ആകാശത്തിലൂടെ ഇന്നലെയും മിനിയാന്നും നീങ്ങിയത് നക്ഷത്ര ട്രെയിനോ?; ഇനി എപ്പോഴാണ് ഇത് കേരളത്തില്‍ ദൃശ്യമാകുക? സ്റ്റാര്‍ലിങ്കിനെക്കുറിച്ച് അറിയാം…

തെളിഞ്ഞ ആകാശത്തിലേക്ക് രാത്രി 7 മണിക്ക് ശേഷം ഉറ്റുനോക്കിയ പലരും തീവണ്ടി പോലെ വരിവരിയായി എന്തോ മിന്നി നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരുന്നു. എന്താണ് ഭൂമിയിലേക്ക് ഈ വന്നുകൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് ഭയപ്പെടേണ്ട, ഇന്ന് പലരും കണ്ടത് സ്റ്റാര്‍ലിങ്കിന്റെ പേടകങ്ങളാണ്. (starlink Satellites Spotted Over kerala sky)



സ്റ്റാ‍ർലിങ്ക് എന്ന ഇൻ്റ‍ർനെറ്റ് പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങളാണ് കേരളത്തിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്പേസ്എക്സ് കമ്പനി നടപ്പാക്കുന്ന ഉപഗ്രഹ പദ്ധതിയാണ് സ്റ്റാ‍ർലിങ്ക്. ഇന്ത്യയ്ക്കു പുറമെ മറ്റു പല രാജ്യങ്ങളിലും ഈ പദ്ധതി പരീക്ഷണഘട്ടത്തിലാണ്. വെള്ളിയാഴ്ച വൈകിട്ട് 6.58ഓടു കൂടിയാണ് കേരളത്തിൽ പലയിടത്തും വടക്കുപടിഞ്ഞാറ് ദിശയിൽ ജാഥ പോലെ ഈ ഉപഗ്രഹങ്ങൾ സഞ്ചരിച്ചത്. അൻപതിലധികം ഉപഗ്രഹങ്ങളാണ് ഈ ശ്രേണിയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുല‍ർച്ചെ 4.58ന് ഈ ഉപഗ്രഹങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടും.
ഇന്റര്‍നെറ്റ് വിപുലീകരണത്തിനായി നിര്‍മിച്ചിട്ടുള്ള ഈ സ്റ്റാര്‍ലിങ്ക് ശ്രംഖല ശനിയാഴ്ച വൈകിട്ട് 6.58നും ഞായറാഴ്ചയും നമ്മുക്ക് കാണാനാകും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലക്ഷ്യംവച്ച് നൂറുകണക്കിന് ഉപഗ്രഹങ്ങളാണ് സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്നത്. വെള്ളിയാഴ്ചയും വിക്ഷേപണമുണ്ടായിരുന്നു.



Post a Comment

Previous Post Next Post

Hot Posts