സ്വഫിയ്യ ബിന്‍തു ഹുയയ്യ് (റ) Safiyya bint huyay (R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

പിതാവ് ഹുയയ്യ്ബ്‌നു അഖ്തബ്‌
മാതാവ് ളര്‍റ ബിന്‍ത് സമൗഅല്‍
ഗോത്രം ബനുന്നളീര്‍
ആദ്യഭര്‍ത്താക്കന്മാര്‍ സലാമുബ്‌നു മുശ്കം, കിനാന
മഖ്ബറ ജന്നത്തുല്‍ ബഖീഅ്‌
വിവാഹം തന്റെ 17ാം വയസ്സില്‍
വിയോഗം ഹിജ്റ 50, റമളാനില്‍
വയസ്സ് 60

മദീനയിലെ പ്രമുഖ ജൂത ഗോത്രമായ ബനുന്നളീറിന്റെ നേതാവായ ഹുയയ്യ്ബനു അഖ്തബിന്റെയും ളര്‍റയുടെയും മകളാണ് സ്വഫിയ്യ. നബിയുടെ ഭാര്യമാരുടെ കൂട്ടത്തില്‍ ജൂത പശ്ചാത്തലമുള്ള ഏക പത്‌നിയും ഇവരാണ്.

അടിവാങ്ങിയ സ്വപ്നം

ബനുന്നളീർ ഗോത്രക്കാർ ഹാറൂൻ നബി(അ)യുടെ വംശപരമ്പരയിൽ പെട്ടവരാണ്. അതുകൊണ്ടുതന്നെ ജൂതന്മാർക്കിടയിൽ ബനുന്നളീറുകാർ എന്നും ബഹുമാന്യരാണ്. ബനുന്നളീർ ഗോത്രതലവൻ ഹുയയ്യിന്റെ മകളാണ് സ്വഫിയ്യ. ഗോത്രത്തലവന്റെ മട്ടുപാവിലെ കൺമണി നാട്ടുകാർക്ക് പ്രിയപ്പെട്ടവരായിരുന്നു. തന്റെ പതിനാലാം വയസ്സിലാണ് സലാമുബ്നു മുകം എന്ന യുവകവിയുമായി സ്വഫിയ്യയുടെ വിവാഹം നടക്കുന്നത്. പക്ഷെ ഏറെ കഴിയുംമുമ്പ് ആ ബന്ധം വേർപിരിഞ്ഞു. ശേഷം കിനാനതുബ്നു അബീ ഹുഖൈഖ് എന്ന യോദ്ധാവാണ് അവരെ വിവാഹം ചെയ്തത്.

സ്വഫിയ്യ(റ) പറയുന്നു: “ഒരു ദിവസം ഞാൻ കിനാനയുടെ മടിയിൽ തലവെച്ചു കിടന്നുറങ്ങുകയായിരുന്നു. മദീനയുടെ ഭാഗത്തുനിന്നും പൂർണ്ണചന്ദ്രൻ നീങ്ങി എന്റെ മടിയിൽ വന്ന് വീഴുന്നതായി ഞാൻ സ്വപ്നം കണ്ടു. കിനാവ് ഞാൻ ഭർത്താവിന് വിശദീകരിച്ചുകൊടുത്തു. അദ്ദേഹം എന്റെ മുഖത്ത് ആഞ്ഞടിച്ചു. “നീ യസ്രിബിലെ രാജാവിനെ ആഗ്രഹിക്കുകയാണോ?” അദ്ദേഹം കോപാന്ധനായി. ആ അടിയുടെ പാട് അവരുടെ മുഖത്ത് നിന്നും മാഞ്ഞിരുന്നില്ല. 

തിരുനബി(സ) പൂർണ്ണ ചന്ദ്രനാണെന്ന് ജൂതന്മാർ വിശ്വസിച്ചിരുന്നു. സ്വപുത്രന്മാരെ അറിയുന്നതുപോലെ അവർക്ക് തിരുനബിയെയും മനസ്സിലായിരുന്നു. പക്ഷെ അവർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

ഖൈബര്‍ യുദ്ധം

മദീനയില്‍ നിന്നും പുറത്താക്കിയ ജൂതന്മാര്‍ ബനൂഗത്ഫാന്‍ എന്ന ജൂത ഗോത്രവുമായി സഖ്യമുണ്ടാക്കി മുസ്ലിംകളെ അക്രമിക്കാനും കൊള്ളയടിക്കാനും കവര്‍ച്ച ചെയ്യാനും തുടങ്ങി. ഒട്ടകങ്ങലെ തട്ടിക്കൊണ്ട് പോയി. ഹിജ്‌റ ഏഴില്‍ തിരുനബി ആയിരത്തി അറുനൂറ് പടയാളികളുമായി ഖൈബറിലേക്ക് പുറപ്പെട്ടു. ശത്രുക്കള്‍ കോട്ടക്കകത്തു കയറി അഭയം തേടി. മുസ്ലിംകള്‍ അകത്ത് കയറി ജൂത കുതന്ത്രന്മാരെ വധിച്ചു. കിനാന ഖൈബര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു. ഹിജ്‌റ ഏഴില്‍ മുഹറം മാസത്തിലായിരുന്നു ഈ സംഭവം.

തിരുസന്നിധിയിൽ

ബന്ദികളുടെ കൂട്ടത്തിൽ ഖൈബറിലെ ഖാമൂസ് കോട്ട യിൽനിന്ന് പിടിച്ച ഗോത്രത്തലവൻ ഹുയയ്യിന്റെ മകൾ സ്വഫിയ്യയും അവരുടെ പിതൃവ്യപുത്രിയും ഉണ്ടായിരുന്നു. ബിലാൽ(റ) ആണ് അവരെ തിരുസന്നിധിയിൽ ഹാജരാക്കിയത്. നബി(സ)യുടെ അടുത്തേക്ക് കൊണ്ടുവരുമ്പോൾ അദ്ദേഹം മനഃപൂർവ്വം അവരെ കൊല്ല പ്പെട്ടുകിടക്കുന്ന ബന്ദുക്കളുടെ കബന്ധങ്ങൾക്കരികിലൂടെ നടത്തി. സ്വഫിയ്യയുടെ പിതൃവ്യപുത്രി അട്ടഹസിച്ചു കരഞ്ഞു. സ്വഫിയ്യ(റ) ധൈര്യമവലംബിച്ച് മൗനിയായി.

തിരുനബി(സ) ബിലാലിന്റെ ചെയ്തിയിൽ ദേഷ്യപ്പെട്ട് ചോദിച്ചു. “ബിലാലേ, താങ്കളുടെ ഹൃദയത്തിൽ കരുണയുടെ ബാഷ്പം പോലും ഇനി ബാക്കിയില്ലേ?" ഗനീമത്ത് സ്വത്തും ബന്ദികളും ഒരുമിച്ചുകൂട്ടപ്പെട്ടപ്പോൾ ദിഹ്യതുൽ കൽബ്(റ) തിരുനബിയോട് തനിക്കൊരു അടിമയെ വേണമെന്ന് ആവശ്യപ്പെട്ടു. തിരു നബി(സ) പറഞ്ഞു. “ബന്ദികളുടെ കൂട്ടത്തിൽനിന്ന് നിനക്കിഷ്ടമു ള്ളവരെ തെരഞ്ഞെടുത്തോളൂ... "

ദിഹ്യത്(റ) സ്വഫിയ്യയെയാണ് തെരഞ്ഞെടുത്തത്. ഇത് കണ്ട മറ്റൊരു സ്വഹാബി തിരുനബിയുടെ പറഞ്ഞു. “യാറസൂല ല്ലാഹ്, ദിഹ്യത് തെരഞ്ഞെടുത്തത് ഖുറൈള, നളീർ ഗോത്രക്കാ രുടെ നേതാവ് ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ ആണ്. അവൾ നിങ്ങൾക്കല്ലാതെ ചേരുകയില്ല

ഗോത്രത്തലവന്റെ മകളാണ്. പ്രവാചക പരമ്പരയിൽ കണ്ണി ചേരുന്ന കുടുംബാംഗമാണ്. സത്സ്വഭാവം കൊണ്ടും മനോധൈര്യംകൊണ്ടും അറിയപ്പെട്ടവരുമാണ്. എന്തുകൊണ്ടും തിരുനബിക്ക് മാത്രമേ അവർ യോജിക്കൂ...

നബി(സ) ദിഹ്യതിനെ വിളിച്ചു. ബന്ദികളിൽ നിന്ന് മറ്റൊരുത്തിയെ തെരഞ്ഞെടുക്കാൻ അവസരം നൽകി. ഇമാം ശാഫിഈ(റ) തന്റെ “ഉമ്മിൽ ഉദ്ദരിക്കുന്നു, സ്വഫിയ്യക്ക് പകരമായി കിനാനതുബ്നു റബീഇന്റെ സഹോദരിയേയാണ് തിരുനബി(സ) ദിഹ്യത്തിന് നൽകി യത്.

സ്വഫിയ്യയെ ദിഹ്യത്തിൽ നിന്നും വിലക്കുവാങ്ങുകയായി രുന്നു എന്നും അഭിപ്രായപ്പെട്ടവരുണ്ട്.

സ്വഫിയ്യക്ക് സന്തോഷം അടക്കാനായില്ല. അടിമത്തത്തിൻ കൂരിരുളിൽ ആപതിക്കേണ്ട് തന്നെ പ്രവാചകൻ മോചിപ്പിച്ചിരിക്കുന്നു.

വിവാഹം

സ്വഫിയ്യയെ അടിമയാക്കി നിർത്താതെ സ്വതന്ത്രയാക്കാനായിരുന്നു തിരുനബിയുടെ തീരുമാനം. അവരുടെ സേവനത്തിന്നായി റസീന എന്ന ഭൃത്യയെയും തിരുനബി നിയമിച്ചു.

സ്വഫിയ്യ(റ) പറയുന്നു. “തിരുനബി(സ) എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. എന്റെ പിതാവും ഭർത്താവും സഹോദരനും കൊലചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ സൈന്യവുമായി ഏറ്റുമുട്ടിയിട്ടാണ്. പക്ഷെ, അൽപനേരം ഇടപഴകിയപ്പോഴേക്ക് എന്റെ എല്ലാ ദേഷ്യവും മാറി.  പകരം അവിടത്തോടുള്ള ആദരവ് എന്റെ മനസ്സിൽ നിറഞ്ഞു. അടിമയാകേണ്ട എന്നെ അവിടുന്ന് സ്വതന്ത്രയാക്കിയിരിക്കുന്നു.

“അശ്ഹദു അല്ലാഇലാഹ.. അവർ ഇസ്ലാം സ്വീകരിച്ചു. തിരു നബി(സ) അവരോട് ചോദിച്ചു.

ഞാൻ നിന്നെ വിവാഹം കഴിയുന്നത് നീ ഇഷ്ടപ്പെടുമോ?” സ്വഫിയ്യ പറഞ്ഞു.

“നബിയേ, ഇസ്ലാമിലേക്ക് വരുന്നതിന്ന് മുമ്പേ ഞാൻ ആഗ്രഹിക്കുന്ന കാര്യമാണത്. പിന്നെ ഇപ്പോഴെങ്ങനെ എനിക്കത് ഇഷ്ട മല്ലാതിരിക്കും?"

തിരുനബി(സ) അവരെ നികാഹ് ചെയ്തു.

അവരുടെ അടിമത്തമോചനംതന്നെയായിരുന്നു മഹ്ർ, അതല്ല, മഹ്റില്ലാതെയാണ് തിരുനബി അവരെ വിവാഹം കഴിച്ചതെന്ന് വരുകിൽ അത് തിരുനബി(സ)യുടെ മാത്രം പ്രത്യേകതയത്രേ.

മധുവിധു

സ്വഫിയ്യ(റ)യുടെ പേര് സൈനബ് എന്നായിരുന്നുവെന്നും തിരുനബി(സ) സംശുദ്ധമായതേ തെരഞ്ഞെടുക്കൂ. അതുകൊണ്ട് അവർക്ക് സ്വഫിയ്യ (സംശുദ്ധമായവൾ) എന്ന് പേര് ലഭിച്ചതെന്നും ചരിത്രഗ്രന്ഥങ്ങൾ പറയുന്നു.

വിവാഹാനനതരം ഖൈബറിൽ വെച്ചുതന്നെ തിരുനബി സ്വഫിയ്യ(റ)യെ വീടുകൂടാൻ തീരുമാനിച്ചു. പക്ഷെ സ്വഫിയ്യ(റ) യുടെ വിമ്മിഷ്ടം മനസ്സിലാക്കിയ തിരുനബി(സ) വീടുകൂടാതെ യാത്ര പുറപ്പെട്ടു.

സംഘം സ്വഹ്ബാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ വിശ്രമത്തിനായി ഇറങ്ങി. സ്വഫിയ്യ(റ) ഉമ്മുസുലൈമി(റ)ന്റെ അടുക്കൽ ചെന്ന് തന്നെ അണിയിച്ചൊരുക്കാൻ ആവശ്യപ്പെട്ടു. ഉമ്മുസുലൈം(റ) അവരെ ചമയിച്ചു. ആ രാത്രിതന്നെ അവർ തിരുനബിയുടെ മണിയറയിൽ പ്രവേശിച്ചു.

തിരുനബി(സ)ക്ക് ഖൈബറിൽ വെച്ച് അവർക്കുണ്ടായ വിമ്മിഷ്ടത്തെക്കുറിച്ച് അറിയേണ്ടതുണ്ടായിരുന്നു. തിരുനബി(സ) ചോദിച്ചു.

അവർ പറഞ്ഞു: “യാറസൂലല്ലാഹ്, തദവസരത്തിൽ അങ്ങയുടെ നേർക്ക് ജൂതന്മാരുടെ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് ഞാൻ അവിടെ വെച്ച് വിഷമം പ്രകടിപ്പിച്ചത്.

തിരുനബി(സ)ക്ക് സന്തോഷമായി. ആ രാത്രി മുഴുവനും തിരുനബി(സ)യും അവരും സംസാരിച്ചിരുന്നു.

ഇടക്ക് തിരുനബി(സ)യുടെ ടെന്റിന് പുറത്തുനിന്നും കാല്‍പെരുമാറ്റം കേട്ടു. നബി(സ) ചോദിച്ചു. “ആരാണത്?” 
“ഇത് അബൂഅയ്യൂബാണ് യാറസൂലല്ലാഹ് “എന്താണു കാര്യം?”

അദ്ദേഹം പറഞ്ഞു: “സ്വഫിയ്യ ജൂതസ്ത്രീയായിരുന്നുവല്ലോ. അവർ അങ്ങനെ വല്ലതും ചെയ്യുമോ എന്ന് ഭയന്നാണ് ഞാൻ ടെന്റിന് പുറത്ത് കാവൽ നിന്നത്.

തിരുനബി(സ) അദ്ദേഹത്തെ തിരിച്ചയച്ചു. അസ്ലമി ഗോത്രക്കാരി ഉമ്മുസിനാൻ(റ) ഈ സംഭവങ്ങൾ വിവരിക്കുന്നത് കാണുക

“തിരുനബി(സ) ഖൈബർ കീഴടക്കി. സ്വഫിയ്യയെയും പിതൃവ്യപുത്രിയെയും ഖമൂസ് കോട്ടയിൽ നിന്നും ബന്ദികളാക്കി കൊണ്ടു വന്നു. തന്നെ സ്വതന്ത്രയാക്കി ബാക്കിയുള്ള കുടുംബക്കാരിലേക്ക് പോകാൻ തിരുനബി(സ) സ്വഫിയ്യക്ക് അനുമതി നൽകി. അവർ പറഞ്ഞു. “ഞാൻ അല്ലാഹുവിനെയും റസൂലിനെയും തെരഞ്ഞെടുക്കുന്നു.

തിരുനബി അവരെ വിവാഹം ചെയ്തു. അവരുടെ ആർത്തവം നിലക്കുന്നത് വരെ നബി(സ) ഖൈബറിൽ തങ്ങി. തന്റെ മുഖത്ത് കണ്ണിനു താഴെ പച്ചനിറത്തിലുള്ള ഒരു കല ഉണ്ടായിരു ന്നു. തിരുനബി അതിനെക്കുറിച്ച് ചോദിച്ചു. അവർ താൻ സ്വപ്നം കണ്ട വിവരവും ഭർത്താവിൽനിന്ന് അടികിട്ടിയ സംഭവവും വിശദീകരിച്ചു.

അങ്ങനെ തിരുനബി(സ) യാത്ര പുറപ്പെടാനൊരുങ്ങി. തന്റെ തുടയിൽ ചവിട്ടി ഒട്ടകപ്പുറത്ത് കയറാൻ തിരുനബി അവരെ സഹായിച്ചു. ' പക്ഷെ അവിടുത്തെ ശറഫാക്കപ്പെട്ട തുടയിൽ ചവിട്ടിക്കയറാൻ അവർ കൂട്ടാക്കിയില്ല. അവസാനം അവിടുത്തെ തുടയിൽ അവരുടെ മുട്ട് കുത്തി അവർ ഒട്ടകപ്പുറത്ത് കയറി. തന്റെ പിറകിലായി അവരെ ഇരുത്തി വിരി താഴ്ത്തി. അങ്ങനെ ഖൈബറിൽനിന്ന് ആറു മൈൽ അകലെ തിബാർ എന്ന സ്ഥലത്തെത്തിയപ്പോൾ തിരുനബി(സ) അവരെ വീടുകൂടാൻ ഉദ്ദേശിച്ചു. അവർ സമ്മതിച്ചില്ല. സ്വഹ്ബാഇലെത്തിയപ്പോൾ തിരുനബി ഉമ്മുസുലൈമി(റ)നെ വിളിച്ചു പറഞ്ഞു. “നിങ്ങളുടെ ഈ കൂട്ടുകാ രിയെ അണിയിച്ചൊരുക്കുക” ഉമ്മുസുലൈം(റ) പറഞ്ഞു. “നബിയേ അതിന് ഞങ്ങളുടെയടുത്ത് ടെന്റും സൗകര്യങ്ങളും ഇല്ലല്ലോ?” പക്ഷെ തിരുനബി(സ) രണ്ടു പുതപ്പുകളെടുത്ത് ഒരു മരത്തിൽ ബന്ധിച്ച് ഒരു താത്കാലിക ടെന്റ് ഉണ്ടാക്കി. അവിടെവെച്ച് ഞങ്ങൾ സ്വഫിയ്യബീവിയുടെ തല ചീകി അത്തർ പുരട്ടിക്കൊടുത്തു. ഏറ്റവും സുഗന്ധമുള്ളൊരു അത്തറാണ് അന്ന് അവർ ഉപയോഗിച്ചത്.

ഒരുക്കം കഴിഞ്ഞപ്പോൾ തിരുനബിക്ക് വിവരം നൽകി. തിരുനബി(സ) അവിടേക്ക് കടന്നുവന്നു. അവർ എവുന്നേറ്റ് നിന്ന് നബി(സ)യെ സ്വീകരിച്ചു. ഞങ്ങളോട് പുറത്തേക്ക് പോകാൻ പറഞ്ഞു. അന്നു രാത്രി ആ ടെന്റിലാണ് തിരുനബി(സ) താമസിച്ചത്.

നേരം പുലർന്നപ്പോൾ ഞങ്ങൾ സ്വഫിയ്യബീവിയുടെ അടുത്ത് ചെന്നു. അവർക്ക് കുളിക്കണം. സൈന്യത്തിൽനിന്നും ഒരു പാട് അകലേക്ക് ഞങ്ങളവരെ കൂട്ടിക്കൊണ്ടുപോയി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയശേഷം അവർ കുളിച്ചു. തിരികെ പോരുമ്പോൾ തിരുനബിയുടെ സഹവാസം എങ്ങനെയുണ്ടായിരുന്നുവെന്ന് ഞങ്ങൾ അവരോട് ചോദിച്ചു.

അവർ പറഞ്ഞു. തിരുനബി സന്തോഷവാനാണ്. ഇന്നലെ രാത്രി ഞങ്ങൾ ഉറങ്ങിയിട്ടില്ല. നേരം പുലരുംവരെ സംസാരിച്ചിരിക്കുകയായിരുന്നു. 

വിവാഹസദ്യ

നേരം പുലർന്നപ്പോൾ തിരുനബി(സ) വിവാഹസദ്യ കൊടു ക്കുന്നതിനെപ്പറ്റി ആലോചിച്ചു. അനസ്(റ)യെ വിളിച്ച് അവിടുന്ന് കല്പിച്ചു. “ആരുടെയെങ്കിലും കയ്യിൽ ഭക്ഷണം മിച്ചമുണ്ടെങ്കിൽ ഇവിടെ എത്തിക്കട്ടെ” അനസ്(റ) പറയുന്നു. അവിടെ ഒരു തുണി വിരിച്ചു. ജനങ്ങൾ ഓരോരുത്തരായി വന്ന് അവരുടെ കയ്യിലുള്ള കാരക്കയും പാൽക്കട്ടിയും നെയ്യും അതിൽ നിക്ഷേപിച്ചുകൊണ്ടി രുന്നു. അവസാനം നെയ്യും കാരക്കയും പാൽക്കട്ടിയും കൂട്ടിക്കുഴച്ച് ഹൈസ് എന്ന വിഭവമാക്കി. അതായിരുന്നു സ്വഫിയാബീവിയുടെ വിവാഹസദ്യ. സ്വഹാബാക്കളെ തിരുനബി(സ) സത്കരിച്ചു.

സ്വഫിയ്യ(റ)യുടെ വിവാഹ സുദിനത്തിൽ തിരുനബി സ്വഹാബാക്കളോട് ചോദിച്ചു.“എന്താണ് ഈ സ്ത്രീയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം”. അവർ പറഞ്ഞു: ഈ സ്ത്രീ അങ്ങേക്ക്മാത്രമേ ചേരൂ. തിരുനബി പറഞ്ഞു. “ഞാൻ ഇവരെ അടിമത്ത മോചം നടത്തുകയും വിവാഹം കഴിക്കുകയും ചെയതിരിക്കുന്നു. അവരുടെ മോചനം തന്നെയാണ് മഹ്ർ”.

ഒരു സ്വഹാബി ചോദിച്ചു. “അപ്പൾ വലീമത് (വിവാഹസദ്യ)?

തിരുനബി(സ) പറഞ്ഞു: “വലീമത് (വിവാഹസദ്യ) ഒന്നാം ദിവസം ബാധ്യതയാണ്. രണ്ടാം ദിവസം നല്ലതാണ്. മൂന്നാം ദിവസം ആഡംബരമാണ്

വ്യക്തിത്വം

അസാമാന്യ മനക്കരുത്തിനും വിവേകത്തിനും ഉടമയാണ് സ്വഫിയ്യ(റ). തന്റെ ബന്ധുക്കളുടെ കബന്ധങ്ങൾക്കരികിലൂടെ ബിലാൽ(റ) തന്നെയും പിതൃവ്യപുത്രിയെയും കൊണ്ടുവന്നപ്പോൾ അവർ കടുത്ത സംയമനം പാലിക്കുകയായിരുന്നു.

തിരുനബി(സ) ഖൈബറിൽ വെച്ച് അവരെ വീടുകൂടാനുദ്ദേശിച്ചപ്പോൾ ജൂതരുടെ അക്രമണം ഭയന്ന് ഇഷ്ടക്കേട് കാണിച്ച് അവിടെനിന്നും യാത്ര പുറപ്പെടാൻ നിർദ്ദേശിക്കുകയായിരുന്നു.

ഉസ്മാൻ(റ) ഉപരോധിക്കപ്പെട്ടപ്പോൾ ശത്രുക്കളുടെ എതിർപ്പ് വകവെക്കാതെ ഉസ്മാൻ(റ)ന് ഭക്ഷണവും വെള്ളവും സ്വഫിയ്യ(റ) കൊടുത്തയക്കാറുണ്ടായിരുന്നു.

മദീനയിലേക്ക്

യാത്രാസംഘം മദീനക്കടുത്തെത്തി. സംഘം ഒട്ടകങ്ങളുടെ വേഗത കൂട്ടി. തിരുനബി(സ)യും ഒപ്പം വാഹനം വേഗത്തിൽ വിട്ടു. അവിടുത്തെ പിറകിൽ സ്വഫിയ്യബീവിയും ഉണ്ട്. ആ സമയത്ത് ഒട്ടകം വിളറി ഓടി. ഒട്ടകപ്പുറത്ത് നിന്നും തിരുനബി(സ)യും സ്വഫിയ്യ(റ)യും താഴെ വീണു. അനസ്(റ) പറയുന്നു. തിരുനബിയോടുള്ള ബഹുമാനവും ആദരവും കാരണം ഞങ്ങൾക്ക് ആർക്കും തിരുനബി എഴുന്നേൽക്കുന്നത് വരെ അവരെ അങ്ങോട്ട് നോക്കാൻ തോന്നിയില്ല. തിരുനബി(സ) എഴുന്നേറ്റ് സ്വഫിയ്യബീവിയെ മറച്ചു. ശേഷം ഞങ്ങൾ തിരുനബി(സ)യുടെ അടുത്ത് ചെന്നു. അവിടന്ന് പറഞ്ഞു. “പ്രശ്നമൊന്നുമില്ല. യുദ്ധം കഴിഞ്ഞ് മടങ്ങിവരുന്ന തിരുനബി(സ)യെ എതിരേൽക്കാൻ മദീനക്കാർ ഒരുമിച്ചുകൂടിയിരുന്നു. സ്ത്രീകളും കുട്ടികളുമൊക്കെ സ്വഫിയ്യബീവിയെ കാണാൻ തിരക്ക് കൂട്ടി. അവർ കാണാൻ ഭംഗിയുള്ളവരും കുലീനത്വമുള്ളവരുമായിരുന്നു.

സൗന്ദര്യപിണക്കം

ആയിശാബീവിയും ഹഫ്സ(റ)യും തമാശരൂപേണ സ്വഫിയ ബീവിയെ കളിയാക്കി. അവർ പറഞ്ഞു “ഞങ്ങൾ തിരുനബിയുടെ ഭാര്യമാരാണ്. അവിടുത്തെ കുടുംബക്കാരുമാണ്. ജൂത കുടുംബത്തിൽ പിറന്ന് തന്നെ കൊച്ചാക്കി സംസാരിക്കുകയാണെന്ന് മനസ്സിലാക്കിയ സ്വഫിയ്യ(റ) ദുഃഖിച്ചു കരയാൻ തുടങ്ങി. ഇതുകണ്ടുകൊണ്ടാണ് തിരുനബി അവിടേക്ക് കയറി വന്നത്. അവിടുന്ന് ചോദിച്ചു: “എന്തിനാണ് കരയുന്നത്?”

സ്വഫിയ്യ(റ) വിവരങ്ങളെല്ലാം പറഞ്ഞു. തിരുനബി പ്രതിവചിച്ചു: “ഇതിനാണോ കരയുന്നത് എന്റെ പിതാവ് ഹാറൂനും പിതൃവ്യൻ മൂസായും ഭർത്താവ് മുഹമ്മദും ആണെന്ന് നിനക്ക് മറുപടി പറഞ്ഞുകൂടായിരുന്നോ?”

തിരുനബി(സ)യുടെ മറുപടി അവരെ സമാധാനിപ്പിച്ചു. 

ഒരിക്കൽ ആയിശ(റ) സ്വഫിയ്യയെക്കുറിച്ച് നീളം കുറഞ്ഞവൾ എന്ന് അവർക്കിഷ്ടമില്ലാത്ത രൂപത്തിൽ പരാമർശിച്ചു. ഇത് കേട്ട തിരുനബി(സ) പറഞ്ഞു: “ആയിശാ, നീ ഇപ്പോൾ പറഞ്ഞ ആ വാക്ക് കടലിൽ കലക്കുകയാണെങ്കിൽ അതുമുഴുവനും നിറം മാറ്റാൻ അതു തന്നെ മതി.

ആയിശ ഉടൻ അവരോട് മാപ്പു ചോദിച്ചു.

ഒരിക്കൽ സൈനബി(റ)ന്റെ വാക്കിൽ സ്വഫിയ്യബീവിയെ  ജൂതസ്ത്രീ എന്നു പരാമർശിച്ചു.  തിരുനബി അവരെ ശാസിച്ചു. രണ്ട് മാസത്തോളം സൈനബിനെ തിരുനബി(സ) കിടപ്പറയിൽ വെടിയുകയും ചെയ്തു. 

കണ്ണീർ തുടക്കുന്നു

തിരുനബി(സ) ഭാര്യമാരുടെ ഒപ്പം ഹജ്ജിന് പുറപ്പെട്ടു. സ്വഫിയ്യ(റ) പറയുന്നു. ഞങ്ങൾ പകുതി ദൂരം പിന്നിട്ടപ്പോൾ എന്റെ ഒട്ടകം തളർന്നു. ഞാൻ ഭാര്യമാരുടെ കൂട്ടത്തിൽ പിറകിലായിരുന്നു. ഞാൻ കരഞ്ഞു. തിരുനബി എന്റെ സമീപത്ത് വന്ന് അവിടുത്തെ മേൽതട്ടം കൊണ്ട് എന്റെ കണ്ണുനീർ ഒപ്പിത്തന്നു. കരയാതി രിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഇഅ്തികാഫിനിടെ

ഒരു ദിവസം രാത്രി തിരുനബി(സ) പള്ളിയിൽ ഇഅ്തികാഫിരിക്കുകയാണ്. സന്ദർശിക്കാനായി ഞാൻ അവിടെ ചെന്നു. തിരു നബി(സ)യോട് കുറേനേരം സംസാരിച്ചു. ഉസാമതുബ്നു സൈദിന്റെ വീട്ടിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. ഞാൻ പോകാൻ വേണ്ടി എഴുന്നേറ്റു. എന്നെ ചുംബിക്കാൻ തിരുനബിയും എഴുന്നേറ്റു. ആ സമയത്താണ് അൻസ്വാരികളിൽപെട്ട രണ്ടു പേർ അതിലൂടെ നടന്നുപോയത്. തിരുനബി(സ)യെ കണ്ടപ്പോൾ അവർ നടത്തത്തിന് വേഗത കൂട്ടി.

നബി(സ) പറഞ്ഞു. “സുഹൃത്തുക്കളേ, സാവധാനം നടന്നാൽ മതി. ഇത് സ്വഫിയ്യയാണ്

അവർ രണ്ടുപേരും പറഞ്ഞു: “സുബ്ഹാനല്ലാഹ്... ഞങ്ങൾ അങ്ങയെ തെറ്റിദ്ധരിക്കുകയോ? ഒരിക്കലുമില്ല. തിരുനബി( പറഞ്ഞു. "തീർച്ചയായും പിശാച് മനുഷ്യപുത്രന്റെ രക്തമോടുന്ന കുഴലുകളിലൂടെയൊക്കെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയത്തിൽ എന്നെക്കുറിച്ച് തെറ്റായ വിചാരം ഉണ്ടാകുമെന്ന് ഞാൻ ഭയക്കുന്നില്ല.

വിയോഗം

തിരുനബി(സ)യിൽ നിന്നും ബീവിസ്വഫിയ്യ(റ) ഹദീസുകൾ ഉദ്ദരിച്ചിട്ടുണ്ട്. അസാമാന്യ മനക്കരുത്തിനുടമയായിരുന്ന ബീവി സ്വഫിയ്യ(റ) ഹിജ്റ അമ്പതിൽ റമളാൻ മാസത്തിലാണ് വഫാത്താ യത്. ധാരാളം സമ്പത്തിനുടമയായിരുന്ന അവർ ഓഹരി വെക്കേണ്ട വിധം വസ്വിയ്യത്ത് ചെയ്തിരുന്നു. ജന്നതുൽ ബഖീഇലാണ് മഹതിയുടെ വിശ്രമസ്ഥലം. റളിയല്ലാഹു അൻഹാ...

സ്വഫിയ്യ ഉമ്മയുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മുടെ ജീവിതം സംശുദ്ധമാക്കട്ടെ. ആമീൻ.

Post a Comment

Previous Post Next Post

Hot Posts