ഖസീദതുൽ മുഹമ്മദിയ്യ | Qaseedathul Muhammadiyya malayalam paribhasha

ഖസീദതുൽ മുഹമ്മദിയ്യ | Qaseedathul Muhammadiyya malayalam paribhasha


 مُحَمَّدٌ أَشْرَفُ الأعْرَابِ والعَجَمِ

مُحَمَّدٌ خَيْرٌ مَنْ يَمْشِي عَلَى قَدَمِ

മുത്ത് നബി ﷺ അറബികളിലും അനറബികളിലും ഏറ്റവും സ്രേഷ്ഠരാണ്. അവിടുന്ന് നായകത്വം വഹിച്ചവരിൽ ഏറ്റവും നല്ലവരാണ്.

 مُحَمَّدٌ بَاسِطُ الْمَعْرُوفِ جَامِعُهُ 

مُحَمَّدٌ صَاحِبُ الْإِحْسَانِ وَالْكَرَمِ 

 മുത്ത് നബി ﷺ സുകൃതങ്ങളുടെ ഉദാര വിതരണക്കാരനാണ് സുകൃതങ്ങളുടെ ശേഖരവും 

അവിടുന്ന്  മെച്ചപ്പെട്ട സംഭാവനയുടെയും ഔദാര്യത്തിന്റെയും ഉടമയാണ്

 مُحَمَّدٌ تَاجُ رُسُلِ اللّٰهِ قَاطِبــَــةً 

مُحَمَّدٌ صـَـــــادِقُ الْأَقْوَالِ وَالْكَلـــِمِ 

 മുത്ത് നബി ﷺ അല്ലാഹുവിന്റെ എല്ലാ ദൂതന്മാരുടെയും കിരീടമാണ്.

അവിടുന്ന്  വചനങ്ങളിലും / പ്രവർത്തികളിലും പദങ്ങങ്ങളിലും/ വാക്കുകളിലും സത്യസന്ധനാണ് 

 مُحَمَّدٌ ثَابِتُ المِيثَاقِ حَافِظُــهُ  

مُحَمَّدٌ طَيــِّبُ الْأَخْــلاَقِ وَ الشِّيـــَـمِ 

മുത്ത് നബി ﷺ  ഉടമ്പടി ഭദ്രമാക്കുന്നവരാണ്: അത് കാത്ത് സൂക്ഷിക്കുന്നവരും.

അവിടന്ന് സൽസ്വഭാവിയും സംശുദ്ധശീലം വശമാക്കിയവരുമാണ്

مُحمَّدٌ رُويَتْ بالنوُر طِينته
مُحمَّدٌ لم يَزلْ نوراً من القِدَم

മുത്തുനബിﷺ യുടെ പ്രകൃതം പ്രകാശം കൊണ്ട് വാര്‍ത്തെടുക്കപ്പട്ടതാണ്. അവിടുന്ന് നേരത്തെ തന്നെ പ്രഭയായിട്ടുണ്ട്.

مُحمَّدٌ حَاكِم بالعَدْل ذو شرَفٍ
مُحمَّدٌ مَعْدِن الأنعام و الحِكم

മുത്തുനബിﷺ നീതി പൂര്‍വം വിധി നടത്തുന്നവരാണ്. ശ്രേഷ്ടരാണ്. ഉപകാര ദാനത്തിന്റെ വിളനിലമാണ്. താത്വികനാണ്‌

مُحمَّدٌ خيْرُ رُسْل الله مِن مُضر
مُحمَّدٌ خيْرُ رُسْل اللهِ كُلِّهِمِ

മുത്തുനബിﷺ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഉത്തമരാണ്. മുളര്‍ വംശജരാണ്. അവിടുന്ന് അല്ലാഹുവിന്റെ എല്ലാ ദൂതരിലും ഉത്തമരാണ്.


مُحُمَّد دِينُه حَق ندِين بهِ
محمَّدٌ مُجْمِلاً حَقا على عَلَم
മുത്തുനബിﷺയുടെ മതം സത്യമാണ്. നാം അതുള്‍ക്കൊള്ളുകയും ചെയ്തു. അവിടുന്ന് മല നെറുകില്‍ പതാകയില്‍ തിളങ്ങുന്നവരാണ്.

مُحمدٌ ذِكْرُهُ رَوْحٌ لأنفسنا
مُحمَّدٌ شكْرُهُ فرض على الأمَم
മുത്തുനബിﷺയെ ഓര്‍ക്കല്‍ / പറയല്‍ നമ്മുടെ ശരീരത്തിന്റെ ആത്മാവാണ്. അവിടുത്തേക്ക് നന്ദി പറയല്‍ ഉമ്മത്തികള്‍ക്ക് നിര്‍ബന്ധമാണ്.

مُحمدٌ  رحم الله العباد به 
مُحمدٌ  سبب الانشاء من عدم
മുത്തുനബിﷺയെ അല്ലാഹു അടിമകള്‍ക്ക് അനുഗ്രഹമായി നല്‍കി. ഇല്ലായ്മയില്‍നിന്നും സൃഷ്ടി കര്‍മ്മത്തിന്റെ കാരണം മുത്തുനബിയാണ്.

مُحمَّدٌ زينة الدنيا وبَهْجَتُها
مُحمَّدٌ كاشِفُ الغُمات و الظلَم
മുത്തുനബിﷺ ദുനിയാവിന്റെ അഴകാണ്. പകിട്ടാണ്, അവിടുന്ന് വിഷമങ്ങളും ഇരുട്ടുകളും അകറ്റുന്നവരാണ്.

مُحمَّد سَيد طابتْ مَناقِبَه
مُحمَّدٌ صَاغه الرَّحْمَن بالنِّعم
മുത്തുനബിﷺ നേതാവാണ്. അവിടുത്തെ സ്ഥാനമാനങ്ങള്‍ തിളക്കമാര്‍ന്നതാണ്. അവിടുത്തെ അല്ലാഹു ഒരു കൂട്ടം സ്ഥാനമാനങ്ങള്‍ കൊണ്ടു വാര്‍ത്തെടുത്തിരിക്കുകയാണ്.

مُحمَّدٌ شرف الباري مراتبه
مُحمَّدٌ خصه الرحمن باالنعم

മുത്തുനബിﷺയുടെ പദവികള്‍ എല്ലാം അല്ലാഹു ശ്രേഷ്ഠമാക്കി, അവിടുത്തെ അനുഗ്രഹങ്ങളെ കൊണ്ട് അല്ലാഹു പ്രത്യേകമാക്കി.

مُحمَّدٌ صَفوة البَارى و خيرته
مُحمَّدٌ طاهِرُ مِن سَائِر التُهم

മുത്തുനബിﷺ സൃഷ്ടാവിന്റെ കറകളഞ്ഞ സൃഷ്ടിയാണ്. അവന്റെ സെലക്ഷനാണ്. അവിടുന്ന് എല്ലാവിധ തെറ്റിദ്ധാരണകളില്‍ നിന്നും ശുദ്ധരാണ്.

مُحمَّدٌ ضاحِكٌ للضَّيفِ مُكْرِمُهُ
مُحمَّدٌ جارُه و اللهِ لَمْ يُضَم

മുത്തുനബിﷺ വിരുന്നുകാരോട് മുഖപ്രസന്നത കാണിക്കുന്നവരാണ്. സത്ക്കരിക്കുന്നവരാണ്. അവിടത്തെ അയല്‍വാസികള്‍ ഒരിക്കലും ദ്രോഹിക്കപ്പെട്ടില്ല.

مُحمد طابت الدنيا ببعثه
مُحمَّدٌ جاءَ بالآيات و الحِكَم

മുത്തുനബിﷺയുടെ നിയോഗം മൂലം ദുനിയാവ് ശുദ്ധമായി. അവിടന്ന് ദൃഷ്ടാന്തങ്ങളും തത്വങ്ങളുമായി ആഗതരായി

مُحمدٌ يوم بعث الناس شافِعُنا
مُحمَّدٌ نورُهُ الهَادِى من الظُلَم

محمد قائِم لله ذو هِمَم
مُحمَّد خاَتِمٌ لِلرُسْل كلهم

Post a Comment

أحدث أقدم

Hot Posts