ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി(റ) ; ഉത്തമ ഗുണങ്ങൾ

ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി(റ) ; ഉത്തമ ഗുണങ്ങൾ

പേര്:  അബ്ദുല്‍ഖാദിര്‍
അപരനാമം: അബൂമുഹമ്മദ്
പ്രസിദ്ധനാമം: മുഹ് യിദ്ദീന്‍
ജനനം: ഹിജ്‌റ 471 റമളാന്‍ മധ്യത്തില്‍
സ്ഥലം: ഇറാഖിലെ(പഴയ ഇറാന്‍) ജീലാന്‍ ഗ്രാമത്തില്‍
പിതാവ്: അബൂസ്വാലിഹ് അബ്ദുല്ല
മാതാവ്: ഉമ്മുല്‍ ഖൈര്‍
ബാല്യകാലം: ജീലാനി
ബഗ്ദാദിലേക്ക്: പതിനെട്ടാം വയസ്സില്‍, ഹിജ്‌റ 488
പ്രകൃതം: വീതിയുള്ള താടിയും മെലിഞ്ഞ ശരീരവും മധുരമുള്ള ശബ്ദവും.
വഫാത്ത്:  ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ 10
ഖബര്‍: ബഗ്ദാദ്

ഉസ്താദുമാര്‍

ഖുര്‍ആന്‍: അബുല്‍വഫാ അലി അല്‍ഹമ്പലി, അബുല്‍ ഖത്താബ് മഹ്ഫൂള് അല്‍കല്‍വദാനി
ഹദീസ്: അബൂഹാലിബ് മുഹമ്മദ് ബ്‌നുല്‍ ഹസന്‍
കര്‍മശാസ്ത്രം: അബൂസഅ്ദില്‍ മുഖര്‍റമി, അബൂസകരിയ്യ യഹ് യബ്‌നു അലി അത്തിബ്രീസി
രചനകള്‍: ആദാബുസ്സുലൂക്ക് വത്തവസ്സുലു ഇലാ മനാസിലില്‍ മുലൂക്ക്, ഇഹാസത്തുല്‍ ആരിഫീന്‍ വഹായത്തുമുനാ അല്‍വാസിലീന്‍, തുഹ്ഫത്തുല്‍ മുത്തഖീന്‍, ജലാഉല്‍ ഖാത്വിര്‍

ഉത്തമ ഗുണങ്ങൾ

وقال الإمام الحافظ أبو عبد الله محمد بن يوسف بن محمد البرزالى الاشبيلى رحمه الله.. : عبد القادر الجيلاني رضي الله عنه... فقيه الحنابلة والشافعية ببغداد وشيخ جماعتهما وله القبول التام عند الفقهاء والفقراء والعوام وهو أحد أركان الإسلام وانتفع به الخاص والعام وكان مجاب الدعوة سريع الدمعة دائم الذكر كثير الفكر رقيق القلب دائم البشر كريم النفس سخي اليد عزيز العلم شريف الأخلاق طيب الاعراق مع قدم راسخ فى العبادة والاجتهاد. (قلائد الجواهر:٦)

ഹാഫിള് മുഹമ്മദിബ്നു യൂസുഫ് ബർസലി(റ) പറയുന്നു : ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി(റ) ബഗ്ദാദിലെ ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഫഖീഹും, നേതാവുമായിരുന്നു. ഫുഖഹാക്കൾ, ഫുഖറാക്കൾ, സാധാരണക്കാർ എല്ലാവരുടെ ഇടയിലും വലിയ സ്വീകാര്യതയുള്ള വ്യക്തിത്വമായിരുന്നു. അവിടുന്ന് ദീനിന്റെ നെടും തൂണുകളിൽ ഒന്നായിരുന്നു. മഹാനവർകളെ കൊണ്ട് സാധാരണക്കാർക്കും പ്രത്യകക്കാർക്കും ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുആക്ക് ഇജാബത്തുള്ളവർ, പെട്ടെന്ന് കൺതടങ്ങൾ നിറയുന്നവർ, സദാസമയവും ദിക്റിൽ കഴിയുന്നവർ, കൂടുതൽ ചിന്തിക്കുന്നവർ, ലോല ഹൃദയൻ, എപ്പോഴും പ്രസന്നവദൻ, മഹാമനസ്കൻ, ഉദാരകൻ, മഹാ പണ്ഡിതൻ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമ, പരിമളം വിതറുന്ന വ്യക്തിത്വം, കഠിന പരിശ്രമശാലി, ഇബാദത്തിൽ അതീവ താല്‍പര്യമുള്ളവർ തുടങ്ങിയ ഗുണങ്ങള്‍ക്ക് ഉടമയാണ് ശൈഖവർകൾ.
(ഖലാഇദുൽ ജവാഹിർ:6)


സ്വദഖത്തുള്ളാഹിൽ ഖാഹിരി(റ) തന്റെ ഖുതുബിയ്യത്തിൽ ശൈഖ് ജീലാനി(റ)വിന്റെ മഹത്വങ്ങൾ പറയുന്ന കൂട്ടത്തിൽ പറഞ്ഞു :


قَدْ قُمْتَ بِالصِّدْقِ وَالْإِخْلاَصِ وَالزُّهْدِ


وَالْإِجْتِهَادِ وَفِيَّ الْوَعْدِ وَالْعَهْدِ
(قصيدة القطبية )


"അങ്ങ് സത്യസന്ധത, ഇഖ്ലാസ്, സുഹ്ദ്, ആരാധനകളിൽ അങ്ങേയറ്റത്ത പരിശ്രമം, വാക്ക് പാലിക്കൽ കരാർ പൂർത്തീകരണം തുടങ്ങിയ ഗുണങ്ങളിൽ നിലകൊണ്ടവരാണ്"

ഇതിലെ ഓരൊ വിശേഷണങ്ങളും നമുക്ക് നോക്കാം.

സത്യസന്ധത:-

ശൈഖവർകൾ ചെറിയ പ്രായം മുതലെ കളവ് പറയാറില്ല. കളവ് പറയരുതെന്ന ഉമ്മയുടെ നിർദ്ദേശം മാനിച്ച് തന്റെ കൈവശമുള്ള നാൽപ്പത് സ്വർണനാണയം കൊള്ളക്കാരെ ഏൽപിക്കുകയും ശൈഖവർകുളുടെ ചെറുപ്രായത്തിലേയുള്ള സത്യസന്ധത കണ്ട് ആ കൊള്ളക്കാർ ഖേദിച്ച് തൗബ ചെയ്ത സംഭവം പ്രസിദ്ധമാണ്.

കളവ് പറയല്ലാ എന്നുമ്മാ ചൊന്നാരെ
കള്ളെന്റെ കയ്യിൽ ഫൊന്നു കൊടുത്തോവർ
ഈ സംഭവം വിശദമായി ബഹ്ജതുൽ അസ്രാർ 87ൽ കാണാം.

അബ്ദുല്ലാഹിബ്നു ആമിർ(റ) കുട്ടിക്കാലത്തുണ്ടായ ഒരു സംഭവം ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളുടെ വീട്ടിലിരിക്കവേ എന്റെ മാതാവ് എന്നെ വിളിച്ചു നിനക്ക് ഞാൻ ഒരു സാധനം തരാം എന്നു പറഞ്ഞു. അപ്പോൾ തിരുമേനി മാതാവിനോട് ചോദിച്ചു: നീ അവന് എന്ത് നൽകാനാണ് ഉദ്ദേശിച്ചിട്ടുള്ളത്? അവർ പറഞ്ഞു: ഞാനവന് ഈത്തപ്പഴം നൽകും. അപ്പോൽ മുത്തു നബിﷺ പറഞ്ഞു: അറിയുക, നീ അവന് ഒന്നും നൽകുമായിരുന്നില്ലെങ്കിൽ ഒരു വ്യാജം നിനക്കെതിരെ രേഖപ്പെടുത്തുമായിരുന്നു
(സുനനു അബീദാവുദ്-4991)
👉 കുട്ടികൾ അനുസരിക്കാൻ വേണ്ടി നാം അവർക്ക് വല്ലതും തരാം എന്ന് വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം അത് കളവ് പറച്ചിലായി രേഖപ്പെടുത്തപ്പെടും.

ഇഖ്ലാസ്

മഖ്ദൂം തങ്ങൾ (ഖ.സി) അദ്കിയായിൽ ഇഖ്ലാസിനെക്കുറിച്ച് പറയുന്നു:
أَخْلِصْ وَذَا أَنْ لَا تُرِيدَ بِطَاعَةٍ.... إِلَّا التَّقَرُّبَ مِنْ إِلهِكَ ذِي الكِلاَ ..


നീ ഇഖ്ലാസുള്ളവനാവുക! ഇഖ്ലാസ് എന്നാൽ അല്ലാഹുവിന്ന് ഇബാദത്ത് എടുക്കുന്നത് കൊണ്ട് അവനോടുള്ള സാമീപ്യം മാത്രം ആഗ്രഹിക്കലാണ്.

സുഹ്ദ്

സൈനുദ്ദീൻ മഖ്ദൂം തങ്ങൾ പറയുന്നു:-
وَازْهَدْ وَذَا فَقْدُ عَلاَقَةِ قَلْبِكَ* *بِالْمَالِ لاَ فَقْدٌ لَهُ تَكُ اَعْقَلاَ


وَبِهِ يُنَالُ مَقَامُ أَرْبَابِ الْعُلَى* *وَالزُّهْدُ اَحْسَنُ مَنْصِبٍ بَعْدَ التُّقَ
"നീ സുഹ്ദ് ചെയ്യുക നിന്റെ ഹൃദയത്തിൽ സമ്പതിനോട് സ്നേഹം ഇല്ലാതാവുക യാണ് സുഹ്ദ്...
തീരെ സമ്പതില്ലാതെയാവൽ അല്ല , അപ്പോൾ നീ ഏറ്റം ബുദ്ധിമാനാവും ."


"ഈ സുഹ്ദ് കൊണ്ട് അത്യുന്നതി നേടിയ വരുടെ മഖാം കൈവരിക്കാൻ അവർക്ക് കഴിയുന്നതാണ് തഖ്‌വക്ക് ശേഷമുള്ള സ്ഥാനങ്ങളിൽ ഏറ്റവും ശ്രേഷ്ട്ടമായത് സുഹ്ദാണ് . "


ശൈഖ് ജീലാനി(ഖ.സി)അങ്ങേയറ്റത്തെ സുഹ്ദിന്റെ ഉടമയാണ്.

: ഇബാദത്തുകളിൽ അങ്ങേയറ്റത്തെ പരിശ്രമം

ശൈഖവർകൾ ഇബാദത്ത് എടുക്കുന്നതിൽ എത്രമാത്രം നിർബന്ധം പുലർത്തിയിരുന്നുവെന്ന് കാണുക.
اخبرنا الشيخ ابن الديبقي سمعنا الشيخ محي الدين عبد القادر الجيلى ببغداد سنة ثمان وخمسين وخمسمائة مكثت خمسا وعشرين سنة متجردا سائحا في براري العراق وخرابه، ومكثت أربعين سنة أصلى الصبح بوضوء العشاء ثم استفتح القرآن وأنا واقف على رجل واحد ويدى في وتد مضروب في حائط خوف النوم حتى انتهى إلى آخر القرآن عند السحر
(بهجز الأسرار:59 )


ശൈഖ് ഇബ്നുദ്ദീബഖി(റ) പറയുന്നു: "ഹിജ്റ 558ൽ ബാഗ്ദാദിൽ ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ഇപ്രകാരം പറയുന്നത് ഞങ്ങൾ കേട്ടു. ഞാൻ ഇരുപ്പത്തഞ്ച് വർഷം ഇറാഖിലെ മരുഭൂമിയിലും വിജന പ്രദേശങ്ങളിലും ഏകനായി തീർത്ഥയാത്ര നടത്തി.ഇശാക്കുവേണ്ടി എടുത്ത വുളുകൊണ്ട് സുബ്ഹ് നിസകരിച്ചു നാൽപ്പത് വർഷം കഴിച്ച്കൂട്ടി. ഇശാ നിസ്കരിച്ചു ഖുർആൻ പാരായണം നടത്തുകയായിരുന്നു. *അപ്പോൾ ഞാൻ ഒറ്റക്കാലിലായിരിക്കും നിൽക്കുക. ഭിത്തിയിൽ അടിച്ച കുറ്റിയിൽ ഞാൻ കൈ വച്ചിരിക്കും.ഉറക്കം വരാതിരിക്കാനാണ് ഞാൻ ഇങ്ങനെ ചെയ്തിരുന്നത്.* അത്താഴസമയമാകുമ്പോഴേക്കും ഞാൻ ഖത്തം തീർക്കും.
(ബഹ്ജതുൽ അസ്റാർ:59,60)

👉 ഒരുകാമൽ നിന്നിട്ടു ഒരു ഖത്തം തീർത്തോവർ
ഒരു ചൊല് മുതലായി മൂവാണ്ട് കാത്തോവര്

മറ്റൊരു സംഭവം കാണുക:

ﻭﻛﺎﻥ ﺃﺑﻮ اﻟﻔﺘﺢ اﻟﻬﺮﻭﻱ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ: ﺧﺪﻣﺖ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﺭﺑﻌﻴﻦ ﺳﻨﺔ ﻓﻜﺎﻥ ﻓﻲ ﻣﺪﺗﻬﺎ ﻳﺼﻠﻲ اﻟﺼﺒﺢ ﺑﻮﺿﻮء اﻟﻌﺸﺎء، ﻭﻛﺎﻥ ﻛﻠﻤﺎ ﺃﺣﺪﺙ ﺟﺪﺩ ﻓﻲ ﻭﻗﺘﻪ ﻭﺿﻮءﻩ ﺛﻢ ﻳﺼﻠﻲ ﺭﻛﻌﺘﻴﻦ، ﻭﻛﺎﻥ ﻳﺼﻠﻲ اﻟﻌﺸﺎء ﻭﻳﺪﺧﻞ ﺧﻠﻮﺗﻪ، ﻭﻻ ﻳﻤﻜﻦ ﺃﺣﺪا ﺃﻥ ﻳﺪﺧﻠﻬﺎ ﻣﻌﻪ ﻓﻼ ﻳﺨﺮﺝ ﻣﻨﻬﺎ ﺇﻻ ﻋﻨﺪ ﻃﻠﻮﻉ اﻟﻔﺠﺮ ﻭﻟﻘﺪ ﺃﺗﺎﻩ اﻟﺨﻠﻴﻔﺔ ﻳﺮﻳﺪ اﻻﺟﺘﻤﺎﻉ ﺑﻪ ﻟﻴﻼ ﻓﻠﻢ ﻳﺘﻴﺴﺮ ﻟﻪ اﻻﺟﺘﻤﺎﻉ ﺇﻟﻰ اﻟﻔﺠﺮ
(طبقات الشعراني:1/110 )

അബുല്‍ ഫതഹുല്‍ ഹറവി(റ) വിവരിക്കുന്നു: ശൈഖ് ജീലാനി(റ)വിന് ഞാന്‍ നാല്‍പത് കൊല്ലം സേവനം ചെയ്തു. ആ കാലഘട്ടത്തിലെല്ലാം ഇശാഇന്റെ വുളൂഅ് കൊണ്ടാണ് അവിടുന്ന് സുബ്ഹി നിസ്‌കരിച്ചിരുന്നത്. അശുദ്ധി ഉണ്ടായാല്‍ ഉടനെ വുളൂഅ് എടുക്കുന്ന ആളായിരുന്നു അവിടുന്ന്. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ മഹാന്‍ ഏകാന്തവാസത്തിലായിരിക്കും. ആ സമയം ഒരാള്‍ക്കും മഹാനിലേക്കടുക്കാനാകുമായിരുന്നില്ല. രാത്രിയില്‍ ശൈഖിനെ കാണാനെത്തിയ ഖലീഫക്കു പോലും സുബ്ഹിക്കാണ് കൂടിക്കാഴ്ച നടത്താനായത്.
(ത്വബഖാത്തുശ്ശഅറാനി:1/110)

നിലവേറും ഇശാ തൊളുതൊരുളുവാലെ
നാൽപതിറ്റാണ്ടോളം സുബ്ഹി തൊളുതോവർ

വിശാലമനസ്കത

وكان غلامه مظفر يقف على باب داره والطبق فيه الخبز على يده ويقول من يريد الخبز من يريد العشاء من يريد المبيت واذا أهديت إليه هدية فرقها أو بعضها على من حضره
وكان غلامه مظفر يقف على باب داره والطبق فيه الخبز على يده ويقول من يريد الخبز من يريد العشاء من يريد المبيت واذا أهديت إليه هدية فرقها أو بعضها على من حضره.
(قلائد الجوائر:08 )


ശൈഖ് ജീലാനി(റ) വിശാല മനസ്സിന്റെ ഉടമയായിരുന്നു. ഏറെ ധര്‍മിഷ്ഠനും. എല്ലാ രാവുകളിലും സുപ്ര വിരിക്കാന്‍ തന്റെ അനുചരോട് മഹാനവർകള്‍ കല്‍പിക്കാറുണ്ടായിരുന്നു. അതിഥികളോടൊന്നിച്ച് ഭക്ഷിക്കുകയും അശണരോടൊപ്പം ഇരിക്കുകയും ചെയ്യാറുണ്ടായിരുന്നു....


ശൈഖവര്‍കള്‍ക്ക് ഗോതമ്പു കൃഷി ഉണ്ടായിരുന്നു. ഹലാലായ ഭക്ഷണത്തിന് വേണ്ടിയായിരുന്നു അത്. കൃഷിയിടത്തില്‍ അനുചരന്മാരായിരുന്നു ജോലി ചെയ്തിരുന്നത്. അവര്‍ തന്നെ പൊടിക്കുകയും അതില്‍ നിന്ന് റൊട്ടി ഉണ്ടാക്കുകയും ചെയ്തു. ശൈഖവര്‍കളിലേക്ക് ഈ റൊട്ടികള്‍ എത്തിച്ചാല്‍ സദസ്സിലുള്ളവര്‍ക്ക് അത് ഓഹരി ചെയ്തു കൊടുക്കും. ബാക്കിയുള്ളത് സ്വന്തം ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കുകയും ചെയ്യുമായിരുന്നു.
മഹാനവറുകളുടെ പടിപ്പുരയില്‍ അടിമയായ മുളഫര്‍ ഭക്ഷണപ്പൊതിയുമായി വിശന്നവരെ കാത്തിരിക്കാറുണ്ടായിരുന്നു. കവാടത്തില്‍ നിന്ന് അടിമ ഇങ്ങനെ വിളിച്ചു പറയും: ആര്‍ക്കാണ് റൊട്ടി വേണ്ടത്? ആര്‍ക്കെങ്കിലും അത്താഴം വേണോ? കിടക്കാന്‍ ഒരിടം ആവശ്യമുണ്ടോ?
ശൈഖവര്‍കള്‍ക്ക് പലപ്പോഴും ഹദ്‌യകള്‍ ലഭിച്ചാല്‍ അത് ഉടനെ തന്നെ സദസ്സിലുള്ളവര്‍ക്ക് വിതരണം ചെയ്യലായിരുന്നു പതിവ്.
(ഖലാഇദുല്‍ ജവാഹിര്‍:08)

വിജയനിദാനങ്ങൾ

ﺣُﻜِﻲَ ﻋَﻦْ ﻋﺒﺪ اﻟﻘﺎﺩﺭ اﻟْﻜِﻴﻼَﻧِﻲِّ ﻣَﺎ ﻭَﺻَﻠْﺖ ﺇﻟَﻰ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ ﺑِﻘِﻴَﺎﻡِ ﻟَﻴْﻞٍ ﻭَﻻَ ﺻِﻴَﺎﻡِ ﻧَﻬَﺎﺭٍ ﻭَﻻَ ﺩِﺭَاﺳَﺔِ ﻋِﻠْﻢٍ ﻭَﻟَﻜِﻦْ ﻭَﺻَﻠْﺖ ﺇﻟَﻰ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ ﺑِﺎﻟْﻜَﺮَﻡِ، ﻭَاﻟﺘَّﻮَاﺿُﻊِ ﻭَﺳَﻼَﻣَﺔِ اﻟﺼَّﺪْﺭِ.(بريقة محمودية :٢٦٩)

ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ഞാൻ രാത്രി മുഴുവൻ നിസ്കരിച്ചത് കൊണ്ടോ, പകൽ മുഴുവൻ നോമ്പെടുത്തത് കൊണ്ടോ അല്ല അല്ലാഹുവിലേക്ക് എത്തിച്ചേർന്നത്. മറിച്ച് ഉദാരത, വിനയം, ഹൃദയ വിശുദ്ധി എന്നിവകളെ കൊണ്ടാണ്...
(ബരീഖതു മഹ്‌മൂദിയ: 269)
മുഹമ്മദ് ശാഹിദ് സഖാഫി


Post a Comment

أحدث أقدم

Hot Posts