സൂറത്തുൽ കഫ്ഫിന്റെ മഹത്വങ്ങൾ
സൂറതുൽ കഹ്ഫ് വളരെയധികം മഹത്വങ്ങളുള്ളതാണെന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ച്ചകളിലും സൂറത്തുൽ കഹ്ഫ് പാരായണം സത്യവിശ്വാസികളുടെ സ്വഭാവമാണ്. അബ്ദില്ലാഹിബ്നു ഉമർ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം.
വെള്ളിയാഴ്ച്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ, പ്രത്യേകമായ ഒരഭൗതിക വെളിച്ചം അവന്റെ കാൽപാദം മുതൽ ആകാശം വരെ നിറഞ്ഞുനിൽക്കുന്ന വിധത്തിൽ അല്ലാഹു അവന് നൽകുന്നതാണ്. ആ വെളിച്ചം അന്ത്യനാൾ വരെ അവനെ വലയം ചെയ്യുന്നതായിരിക്കും.
രണ്ട് ജുമുഅകൾക്കിടയിലെ ചെറുദോഷങ്ങൾ അത് പൊറുപ്പിക്കുകയും ചെയ്യും
വെള്ളിയാഴ്ച്ച രാവിലോ പകലിലോ അൽകഹ്ഫ് സൂറത് വല്ല വ്യക്തിയും ഓതിയാൽ തന്റെയും ബയ്ത്തുൽ അതീഖ് (കഅ്ബാ ശരീഫ്) ന്റെയും ഇടക്കുള്ളത്രയും സ്ഥലം പ്രകാശമാക്കി കൊടുക്കുന്നതാണ്. അടുത്ത വെള്ളിയാഴ്ച്ച വരെയുള്ള (ചെറു) ദോഷങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും.
ഇബ്നു അബ്ബാസ്, അബൂഹുറൈറ (റ) മുഖേന റിപ്പോർട്ടുള്ള മറ്റൊരു ഹദീസിന്റെ സംഗ്രഹം ഇങ്ങനെ വെള്ളിയാഴ്ച്ച രാവ് ആരെങ്കിലും സൂറത്തുൽ കഹ്ഫ് ഓതിയാൽ അടുത്ത ജുമുഅഃ വരെയും പുറമെ മൂന്ന് ദിവസങ്ങളുമുള്ള തന്റെ ചെറുദോഷങ്ങൾ പൊറുക്കപ്പെടും. എഴുപതിനായിരം മലക്കുകൾ സുബ്ഹ് വരെ തനിക്ക് വേണ്ടി പൊറുക്കൽ തേടുകയും രോഗം പിടിപെടാതിരിക്കുകയും ചെയ്യും. സത്യവിശ്വാസികൾ എപ്പോഴും ഓതുന്ന ഈ സൂറത് അതിന്റെ അർത്ഥം മനസ്സിലാക്കിക്കൊണ്ട് പഠിക്കുന്നത് നല്ലതാണ്.
ഈ സൂറതിന് മറ്റ് പല പ്രത്യേകതകളും ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം(റ), അഹ്മദ്(റ) തുടങ്ങിയവരെല്ലാം ഉദ്ധരിച്ച ഹദീസിൽ കാണാം. നബി(സ്വ) പറഞ്ഞു: അബൂദ്ദർദാഇൽ നിന്ന് നിവേദനം. സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ ആരെങ്കിലും മനഃപാഠമാക്കിയാൽ ദജ്ജാലിന്റെ നാശത്തിൽ നിന്നും അവന് മോചനം ലഭിക്കും. മറ്റൊരു റിപ്പോർട്ടിൽ സ്വഹീഹ് മുസ്ലിമിൽ തന്നെ കാണാം.
സൂറത്തുൽ കഹ്ഫിന്റെ അവസാനത്തെ പത്ത് ആയത്തിനെ ഒരാൾ പാരായണം ചെയ്താൽ ദജ്ജാലിന്റെ നാശത്തിൽ നിന്നും അവന് മോചനം ലഭിക്കുന്നതാണ്. അത് പോലെ ആഇശ(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീ സിൽ കാണാം
സൂറത്തുൽ കഹ്ഫിലെ അവസാനത്തെ അഞ്ച് ആയത്തുകൾ രാത്രി കിടക്കാൽ നേരം പാരായണം ചെയ് താൽ, രാത്രി ഉറക്കിൽ നിന്ന് ഏത് സമയമാണോ എഴുന്നേൽക്കേണ്ടത് ആ സമയം എഴുന്നേൽക്കാൻ സാധിക്കു ന്നതാണ്. ഇങ്ങനെ വിവിധങ്ങളായ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട സൂറത്തുൽ കഹ്ഫ് ഔലിയാഇന്റെയും മഹാന്മാരുടെയും സംഭവബഹുലമായ കഥകൾ അനാവരണം ചെയ്യുന്നത് കൊണ്ട് വിശ്വാസത്തെ പുതുക്കുവാനും ഈമാനിനെ വർദ്ധിപ്പിക്കുവാനും സഹായകമാണ്.
വെള്ളിയാഴ്ച്ചയുടെ മഹത്വങ്ങൾ
സൂര്യനുദിക്കുന്ന ദിവസങ്ങളിൽ വെച്ചേറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ച്ചയാകുന്നു. ആദംനബി(അ)നെ സൃഷ്ടിക്കപ്പെട്ടതും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും അവിടെനിന്ന് ഭൂമിയി ലേക്ക് യാത്രയാക്കപ്പെട്ടതുമെല്ലാം വെള്ളിയാഴ്ച്ച ആയിരുന്നു
"മാസങ്ങളുടെ നേതാവ് റമളാൻ ആയത് പോലെ ആഴ്ച്ചയിലെ ദിവസങ്ങളുടെ നേതാവ് വെളളിയാഴ്ചയാകുന്നു. എല്ലാ ദിവസവും നരക കവാടങ്ങൾ തുറക്കപ്പെട്ടുകൊണ്ടും നരകാഗ്നി കത്തിജ്ജ്വലിപ്പിക്ക പ്പെട്ടുകൊണ്ടുമി രിക്കുന്നതാണ്, എന്നാൽ വെള്ളിയാഴ്ച ഇവ രണ്ടും ഉണ്ടാവില്ല.
മുസ്ലിം സമൂഹമേ അല്ലാഹു തആലാ വെള്ളിയാഴ്ചയെ നിങ്ങൾക്കു പെരുന്നാളാക്കിയിരിക്കുന്നു. കുളിച്ചു വൃത്തിയാക്കുകയും സുഗന്ധ വസ്തു കൈവശമുള്ളവർ അത് ഉപയോഗിക്കുകയും ചെയ്യണം
“മറ്റു ദിവസങ്ങളെ അപേക്ഷിച്ച് എല്ലാ സൽകർമ്മ ങ്ങൾക്കും വെള്ളിയാഴ്ച്ചകളിൽ ഇരട്ട പ്രതിഫലം നൽകപ്പെടു ന്നതാണ്.
തട്ടപ്പെടാത്ത ദുആയ്ക്ക് അവസരം!!!
വെള്ളിയാഴ്ച്ചയിലെ ഒരു പ്രത്യേക സമയത്തുള്ള ദുആ സ്വീകരിക്കപ്പെടുന്നതാണ്. അസ്വറിന്റെ ശേഷം മിബിന് മുന്നേയാ ണെന്നും, ഇമാം ഖുത്ബ നിർവ്വഹിക്കാൻ മിമ്പറിൽ കയറിയിരുന്നത് മുതൽ നിസ്കാരം തീരും വരെയാണെന്നും മറ്റും ഹദീസുണ്ട്.
ജുമുഅ നിസ്കാരം നിർവ്വഹിച്ച അതേ ഇരിപ്പിലായി സംസാരിക്കുന്നതിനു മുമ്പ് ആരെങ്കിലും ഫാതിഹ, ഇഖ്ലാസ്, അൽഫലഖ്, അന്നാസ് എന്നിവ ഏഴു പ്രാവശ്യം ഓതുന്നപക്ഷം അടുത്ത വെള്ളിയാഴ്ച്ച ഇതുപോലുള്ള സദസ്സിലെത്തുന്നത് വരെ വിപത്തുകളിൽ നിന്ന് സുരക്ഷിത നായിരിക്കുമെന്നും മറ്റൊരു റിപ്പോർട്ടിൽ അതുവരെയുള്ള പാപങ്ങൾ പൊറുക്കപ്പെടുക കൂടി ചെയ്യുമെന്നുമുണ്ട്.
വെള്ളിയാഴ്ച്ച മരണപ്പെടുന്നവർക്ക് ഖബറിലെ ഫിത്നയിൽ നിന്ന് മോചനം ലഭിക്കുന്നതാണ് (ഒരു റിപ്പോർട്ടിൽ വെള്ളിയാഴ്ച്ച രാവോ പകലോ മരണപ്പെട്ടവർക്ക് എന്നാണുള്ളത്).
"വെള്ളിയാഴ്ച്ച മരണപ്പെടുന്ന മുസ്ലിമിന് ശഹീദിന്റെ പ്ര തിഫലം കണക്കാക്കപ്പെടുന്നതാണ്. ഖബർശിക്ഷ ഒഴിവാക്കപ്പെ ടുന്ന ഭാഗ്യവാൻമാ രിൽപ്പെട്ടവരുമാണവർ"
വെള്ളിയാഴ്ചത്തെ സുന്നത്തായൊരു പ്രത്യേക സൽകർ മ്മമാണ് ഖബ്ർ സിയാറത്ത് ചെയ്യുകയെന്നത്.
ഇമാം ബൈഹഖി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കാണാം. വെള്ളിയാഴ്ച്ചയും അതിന്റെ മുമ്പും പിമ്പുമുള്ള ഓരോ ദിവസങ്ങളിലും ഖബ്ർ നിവാസികൾ സന്ദർശകരെ തിരിച്ചറിയു ന്നതാണ്.
എല്ലാ വെള്ളിയാഴ്ച്ചയും ഒരാൾ തന്റെ മതാവിന്റെയോ പിതാവിന്റെയോ, ഇരുവരുടെയുമോ ഖബർ സിയാറത്ത് ചെയ്യുന്ന പക്ഷം അയാളുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതും ഗുണ വാനായി രേഖപ്പെടുത്തുന്നതുമാണ്.
"അശ്രദ്ധയും അവഗണനയും നിമിത്തം (തുടർച്ചയായി മൂന്ന് ജുമുഅഃ ഒഴിവാക്കിയ വ്യക്തിയുടെ ഹൃദയം അല്ലാഹു തആല മുദ്രയടിക്കുന്നതാണ്'
നഖം മുറിക്കേണ്ട രൂപം
റസൂലുല്ലാന്റെ സുന്നത്തിനെ പിൻപറ്റാൻ വേണ്ടി നഖം മുറിക്കുന്നു - എന്ന് കരുതി ,ബിസ്മി ചൊല്ലി ആരംഭിക്കുക
وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ لِوُرُودِ كُلٍّ
(تحفة المحتاج).
കൈനഖം മുറിക്കേണ്ടത് വലതു കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട് തുടങ്ങി ക്രമപ്രകാരം ചെറുവിരല്‍ വരെയും പിന്നെ തള്ളവിരലും അനന്തരം ഇടതുകയ്യിന്റെ ചെറുവിരല്‍ മുതല്‍ അതിന്റെ തള്ള വിരല്‍ വരെയും എന്ന ക്രമത്തിലാണ്. കാല്‍നഖം മുറിക്കേണ്ടത് വലതു കാലിന്റെ ചെറുവിരല്‍ കൊണ്ട് തുടങ്ങി ഇടതുകാലിന്റെ ചെറുവിരല്‍ കൊണ്ട് അവസാനിപ്പിക്കുന്ന വിധത്തിലുമാണ്. (തുഹ്ഫ 2/476)
നഖം വെട്ടിയ ഭാഗം വേഗം കഴുകേണ്ടതാണ്. കഴുകുന്നതിന് മുമ്പ് അവിടം കൊണ്ട് ചൊറിഞ്ഞാല്‍ വെള്ളപാണ്ഡ് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്.
(തുഹ്ഫ 2/476)
നഖം വെട്ടിയ ശേഷം വിരലുകളുടെ തലകള്‍ കഴുകല്‍ സുന്നത്താണ്. (ബാജൂരി 1/328)
വ്യാഴം, വെള്ളിയാഴ്ച പകല്‍, തിങ്കളാഴ്ച പകല്‍ എന്നീ ദിവസങ്ങളില്‍ നഖം വെട്ടല്‍ വളരെ നല്ലതാണ്.
(തുഹ്ഫ 2/476, ജമല്‍ 2/47)
രാത്രി നഖം വെട്ടല്‍ കറാഹത്തില്ല. അതു അപലക്ഷണവും അല്ല. നഖം കുഴിച്ചുമൂടലാണ് സുന്നത്ത്.
(നിഹായ 2/341)
വൂളൂ ഉള്ളവന്‍ നഖം മുറിച്ചാല്‍ വുളൂ പുതുക്കല്‍ സുന്നത്തുണ്ട്
(ബുഷ്‌റല്‍ കരീം 2/10)
രണ്ടു കയ്യില്‍ ഒന്നിന്റെയോ രണ്ടു കാലില്‍ ഒന്നിന്റെയോ മാത്രം നഖം നീക്കല്‍ കറാഹത്താണ്.
രണ്ട് കയ്യിന്റെയും നഖം മുറിക്കുക, കാലിലെ നഖം മുറിക്കാതിരിക്കുക, അല്ലെങ്കില്‍ രണ്ടു കാലിലെയും നഖം മുറിക്കുക, കയ്യിന്റെ നഖം മുറിക്കാതിരിക്കുക എന്ന രീതി കറാഹത്തില്ല
(തുഹ്ഫ : ശര്‍വാനി 2/475)
ചുണ്ടിന്റെ ചുകപ്പ് വെളിവാകും വിധത്തില്‍ മീശ വെട്ടല്‍ സുന്നതാണ്. മീശ പൂര്‍ണമായി വടിച്ചുകളയല്‍ കറാഹത്താണ്.
(തുഹ്ഫ 2/476)
തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാതിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.
അതുപോലെ ഹജ്ജ്-ഉംറ, ഇസ്‌ലാം മതം സ്വീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടു തലമുടി കളയല്‍ സുന്നത്താണ്.
പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ മുടി കളയലും സുന്നത്താണ്.
Software
Classes
അൽ കഹ്ഫ് പാരായണ പഠനം
إرسال تعليق