നത്‌ അല്ലാഹുവിനെ ആക്ഷേപിക്കുന്നതിന്‌ തുല്യമാണ്‌. കാലത്തെ ആക്ഷേപിക്കുക എന്നത്‌ ആളുകള്‍ക്കിടയില്‍ സര്‍വസാധാരണയാണ്‌. ശക്തിയായ മഴ പെയ്യുമ്പോഴും, ശക്തിയായ ഉഷ്‌ണത്തിലും മറ്റും ഇങ്ങിനെ ആക്ഷേപം ഉയര്‍ന്നുവരാറുണ്ട്‌. എന്തൊരു കാലക്കേട്‌, ഇതുപോലൊരു കാലം കണ്ടിട്ടില്ല എന്നിങ്ങനെ പല ശൈലികളിലും അതു പറഞ്ഞുവരാറുണ്ട്‌. നല്ലതുകൊണ്ടും ചീത്ത കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുമെന്ന്‌ അല്ലാഹു പറഞ്ഞതായി പരിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌.. അപ്പോള്‍ നന്മയും, തിന്മയും ബാധിക്കുന്നത്‌ കാലത്തിന്റെ ഗുണദോഷം കൊണ്ടല്ല, മറിച്ച്‌ അല്ലാഹുവിന്റെ വിധിയാണ്‌ എന്നതിലേക്കാണ്‌ ഒരു സത്യവിശ്വാസി എത്തേണ്ടത്.

മനുഷ്യജീവിതം സുഖദുഃഖങ്ങളുടെ സമ്മിശ്രമാണ്, കാരണം പ്രയാസങ്ങളും സന്തോഷങ്ങളും കൂടിക്കലർന്നു വരും, ഏതെങ്കിലും ഒരു അവസ്ഥ മാത്രം സ്ഥിരമായി ഉണ്ടാകുന്നത് കാണാൻ കഴിയില്ല, നമ്മുടെ ഉപജീവന കാര്യത്തിൽ   നാം അല്ലാഹുവിലേക്ക് സ്വയം സമർപ്പിച്ച് ജീവിക്കുകയാണ് വേണ്ടത്, നിനക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ഒരു ഹൃദയം നിനക്ക് ഉണ്ടെങ്കിൽ മനസമാധാനത്തിന്റെ കാര്യത്തിൽ നീയും എല്ലാ സമ്പത്തും കൈമുതലാക്കിയ രാജാവും സമമാണ്Post a Comment

Previous Post Next Post

Hot Posts