അന്യരെ സഹായിക്കുക; പുണ്യം നേടുക...!

സ്വഫ്വാൻ എന്ന സഹോദരൻ ഹസ്രത്ത് ജഅ്ഫർ സാദിഖി(റ)ൻറെ അരികിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് മക്കാനിവാസിയായ ഒരാൾ ജഅ്ഫർ (റ)നെ സമീപിച്ചു.

ഒരു പ്രതിസന്ധിയിൽ അകപ്പെട്ടവൻറെ വെപ്രാളം ആ വന്ന മനുഷ്യൻറെ മുഖത്തുണ്ട്.

അതെ, അദ്ധേഹം വാടക കൊടുക്കാൻ പ്രയാസപ്പെടുന്ന ഒരാളായിരുന്നു. അതിനു പരിഹാരം ലഭിക്കാനാണ് അയാൾ വന്നതെന്ന് പിന്നീട് അയാളുടെ വിവരണത്തിൽ നിന്ന് മനസ്സിലായി.

ജഅ്ഫർ സാദിഖ്(റ) ഉടനെ സ്വഫ്വാനു നേരെ തിരിഞ്ഞിട്ട് പറഞ്ഞു: ഇയാളുടെ കൂടെ പോവുക;

ഒരു വിശ്വാസിയുടെ ബാധ്യത നിർവ ഹിക്കു,

ഇയാളെ സഹായിക്കുക.

സ്വഫ്വാൻ നിർദ്ദേശം ശിരസാവഹിച്ച് അയാളുടെ കൂടെ ഇറങ്ങിതിരിച്ചു. അല്ലാഹുവിൻറെ അനുഗ്രഹത്താൽ അയാളുടെ ആവശ്യങ്ങൾ പൂർത്തീകരിച്ച് മടങ്ങിയെത്തി.

തുടർന്ന് ജഅ്ഫർ സാദിഖി(റ)നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: എന്തായി പ്രശ്നം…?

അല്ലാഹുവിൻറെ സഹായത്താൽ എല്ലാം ഭംഗിയായി പരിഹരിച്ചു.

ഉടനെ ജഅ്ഫർ സാദിഖ്(റ), ചെറുതോ വലുതോ ആവട്ടെ ഒരു സഹോദരൻറെ  കാര്യം ഒരാൾ നിവർത്തിച്ച് കൊടുത്താൽ അതിനായി തൻറെ സമയം ചെലവിട്ടാൽ അതിൻറെ പ്രതിഫലം കഅ്ബയെ ഏഴ് പ്രാവശ്യം ത്വവാഫ്  ചെയ്യുന്നതിന് തുല്യമാണ്.

തുടർന്ന് ഇമാം ജഅ്ഫർ സാദിഖ്(റ) പറഞ്ഞു: ഒരു വ്യക്തി ഒരിക്കൽ ഒരു പ്രശ്നം പരിഹരിക്കാൻ  ഹസൻ (റ) വിനെ സമീപിച്ചു.

യാതൊരു താമസവും കൂടാതെ ഹസൻ(റ) ചെരുപ്പ് ധരിച്ച് അയാളുടെ കൂടെ ഇറങ്ങി നടന്നു .

യാത്രാമധ്യേ ഇമാം ഹുസൈൻ(റ) നെ കണ്ടു .

അദ്ദേഹം പള്ളിയിൽ ഇഅ്തികാഫ് ഇരിക്കയായിരുന്നു.

ഹസൻ (റ) ഉടനെ കൂടെയുള്ള വ്യക്തിയോടു പറഞ്ഞു:

ഓ ! നിനക്ക് ഇക്കാര്യം സഹോദരൻ(റ) ഹുസൈൻ(റ) പറഞ്ഞാൽ മതിയായിരുന്നല്ലൊ.

അപ്പോൾ അയാൾ പറഞ്ഞു: ഹുസൈൻ ഇബ്നു അലി (റ)വിനെ ഉദ്ദേശിച്ചായിരുന്നു ഞാൻ ഇറങ്ങിയത്.

എന്നാൽ അദ്ദേഹത്തെ അന്വേഷിച്ച പ്പോൾ ആളുകൾ പറഞ്ഞു: അദ്ദേഹം ഇഅ്തികാഫിലാണെന്ന്.

അപ്പോൾ ഞാൻ അദ്ദേഹത്തെ സമീപിച്ചില്ല. ഇതുകേട്ടപ്പോൾ ഹസ്രത്ത് ഹസൻ (റ) പ്രതികരണം: നിൻറെ ആവശ്യം നിർവഹിച്ച് തരാൻ അവസരം കിട്ടിയിരുന്നെങ്കിൽ ഒരു മാസത്തെ ഇഅ്തികാഫിനേക്കാൾ അതായിരിക്കും അദ്ദേഹത്തി നിഷ്ടം. സേവനമാണ് ഇഅതികാഫിനേക്കാൾ ഇമാം ഹുസൈൻ (റ) വിന് താൽപര്യമെന്ന് സഹോദരൻ ഹസൻ (റ) സാക്ഷ്യപ്പെടുത്തി.

അന്യരെ സഹായിക്കുക; പുണ്യം നേടുക...!Post a Comment

أحدث أقدم

Hot Posts